ഒരിയ്ക്കൽ ലോകത്തിലെ ആറാമത്തെ സമ്പന്നൻ, ഇന്ന് ആസ്തി വെറും വട്ടപ്പൂജ്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിക്കൽ ലോകത്തിലെ ആറാമത്തെ സമ്പന്നനായ അനിൽ അംബാനി അടുത്തിടെ പറഞ്ഞത് തന്റെ മൊത്തം ആസ്തി മൂല്യം ഇപ്പോൾ വെറും പൂജ്യമാണെന്നാണ്. അനിൽ അംബാനിയുടെ ആസ്തിയിലുണ്ടായ കുറവ് ഇന്ന് ഒരു രഹസ്യമല്ല. മൂന്ന് ചൈനീസ് ബാങ്കുകളുമായുള്ള തർക്കത്തിൽ 100 ​​മില്യൺ ഡോളർ നൽകണമെന്ന് ലണ്ടൻ കോടതി വെള്ളിയാഴ്ച അംബാനിയോട് ഉത്തരവിട്ടിരുന്നു. 2008ൽ ലോകത്തിലെ ആറാമത്തെ സമ്പന്നനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വർഷം ഇദ്ദേഹം ശതകോടീശ്വരരന്മാരുടെ പട്ടികയിൽ നിന്നും പുറത്തായി.

ആസ്തി മൂല്യം പൂജ്യം
 

ആസ്തി മൂല്യം പൂജ്യം

700 മില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കണമെന്നാണ് ബാങ്കുകൾ കോടതി വഴി അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ച രേഖകൾ പ്രകാരം തന്റെ ആസ്തി പൂജ്യമാണെന്ന് അംബാനി വ്യക്തമാക്കി. തന്റെ നിക്ഷേപങ്ങളുടെ മൂല്യം ഇടിഞ്ഞു. തന്റെ ബാധ്യതകൾ കണക്കിലെടുത്താൽ മൊത്തം മൂല്യം പൂജ്യമാണെന്നും. കോടതി നടപടികൾ പ്രകാരം കണ്ടുകെട്ടാൻ കഴിയുന്ന അർത്ഥവത്തായ ആസ്തികളൊന്നും തന്നെ തന്റെ കൈവശമില്ലെന്നും അനിൽ അംബാനി വ്യക്തമാക്കി.

അനില്‍ കള്ളനെങ്കില്‍ യുപിഎ സര്‍ക്കാര്‍ ഒരു ലക്ഷം കോടിയുടെ കരാര്‍ എങ്ങിനെ നല്‍കി; റിലയന്‍സ് ഗ്രൂപ്പ്

ധനികനായ സഹോദരൻ

ധനികനായ സഹോദരൻ

55.6 ബില്യൺ ഡോളർ ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സഹോദരനാണ് അനിൽ അംബാനി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വർദ്ധിച്ചുവന്ന കടങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് ക്ഷയിക്കാൻ കാരണം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് കഴിഞ്ഞ വർഷം പാപ്പരത്തത്തിനായി അപേക്ഷ നൽകിയിരുന്നു.

അനിൽ അംബാനി ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷകനായത് ചേട്ടൻ മുകേഷ് അംബാനി

കടത്തിൽ മുങ്ങി

കടത്തിൽ മുങ്ങി

10 വർഷത്തിന് മുമ്പ് ഏകദേശം 42 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരിക്കൽ ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ 60 ശതമാനത്തിലധികം ഓഹരികൾ അദ്ദേഹം കൈവശം വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏകദേശം 58,000 കോടി രൂപയുടെ കടത്തിലാണ് അനിൽ അംബാനി മുങ്ങിയിരിക്കുന്നത്.

