എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ല;ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനിടെ ധനമന്ത്രി നിർമല സീതാരാമൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാൻ കേന്ദ്രം ഉദ്ദേശിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അതേസമയം സ്വാകര്യവത്കരണം നടത്തുന്ന ബാങ്കുകളിലെ ജീവനക്കാരെ സംരക്ഷിക്കുമെന്നും അവർ പറഞ്ഞു. സ്വകാര്യവത്കരണത്തിനെതിരെ 9 യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ സമരത്തിനിടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

 
എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ല;ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനിടെ ധനമന്ത്രി നിർമല സീതാരാമൻ

സർക്കാർ കൃത്യമായ ആലോചനയ്ക്ക് ശേഷമാണ് ബാങ്കുകളുടെ സ്വകാര്യവത്കരണ നടപടിക്ക് ഒരുങ്ങുന്നത്.ബാങ്കുകൾക്ക് കൂടുതൽ ഓഹരി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം .ബാങ്കുകൾ രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സ്വകാര്യവത്കരിക്കാൻ സാധ്യതയുള്ള ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എല്ലാം സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകൾ എല്ലാം ബാങ്ക് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് .

ഏകേശം 10 ലക്ഷത്തിലധികം ബാങ്ക് ജീവനക്കാർ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. ഐഡിബിഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം, എൽഐസി ഓഹരി വിറ്റഴിക്കൽ, ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം, ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാരവൽകരണം,നിയന്ത്രണരഹിതമായ വിറ്റഴിക്കൽ നീക്കം തുടങ്ങി കേന്ദ്രസർക്കാർ നയങ്ങൾ എതിർക്കപ്പെടണമെന്ന് ആഹ്വാനം ചെയ്താണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

അറിഞ്ഞോ, ഏപ്രില്‍ മുതല്‍ നമ്മുടെ ശമ്പളത്തില്‍ മാറ്റങ്ങള്‍ വരുന്നൂ- അറിയേണ്ടതെല്ലാം

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ആശങ്ക വേണ്ട - ഭീം ആപ്പില്‍ ഇനി യുപിഐ ഹെല്‍പ്പ് ഉണ്ടല്ലോ !

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കല്‍ ഇനി അത്രയെളുപ്പമാകില്ല- കാരണമറിയാം

English summary

Not all banks will be privatized; Finance Minister Nirmala Sitharaman

Not all banks will be privatized; Finance Minister Nirmala Sitharaman
Story first published: Tuesday, March 16, 2021, 18:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X