ആമസോണിലും ഫ്ലിപ്കാർട്ടിലും വീണ്ടും ഓഫർ പെരുമഴ; ദീപാവലി സെയിൽ ഇന്ന് മുതൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി അടുത്തെത്തിയതോടെ ആമസോണും ഫ്ലിപ്കാർട്ടും ഇന്ത്യയിലെ ഉത്സവ സീസൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓഫർ സെയിലുകൾ ആരംഭിച്ചു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി 2020 വിൽപ്പനയും എല്ലാ പ്രമുഖ ഉൽ‌പന്ന വിഭാഗങ്ങളിലുടനീളം ആകർഷകമായ ഡീലുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച ആമസോണിലും ഫ്ലിപ്കാർട്ടിലും നടന്ന ഉത്സവ സീസൺ വിൽപ്പനയുടെ ആദ്യ റൗണ്ട് നിങ്ങൾക്ക് നഷ്ടമായിട്ടുണ്ടെങ്കിൽ, പുതിയ ദീപാവലി പതിപ്പ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാനുള്ള മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്.

 

ആമസോൺ, ഫ്ലിപ്കാർട്ട് ദീപാവലി വിൽപ്പന 2020

ആമസോൺ, ഫ്ലിപ്കാർട്ട് ദീപാവലി വിൽപ്പന 2020

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി വിൽപ്പന ഇന്ന് മുതൽ നവംബർ 4 വരെയും തുടരും. ഫ്ലിപ്കാർട്ടിന്റെ ദീപാവലി 2020 പ്രത്യേക വിൽപ്പന ഒക്ടോബർ 29 അർദ്ധരാത്രി പ്ലസ് അംഗങ്ങൾക്കായി ആരംഭിക്കും.

ടിവി, ഫ്രിഡ്ജ്, ഫോൺ.. ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വൻ വിലക്കിഴവ്;വിറ്റഴിക്കലുമായി മുൻനിര ബ്രാന്റുകൾ

മികച്ച ഡീലുകൾ

മികച്ച ഡീലുകൾ

ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി വിൽപ്പന 2020 ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയ്ക്ക് സമാനമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ചില ഉൽപ്പന്നങ്ങൾക്ക് അൽപ്പം ഉയർന്ന വില പ്രതീക്ഷിക്കാം. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, മറ്റ് ഇലക്‌ട്രോണിക്‌സ് എന്നിവയിൽ വരാനിരിക്കുന്ന ചില ഓഫറുകൾ ഈ ആഴ്ച ദീപാവലി പ്രത്യേക വിൽപ്പനയ്ക്കിടെ ലഭ്യമാകുമെന്ന് ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിരുന്നു.

മൊബൈൽ ഫോൺ ഓഫറുകൾ

മൊബൈൽ ഫോൺ ഓഫറുകൾ

ഫ്ലിപ്കാർട്ടിന്റെ ബിഗ് ദീപാവലി വിൽപ്പനയിൽ പോക്കോ സി 3, ഓപ്പോ റിനോ 2 എഫ്, മോട്ടറോള വൺ ഫ്യൂഷൻ + എന്നിവയ്ക്ക് കിഴിവ് ലഭിക്കും. ഐഫോൺ എക്സ്ആർ 39,999 രൂപയ്ക്ക് (എംആർപി 52,500 രൂപ) ലഭിക്കും. അതുപോലെ, ആപ്പിൾ ഐഫോൺ എസ്ഇ 32,999 രൂപയ്ക്കും (എംആർപി 42,500 രൂപ), സാംസങ് ഗാലക്‌സി നോട്ട് 10+ 59,999 രൂപയ്ക്കും (എംആർപി 85,000 രൂപ) ലഭിക്കും. ബജറ്റ് സ്മാർട്ട്‌ഫോണുകളെ സംബന്ധിച്ചിടത്തോളം, ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ 2020, ഓപ്പോ എ 52, റെഡ്മി നോട്ട് 8, ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് എന്നിവയ്ക്കും കിഴിവ് നൽകും.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ

ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ

സ്മാർട്ട്‌ഫോണുകൾ കൂടാതെ, ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി വിൽപ്പനയിൽ സ്മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ, ഹെഡ്‌ഫോണുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയ്ക്കും വലിയ കിഴിവുകൾ ലഭിക്കും.

2021 ജൂൺ വരെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം, ജീവനക്കാർക്ക് അറിയിപ്പുമായി ആമസോൺ

ബാങ്ക് ഓഫറുകൾ

ബാങ്ക് ഓഫറുകൾ

ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2020 വിൽപ്പന നിലവിൽ ആക്സിസ് ബാങ്ക്, സിറ്റിബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ ഓഫർ ഒക്ടോബർ 28 ന് ശേഷം കാലഹരണപ്പെട്ടു. ഒക്ടോബർ 29 മുതൽ വ്യത്യസ്തമായ ബാങ്ക് ഓഫറുകൾ പ്രതീക്ഷിക്കാം.

ദീപാവലി ഓഫറുമായി ആമസോണും ഫ്ലിപ്കാ‍ർട്ടും

English summary

Offers Showers Again On Amazon And Flipkart; Diwali Sale Starts From Today | ആമസോണിലും ഫ്ലിപ്കാർട്ടിലും വീണ്ടും ഓഫർ പെരുമഴ; ദീപാവലി സെയിൽ ഇന്ന് മുതൽ

If you missed the first round of festive season sales on Amazon and Flipkart last week, the new Diwali edition presents a great opportunity to buy items at a lower price. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X