നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിയാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ധനകാര്യ ഇടപാടുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോറോണ വൈറസ് പശ്ചാത്തലത്തിൽ ജോലി നഷ്‌ടപ്പെട്ടവരും അല്ലാത്തവരുമായി നിരവധി പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യത്തിൽ അവർ പ്രധാനമായും അവരുടെ ചില സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ച എൻ‌ആർ‌ഐകളിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കുക.

 

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

വിദേശത്തേക്ക് പോയതിനുശേഷം, ഇന്ത്യയിലെ നിങ്ങളുടെ സാധാരണ ബാങ്ക് അക്കൗണ്ട് ഒരു എൻ‌ആർ‌ഒ അല്ലെങ്കിൽ എൻ‌ആർ‌ഇ അക്കൗണ്ടായി മാറ്റിയിരിക്കാം. നിങ്ങൾ വിദേശത്ത് നിന്ന് നേടുന്ന വരുമാനം ഇന്ത്യയിലേക്ക് മാറ്റുന്നതിന് ഇവ സൗകര്യപ്രദമാണ്. എന്നാൽ നിങ്ങൾ ഇന്ത്യയിലേക്ക് മടങ്ങി വരികയും തിരിച്ചു പോകാൻ താൽപ്പര്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിങ്ങൾ നാട്ടിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ നിലവിലുള്ള എൻ‌ആർ‌ഇ അല്ലെങ്കിൽ എൻ‌ആർ‌ഒ അക്കൗണ്ട് റസിഡന്റ് സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റേണ്ടിവരും. ഇങ്ങനെ മാറ്റിയില്ലെങ്കിൽ, അത് ഫോറിൻ എക്സ്‌ചേഞ്ച് മാനേജുമെന്റ് ആക്റ്റ് (ഫെമ) പ്രകാരം കുറ്റകരമായി കണക്കാക്കും.

ഫോറിൻ കറൻസി നോൺ-റസിഡന്റ്

നിങ്ങൾക്ക് ഏതെങ്കിലും എഫ്‌സി‌എൻ‌ആർ (ഫോറിൻ കറൻസി നോൺ-റസിഡന്റ്) നിക്ഷേപങ്ങളുണ്ടെങ്കിൽ, ഇതിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ കണക്കാക്കിയിരിക്കുന്ന പലിശ നിരക്കിൽ അക്കൗണ്ട് തുടരാവുന്നതാണ്. നിക്ഷേപം കാലാവധി പൂർത്തിയാക്കിയാൽ, നിങ്ങൾ അവ റസിഡന്റ് രൂപ നിക്ഷേപ അക്കൗണ്ടുകളിലേക്കോ റെസിഡന്റ് ഫോറിൻ കറൻസി (ആർ‌എഫ്‌സി) അക്കൗണ്ടുകളിലേക്കോ (വിദേശ കറൻസി കൈവശം വയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ) മാറ്റേണ്ടതുണ്ട്. നിങ്ങൾക്ക്‌ ആർ‌എൻ‌ഒ‌ആർ (റസിഡന്റ് ബട്ട് നോട്ട് ഓര്‍ഡിനറിലി റസിഡന്റ്) സ്റ്റാറ്റസ് ഉള്ളത് വരെ ആർ‌എഫ്‌സി അക്കൗണ്ടുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്‌ക്ക് നിങ്ങൾ നികുതി നൽകേണ്ടതില്ല.

ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് നൽകിയ ഇളവുകൾ സർക്കാർ ജൂലൈ 31 വരെ നീട്ടി

നികുതി

നികുതി

ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ വ്യക്തികളാണെങ്കിലും പുറംരാജ്യങ്ങളില്‍ സ്വത്തോ മറ്റ് സാമ്പത്തിക സ്രോതസ്സുകളോ ഉണ്ടെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. എന്‍ആര്‍ഐ, ആര്‍എന്‍ഒആര്‍ എന്നിവരെ സംബന്ധിച്ചെടുത്തോളം ഇതു ബാധകമല്ല. മുൻപ് നിങ്ങൾ വിദേശത്ത് സമ്പാദിച്ച വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടിയിരുന്നില്ല. എന്നാൽ നിങ്ങളുടെ എൻ‌ആർ‌ഐ പദവി നഷ്‌ടപ്പെട്ടുകഴിഞ്ഞാൽ, അതായത് ഇന്ത്യയിൽ സ്ഥിര താമസമാക്കി കഴിഞ്ഞാൽ, ഇന്ത്യയിലും വിദേശത്തും നേടുന്ന വരുമാനത്തിന് നിങ്ങളിൽ നിന്ന് നികുതി ഈടാക്കും.

ഇന്ത്യ-ചൈന സംഘര്‍ഷം: സൊമാറ്റോയുടെ ധനസഹായം ആശങ്കയില്‍

ഇന്ത്യ

ഇന്ത്യന്‍ പൗരനായ ഒരാള്‍ ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ എത്ര ദിവസം ചിലവഴിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് എന്‍ആര്‍ഐ ആണോ അല്ലയോ എന്നു നിശ്ചയിക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷം 60 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ആയിരുന്നാലും എന്‍ആര്‍ഐ പദവി കിട്ടും. എന്നാൽ 182 ദിവസമോ അതിലധികമോ ഇന്ത്യയില്‍ ആകാന്‍ പാടില്ല. ആദായ നികുതി നിയമങ്ങൾ അനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ ആയിരുന്നാലും കഴിഞ്ഞ 10 വര്‍ഷത്തില്‍ 2 വര്‍ഷമെങ്കിലും ഇന്ത്യയില്‍ റസിഡന്റ് സ്റ്റാറ്റസ് ഇല്ലാതിരുന്നാൽ മതി. അങ്ങനെയെങ്കില്‍ നിങ്ങള്‍ ആർ‌എൻ‌ഒ‌ആർ വിഭാഗത്തിലാണ് പെടുക.

കേരളത്തിൽ സ്വ‍ർണ വില വീണ്ടും പവന് 36000 കടന്നു, ഇന്നത്തെ വില അറിയാം

ഇൻഷൂറൻസ് പ്ലാനുകൾ

ഇൻഷൂറൻസ് പ്ലാനുകൾ

വിദേശ രാജ്യങ്ങളിൽ ഉണ്ടായിരുന്ന ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്ലാനുകൾക്ക് ഇവിടെ പരിരക്ഷ ലഭിക്കില്ല. അതുകൊണ്ടു തന്നെ നിലവിലെ പോളിസികൾ ആവശ്യമെങ്കിൽ സറണ്ടർ ചെയ്യാം. ശേഷം ഇന്ത്യയിൽ പുതിയ മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ എടുക്കാം.


Read more about: nri പ്രവാസി
English summary

NRI's returning to home must know these financial matters | നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിയാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ധനകാര്യ ഇടപാടുകൾ

NRI's returning to home must know these financial matters
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X