ഒഎന്‍ജിസി, ഓയില്‍ ഇന്ത്യാ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം, സര്‍ക്കാരിന്റെ പുതിയ നീക്കം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഎന്‍ജിസി, ഓയില്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനികളുടെ 'തലവര' തെളിയുന്നു. രാജ്യത്തെ വ്യവസായശാലകളില്‍ പ്രകൃതി വാതകം നിര്‍ബന്ധമാക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ആദ്യഘട്ടമായി ദില്ലിയിലെ വ്യവസായശാലകളോട് പ്രകൃതി വാതകം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

 

രാജ്യതലസ്ഥാനത്തെ 1,644 ഓളം എണ്ണശാലകളോട് കുഴല്‍ കേന്ദ്രീകൃത പ്രകൃതി വാതകം (പിഎന്‍ജി - പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉപയോഗിക്കാന്‍ ദില്ലിയിലെ വായു നിലവാര കമ്മീഷന്‍ മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയത്. വ്യവസായശാലകള്‍ പ്രകൃതി വാതകങ്ങളിലേക്ക് ചുവടുമാറിയാല്‍ ദില്ലിയിലെ വായു മലിനീകരണം വന്‍തോതില്‍ കുറയുമെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം.

ഒഎന്‍ജിസി, ഓയില്‍ ഇന്ത്യാ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം, സര്‍ക്കാരിന്റെ പുതിയ നീക്കം ഇങ്ങനെ

പ്രകൃതി വാതക ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ ശാലകളും ഇതിലേക്ക് മാറണം; കല്‍ക്കരി ഉപഭോഗം പരമാവധി കുറയ്ക്കുകയാണ് നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യാ ലിമിറ്റഡുമാണ് രാജ്യത്തെ പ്രമുഖ പ്രകൃതി വാതക കമ്പനികള്‍. വ്യവസായശാലകള്‍ക്ക് ലഭിച്ച പുതിയ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ഇരു കമ്പനികള്‍ക്കും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുമെന്നാണ് സൂചന.

വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങളുമായും കേന്ദ്ര സര്‍ക്കാര്‍ വൈകാതെ ചര്‍ച്ച നടത്തും. പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ശാലകളെല്ലാം ഇതിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. രാജ്യത്തെ കല്‍ക്കരി ഉപയോഗം കുറയ്ക്കുന്നതില്‍ ഒഎന്‍ജിസി, ഓയില്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനികളും നിര്‍ണായക പങ്കുവഹിക്കും.

പറഞ്ഞുവരുമ്പോള്‍ പുതിയ സംഭവവികാസം ഇരു കമ്പനികളിലെയും നിക്ഷേപകര്‍ക്കാകും കാര്യമായി ഗുണം ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനമുണ്ടായാല്‍ ഒഎന്‍ജിസി, ഓയില്‍ ഇന്ത്യാ ലിമിറ്റഡ് ഓഹരികളുടെ വില ഉയരാന്‍ സാധ്യതയേറെ. തിങ്കളാഴ്ച്ച 4 ശതമാനം നേട്ടം കുറിച്ച് ഓഹരിയൊന്നിന് 97 രൂപ എന്ന നിലവാരത്തിലാണ് ഓഎന്‍ജിസി വ്യാപാരം അവസാനിപ്പിച്ചത്. ഓയില്‍ ഇന്ത്യാ ലിമിറ്റഡും മൂന്നര ശതമാനം നേട്ടം കൊയ്തത് കാണാം; ഓഹരിയൊന്നിന് 112.50 രൂപയാണ് വിലനിലവാരം.

നിലവില്‍ ദില്ലിയിലെ വ്യാവസായിക മേഖലകളില്‍ പൈപ്പ്‌ലൈന്‍ ശൃഖല എത്രയും വേഗം വിപുലപ്പെടുത്താന്‍ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) കമ്പനികള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2021 ജനുവരി 31 -നകം ദില്ലിയിലെ തിരഞ്ഞെടുത്ത വ്യവസായശാലകള്‍ ഇന്ധനമായി പ്രകൃതി വാതകം ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്.

 

Source: Zee Business

Read more about: news
English summary

ONGC And Oil India Limited Investors Have A Good News; Govt. Plan To Run All Industrial Plants On Gas

ONGC And Oil India Limited Investors Have A Good News; Govt. Plan To Run All Industrial Plants On Gas. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X