നാല് ആഴ്ച്ചക്കുള്ളില്‍ തുകയടച്ചില്ലെങ്കില്‍ അനിൽ അംബാനി ജയിലിലേക്ക്

കുടുംബ ബിസിനസ്സ് വിഭജനം

കുടുംബ ബിസിനസ്സ് വിഭജനം

2005ൽ കുടുംബ ബിസിനസ്സ് വിഭജനത്തിനുശേഷം അംബാനി സഹോദരന്മാർ ഏതാണ്ട് സമാനമായ സ്വത്തിൽ നിന്നാണ് ബിസിനസുകൾ തുടങ്ങിയത്. അക്കാലത്തെ, പ്രധാന എണ്ണ, ഗ്യാസ് ബിസിനസ്സ് മുകേഷ് അംബാനി തുടർന്നു. ടെലികോം സംരംഭമായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ഫിനാൻഷ്യൽ സർവീസ് ബിസിനസ് റിലയൻസ് ക്യാപിറ്റൽ എന്നിവ അനിൽ അംബാനിയ്ക്ക് ലഭിച്ചു. 2007ൽ, കുടുംബ ബിസിനസ്സ് വിഭജനത്തിന് രണ്ട് വർഷത്തിന് ശേഷവും, സഹോദരന്മാർ തമ്മിലുള്ള സമ്പത്തിന്റെ വിടവ് വളരെ കുറവായിരുന്നു.

അംബാനി സഹോദരന്മാരുടെ വളർച്ചയും തളർച്ചയും

അംബാനി സഹോദരന്മാരുടെ വളർച്ചയും തളർച്ചയും

ഫോബ്‌സ് റിച്ച് ലിസ്റ്റ് 2007 അനുസരിച്ച്, അനിൽ അംബാനിയുടെ ആസ്തി 45 ബില്യൺ ഡോളറാണെങ്കിൽ, മുകേഷ് അംബാനിയുടെ ആസ്തി 49 ബില്യൺ ഡോളറായിരുന്നു. 2006 ൽ, ഉരുക്ക് വ്യവസായിയായ ലക്ഷ്മി മിത്തലിനും അസിം പ്രേംജിക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ധനികനായി അനിൽ അംബാനി മാറി. അക്കാലത്ത് മുകേഷ് അംബാനിയേക്കാൾ 550 കോടി രൂപയായിരുന്നു അദ്ദേഹത്തിന് അധികമായുണ്ടായിരുന്ന സ്വത്ത്. 2008 ൽ ലോകത്തെ ഏറ്റവും ധനികരിൽ അനിൽ ആറാം സ്ഥാനത്തെത്തിയപ്പോൾ 43 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ 12 വർഷത്തിനുശേഷം, രണ്ട് സഹോദരന്മാരുടെയുെ സമ്പത്ത് തികച്ചും വിപരീത ദിശയിലേക്ക് നീങ്ങി. ഫോബ്‌സിന്റെ കണക്കനുസരിച്ച്, 2019 മാർച്ച് 4 ലെ കണക്കനുസരിച്ച് അനിൽ അംബാനിയുടെ ആസ്തി 1.7 ബില്യൺ ഡോളറാണ്. ഇത് 2007 ൽ ഉണ്ടായിരുന്നതിനേക്കാൾ 90% കുറവാണ്. കഴിഞ്ഞ വർഷം ജൂണിൽ അദ്ദേഹത്തിന്റെ ആസ്തി ഒരു ബില്ല്യണിൽ താഴെയായിരുന്നു. അതേസമയം, 2020 ഫെബ്രുവരി 8 ലെ മുകേഷ് അംബാനിയുടെ ആസ്തി 55.6 ബില്യൺ ഡോളറാണ്.

English summary

Once world's sixth richest, Anil Ambanis net worth now is zero | ഒരിയ്ക്കൽ ലോകത്തിലെ ആറാമത്തെ സമ്പന്നൻ, ഇന്ന് ആസ്തി വെറും വട്ടപ്പൂജ്യം

Anil Ambani, the sixth richest man in the world, recently said that his net worth is now zero. Read in malayalam.
Story first published: Saturday, February 8, 2020, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X