ഒല ഇനി ലണ്ടനിലും, ഇന്ന് മുതൽ സർവ്വീസ് ആരംഭിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ക്യാബ് കമ്പനിയായ ഒല ഇന്ന് മുതൽ യുകെ തലസ്ഥാന നഗരമായ ലണ്ടനിൽ 25,000 ഡ്രൈവർമാരുമായി സർവ്വീസ് ആരംഭിച്ചു. ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒല കംഫർട്ട്, കംഫർട്ട് എക്സ്എൽ, എക്സെക് എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സർവ്വീസുകളാണ് വാഗ്ദാനം ചെയ്യുന്നത്.

 

മറ്റ് ബ്രിട്ടീഷ് നഗരങ്ങളായ ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, ലിവർപൂൾ എന്നിവിടങ്ങളിൽ ഒല നേരത്തെ തന്നെ സർവ്വീസ് ആരംഭിച്ചിരുന്നു. ലണ്ടൻ ഓലയുടെ 28-ാമത്തെ നഗരമാണ്. ഇതുവരെ, യുകെയിൽ 3 മില്യണിലധികം സർവ്വീസുകൾ നടത്തിയതായി ഒല അവകാശപ്പെടുന്നു. 11,000 ഡ്രൈവർമാരാണ് ഒലയ്ക്ക് യുകെയിലുള്ളത്.

ഒലയ്ക്കും ഊബറിനും പണി കിട്ടും; പുതിയ നിയമവുമായി സർക്കാർ

ഒല ഇനി ലണ്ടനിലും, ഇന്ന് മുതൽ സർവ്വീസ് ആരംഭിച്ചു

തലസ്ഥാന നഗരമായ ലണ്ടനിൽ സ്വകാര്യ വാടക വാഹനങ്ങൾ (പി‌എച്ച്‌വി) ആരംഭിക്കുന്നതിന് ഒലയ്ക്ക് 2019 ജൂലൈയിൽ ലണ്ടനിലെ ട്രാൻസ്പോർട്ട് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. പി‌എച്ച്‌വി സമ്പ്രദായത്തിൽ, ഡ്രൈവർമാർ തന്നെ ലൈസൻസിനായി അപേക്ഷിക്കുകയും വാടകയ്ക്ക് സ്വകാര്യമായി രജിസ്റ്റർ ചെയ്ത വാഹനമായി അവരുടെ വാഹനം ലിസ്റ്റുചെയ്യുകയും വേണം. ബെംഗളൂരു ആസ്ഥാനമായ ഒല ലണ്ടനിൽ സർവ്വീസ് ആരംഭിച്ചതോടെ അമേരിക്കൻ ക്യാബ് കമ്പനിയായ ഊബറിന് വലിയ ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്.

ഡ്രൈവിംഗ് കഴിവുകളും ഡ്രൈവർമാരുടെ അറിവും മെച്ചപ്പെടുത്തുന്നതിനായി ലണ്ടൻ ലോഞ്ചിനായി ഒല ഡ്രൈവർമാർ സ്‌കിൽ അസസ്മെന്റ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിരുന്നു. ലണ്ടനിൽ സർവ്വീസ് ആരംഭിച്ചത് തങ്ങളുടെ ബിസിനസ്സിന്റെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഒല ഇന്റർനാഷണൽ മേധാവി സൈമൺ സ്മിത്ത് പറഞ്ഞു.

എസ്ബിഐയുമായി ചേര്‍ന്ന് ഒലയുടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറങ്ങി

Read more about: ola ഒല
English summary

ഒല ഇനി ലണ്ടനിലും, ഇന്ന് മുതൽ സർവ്വീസ് ആരംഭിച്ചു

Indian cab company Ola today launched a fleet of 25,000 drivers in the UK capital city of London. Read in malayalam.
Story first published: Monday, February 10, 2020, 17:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X