ക്യാബുകളിലെ ഷെയറിംഗ് സേവനങ്ങള്‍ നിര്‍ത്തി വെച്ച് ഓലയും ഊബറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ക്യാബുകളില്‍ ഷെയറിംഗ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ച് ഓലയും ഊബറും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഇരു കമ്പനികളും അറിയിച്ചു. ആളുകള്‍ അപരിചിതരുമായി സവാരി പങ്കിടാന്‍ ഭയപ്പെടുന്ന സാഹചര്യത്തില്‍ കമ്പനിക്ക് വലിയ തോതില്‍ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നടപടി. കോവിഡ് 19 വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഷെയര്‍ സേവനം ഉണ്ടാകില്ലെന്ന് ഓല അറിയിച്ചു. ഡ്രൈവര്‍മാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയാണ് പ്രധാനം.

 

പൗരന്മാര്‍ തമ്മില്‍ കൃത്യമായ സാമൂഹിക അകലം കാത്തുസൂക്ഷിക്കാനാണ് ഓല ഷെയര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുന്നത്. മൈക്രോ, മിനി, പ്രൈം, വാടക, ഔട്ട് സ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഇന്ത്യയിലുടനീളം ഇനിയും നല്‍കും. കൂടാതെ ഉപഭോക്താക്കള്‍ക്കായുള്ള സഹായ ടീമുകള്‍ 24 മണിക്കൂറും ലഭിക്കും. ഓല സര്‍വീസുകള്‍ നല്‍കുന്ന വാഹനങ്ങളില്‍ ഉയര്‍ന്ന ശുചിത്വം പാലിക്കുന്നുണ്ടന്ന് ഉറപ്പാക്കാന്‍ വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. നോവല്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ യാത്ര നല്‍കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി ഓല അറിയിച്ചു. ഓല സ്റ്റേഷനുകളിലെ ഓരോ കാറും നന്നായി ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ കാറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് 104 പോയിന്റുകള്‍ അടങ്ങിയ ഗുണനിലവാര പരിശോധന ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്നും ഓല ഉറപ്പുവരുത്തുന്നു.

ക്യാബുകളിലെ ഷെയറിംഗ് സേവനങ്ങള്‍ നിര്‍ത്തി വെച്ച് ഓലയും ഊബറും

ഇപിഎഫ് അക്കൌണ്ടിലെ ക്ലെയിം ചെയ്യാത്ത പണം എങ്ങോട്ട് പോകും? വീണ്ടെടുക്കാനാകുമോ?

സമാനമായ പ്രസ്താവന തന്നെയാണ് ഊബറും പുറത്തു വിട്ടത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് പൂള്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഊബര്‍ വക്താവ് അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആളുകള്‍ സുരക്ഷിതരായി തുടരണമെന്നും അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 സ്ഥിരീകരിച്ച ഡ്രൈവര്‍മാരുടെ അക്കൗണ്ടുകള്‍ കമ്പനി താല്‍ക്കാലികമായി നിര്‍ത്തി വെക്കും. അക്കൗണ്ട് തടഞ്ഞു വെച്ചിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 14 ദിവസം വരെ കമ്പനി സാമ്പത്തിക സഹായം നല്‍കും. ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് അവരുടെ കാറുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ കമ്പനി അണുനാശിനി നല്‍കുന്നുണ്ട്. അതേസമയം വൈറസിന്റെ പശ്ചാത്തലത്തില്‍ വിവേചനം നേരിടുന്നുവെന്ന പരാതി ഉയരുന്നതായും ഡ്രൈവര്‍മാരും ഉപഭോക്താക്കളും ഊബറിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്നും കമ്പനി ആവശ്യപ്പെട്ടു.

Read more about: ola uber coronavirus ഊബർ ഓല
English summary

ക്യാബുകളിലെ ഷെയറിംഗ് സേവനങ്ങള്‍ നിര്‍ത്തി വെച്ച് ഓലയും ഊബറും

Ola and Uber to stop sharing services in cabs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X