ഓണം ബംമ്പർ ഫലം പ്രഖ്യാപിച്ചു, 12 കോടിയുടെ ഒന്നാം സമ്മാനം TB 173964 എന്ന നമ്പറിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം ബംമ്പർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു. ഇത്തവണ 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TB 173964 എന്ന ഭാഗ്യ നമ്പറിനാണ്. സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക പോർട്ടലായ keralalottery.com ൽ എല്ലാ സമ്മാനങ്ങളുടെയും ഫലങ്ങൾ വൈകുന്നേരത്തോടെ പുറത്തിറക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തൊട്ടാകെ 42 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റിട്ടുള്ളത്. ഓഗസ്റ്റിലാണ് കേരള സ്റ്റേറ്റ് ലോട്ടറീസ് ഓണം ബമ്പർ 2020 ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.

സമ്മാന തുകകൾ
 

സമ്മാന തുകകൾ

ഓഗസ്റ്റിലാണ് കേരള സ്റ്റേറ്റ് ലോട്ടറീസ് ഓണം ബമ്പർ 2020 ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഓണം ബമ്പറിന് ഒന്നാം സമ്മാനം 12 കോടി രൂപയാണ് ടിക്കറ്റുകൾ 300 രൂപയ്ക്കാണ് വിറ്റത്. രണ്ടാം സമ്മാനം 6 കോടി രൂപ 6 ടിക്കറ്റിന് നൽകും. ഓരോ ടിക്കറ്റിനും ഒരു കോടി രൂപ വീതമാണ് നൽകുക. 12 ടിക്കറ്റ് ഉടമകൾക്ക് 10 ലക്ഷം രൂപ വീതവും. 12 പേർക്ക് നാലാം സമ്മാനമായ 5 ലക്ഷം രൂപ വീതവും ലഭിക്കും. ഇതിന് പുറമേ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്.

സംസ്ഥാനത്ത് ലോട്ടറി വിൽപ്പന ഇന്ന് ആരംഭിക്കും; നറുക്കെടുപ്പ് ജൂൺ രണ്ട് മുതൽ

കഴിഞ്ഞ വർഷത്തെ വിജയികൾ

കഴിഞ്ഞ വർഷത്തെ വിജയികൾ

കഴിഞ്ഞ വർഷം ഓണം ബമ്പർ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം മുതൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഓണം ബംബറിന് നൽകി വരുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.

കേരളത്തിലെ വ്യവസായ മേഖല മുന്നോട്ട്, ഒരു വർഷത്തിനകം 25,000 കോടി രൂപയുടെ പദ്ധതികൾ

ആവശ്യക്കാർ കൂടി

ആവശ്യക്കാർ കൂടി

ഇത്തവണ 36 ലക്ഷം ടിക്കറ്റുകളാണ് ആദ്യം അച്ചടിച്ചിരുന്നത്. എന്നാൽ ടിക്കറ്റിന് ആവശ്യക്കാർ കൂടിയതോടെ അധികമായി 4 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാൻ ഓർഡർ നൽകിയതായി ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിനായാണ് ഇത്തവണ നിരവധി പേർ ടിക്കറ്റുകൾ വാങ്ങിയിരുന്നു.

സൂമിനും ഗൂഗിൾ മീറ്റിനും മലയാളി വെല്ലുവിളി, കേരളത്തിന്റെ വികൺസോൾ ആപ്പ് അടുത്തമാസം എത്തും

English summary

Onam bumper results announced, first prize of Rs 12 crore to Ticket Number TB 173964 | ഓണം ബംമ്പർ ഫലം പ്രഖ്യാപിച്ചു, 12 കോടിയുടെ ഒന്നാം സമ്മാനം TB 173964 എന്ന നമ്പറിന്

Onam bumper first prize announced. The first prize of Rs 12 crore was won by TB 173964. Read in malayalam.
Story first published: Sunday, September 20, 2020, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X