എണ്ണ വില കുറഞ്ഞു, സൗദി അറേബ്യ പ്രതിസന്ധിയിൽ; കരുതൽ ധനത്തിൻ വൻ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് സൗദി അറേബ്യയുടെ വിദേശ കരുതൽ ധനത്തിൽ മാർച്ചിൽ വൻ ഇടിവ്. 2000 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണ വിലയിലെ ഇടിവ് മൂലം പൊതു ധനകാര്യ മേഖലയിൽ സംഭവിച്ച നഷ്ടം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. 100 ബില്യൺ റിയാൽ (27 ബില്യൺ ഡോളർ) ഇടിവോടെ മൊത്തത്തിലുള്ള നഷ്ടം 464 ബില്യൺ ഡോളറിലെത്തി. ഇത് 2011 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണെന്ന് ബ്ലൂംബെർഗ് കണക്കുകൾ വ്യക്തമാക്കുന്നു.

 

ഇന്ത്യയില്‍ 10000 കോടിയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി സൗദി അറേബ്യ

കരുതൽ ധനം

കരുതൽ ധനം

കഴിഞ്ഞയാഴ്ച സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞത് അനുസരിച്ച് രാജ്യം ഈ വർഷം 120 ബില്യൺ റിയാൽ വരെ കരുതൽ ധനം കുറയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൌദി ചെലവ് കുറയ്ക്കുകയും ചരക്ക് വിപണികളിലെ ചരിത്രപരമായ തകർച്ചയെ നേരിടാൻ കൂടുതൽ കടത്തെ ആശ്രയിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തിന്റെ കരുതൽ ശേഖരത്തിൽ കനത്ത ഇടിവുണ്ടായിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

എണ്ണ വില

എണ്ണ വില

സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും അസംസ്കൃത എണ്ണ വിൽപ്പനയെയാണ് ആശ്രയിക്കുന്നത്. മാർച്ചിൽ ബ്രെൻറ് ക്രൂഡിന്റെ വില 50 ശതമാനത്തിലധികം ഇടിഞ്ഞു. ഇപ്പോൾ ബാരലിന് 20 ഡോളർ വിലയ്ക്കാണ് വ്യാപാരം നടക്കുന്നത്. നേരത്തെ 76.1 ഡോളർ വരെ എണ്ണ വില ഉയർന്നിരുന്നു. സൗദി അറേബ്യയുടെ ബജറ്റ് സന്തുലിതമാക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി ഇതിനകം തന്നെ ലോക്ക്ഡൌണിലാണ് സൗദി അറേബ്യ.

കൂടുതൽ വായ്പ

കൂടുതൽ വായ്പ

ഒപെക്കും സഖ്യകക്ഷികളും ചേർന്ന് തീരുമാനിച്ച എണ്ണ ഉൽപാദനത്തിൽ വെട്ടിക്കുറവ് വരുത്തിയതും തിരിച്ചടിയായിട്ടുണ്ട്. സർക്കാർ കരുതൽ ധനത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആശ്രയിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ വർഷം 220 ബില്യൺ റിയാൽ വായ്പയെടുക്കാൻ രാജ്യം പദ്ധതിയിടുന്നുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ബ്ലൂംബർഗ് കണക്കുകൾ പ്രകാരം സൗദി അറേബ്യ ഇതിനകം തന്നെ ഈ വർഷം രണ്ടുതവണ അന്താരാഷ്ട്ര ബോണ്ട് വിപണികളിൽ ഇടം നേടിയിട്ടുണ്ട്. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് മൊത്തം 19 ബില്യൺ ഡോളർ വായ്പയെടുത്തിട്ടുമുണ്ട്.

ബജറ്റ് കമ്മി

ബജറ്റ് കമ്മി

സൌദി അറേബ്യയില്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 9.07 ബില്യണ്‍ ഡോളറിന്‍റെ ബജറ്റ് കമ്മി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് 22 ശതമാനം കുറവാണ് വന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ചിലവ് 226 ബില്യണ്‍ റിയാലാണ്. 192 ബില്യണ്‍ റിയാല്‍ വരവും. അതായത് 34 ബില്യണ്‍ റിയാലിന്‍റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

English summary

Oil prices fall, Saudi Arabia faces huge decline in reserves | എണ്ണ വില കുറഞ്ഞു, സൌദി അറേബ്യ പ്രതിസന്ധിയിൽ; കരുതൽ ധനത്തിൻ വൻ ഇടിവ്

Saudi Arabia's foreign reserves fell sharply in March following a fall in oil prices. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X