ഉള്ളി വില സെഞ്ച്വറി കടന്നു, ഡബിൾ സെഞ്ച്വറിലേയ്ക്ക്, ഉടൻ കിലോയ്ക്ക് 150 രൂപയിലെത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഉള്ളി വില കുത്തനെ ഉയരുന്നു. വാഷിയിലെ മൊത്ത കാർഷിക ഉൽ‌പാദന മാർക്കറ്റ് കമ്മിറ്റി (എപി‌എം‌സി) വിപണിയിൽ ഉള്ളിയ്ക്ക് കിലോയ്ക്ക് 120 മുതൽ 130 രൂപ വരെയാണ് നിരക്ക്. ആദ്യമായാണ് ഉള്ളി വില 100 രൂപയിലെത്തുന്നതെന്നും, എന്നാൽ ഇപ്പോൾ അതും കടന്നിരിക്കുന്നുവെന്നും എപിഎംസി മാർക്കറ്റ് മുൻ ഡയറക്ടർ അശോക് വാലുഞ്ച് പറഞ്ഞു.

 

വിള നാശം

വിള നാശം

കനത്ത മഴ തുടർന്ന് വിളകൾ നശിച്ചതാണ് വില വർദ്ധനവിന് കാരണം. അതിനാൽ ഗുണനിലവാരമില്ലാത്ത ഉള്ളിയ്ക്ക് പോലും ഇപ്പോൾ കിലോയ്ക്ക് 70 മുതൽ 100 ​​രൂപ വരെ ഈടാക്കുന്നു. അതേസമയം ഗുണനിലവാരമുള്ള ഉള്ളിയുടെ വില 120 രൂപയ്ക്ക് മുകളിലാണ്. റീട്ടെയിൽ വിപണിയിൽ ഉള്ളിക്ക് 140 മുതൽ 150 രൂപ വരെ വിലയുണ്ടാകുമെന്നും അശോക് വാലുഞ്ച് പറഞ്ഞു.

ഉള്ളി വില കുതിച്ചുയരുന്നു; ഉടൻ സെഞ്ച്വറി അടിക്കും

വില കുറയുമെന്ന് പ്രതീക്ഷ

വില കുറയുമെന്ന് പ്രതീക്ഷ

സാധാരണയായി, പ്രതിദിനം 150 ട്രക്ക് ഉള്ളിയാണ് എപി‌എം‌സി വിപണിയിൽ എത്താറുള്ളത്. എന്നാൽ ചൊവ്വാഴ്ച ഇത് 70 ആയി കുറഞ്ഞു. ഉള്ളി വിപണിയിൽ എത്തിക്കുന്നതിനുള്ള തൊഴിലാളി ചെലവുകളും കുത്തനെ ഉയർന്നിട്ടുണ്ട്. നിലവിലെ നിരക്ക് ഒരു മാസത്തിനുള്ളിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

ഉള്ളി വില കുറയ്ക്കാൻ പദ്ധതികളുമായി കേന്ദ്രം; ഉള്ളി ഉടൻ ഇറക്കുമതി ചെയ്യും

സർക്കാരിന്റെ നിയന്ത്രണം

സർക്കാരിന്റെ നിയന്ത്രണം

സാധാരണ ഉള്ളി കയറ്റുമതി നിയന്ത്രിച്ചതിന് പിന്നാലെ ഉണക്കിയ ഉള്ളിയുടെ കയറ്റുമതിയും നിരോധിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഉപഭോക്തൃ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ചൊവ്വാഴ്ച ചില്ലറ വ്യാപാരികളുടെ സംഭരണ പരിധി 10 ടണ്ണിൽ നിന്ന് 5 ടണ്ണായും മൊത്തക്കച്ചവടക്കാർക്ക് 50 ടണ്ണിൽ നിന്ന് 25 ടണ്ണായും കുറച്ചു. പുതുക്കിയ സംഭരണ പരിധി ഇറക്കുമതി ചെയ്യുന്ന ഉള്ളിക്ക് ബാധകമല്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഉണക്കിയ ഉള്ളി

ഉണക്കിയ ഉള്ളി

ഉണക്കിയ ഉള്ളിയുടെ കയറ്റുമതി നിരോധിക്കാനുള്ള നിർദേശം തിങ്കളാഴ്ച നടന്ന മന്ത്രിമാരുടെ യോഗത്തിൽ നടന്നതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നവയാണ് ഉണക്കിയ ഉള്ളി. ഉള്ളിയുടെ ഈർപ്പം പൂർണമായും നീക്കം ചെയ്യുന്നതിനാൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കാതെ തന്നെ കാലങ്ങളോളം കേടാകാതെ ഇത് ഉപയോഗിക്കാം. 2018-19ൽ ഇന്ത്യ 102 മില്യൺ ഡോളറിന്റെ ഉണക്കിയ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ട്.

കയറ്റുമതി എങ്ങോട്ട്

കയറ്റുമതി എങ്ങോട്ട്

ജർമ്മനി, റഷ്യ, യുഎസ്, ബ്രസീൽ എന്നിവിടങ്ങളിലേയ്ക്കാണ് ഇന്ത്യ പ്രധാനമായും ഉള്ളി കയറ്റുമതി ചെയ്യുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളി വില കിലോഗ്രാമിന് 100 രൂപയിലെത്തിയപ്പോൾ കൊൽക്കത്തയിൽ കിലോയ്ക്ക് 150 രൂപയിലെത്തി. നാസിക്കിൽ കിലോഗ്രാമിന് 135 രൂപയാണ് വില.

ഇന്ത്യയിൽ ഉള്ളി വില കൂടിയതിന് ബം​ഗ്ലാദേശിന് രോഷം; കാരണമെന്ത്?

English summary

ഉള്ളി വില സെഞ്ച്വറി കടന്നു, ഡബിൾ സെഞ്ച്വറിലേയ്ക്ക്, ഉടൻ കിലോയ്ക്ക് 150 രൂപയിലെത്തും

Onion prices are rising sharply in the country. Onion prices in the Vashi Wholesale Agricultural Production Market Committee (APMC) market range from Rs 120 to Rs 130 per kg. Read in malayalam.
Story first published: Wednesday, December 4, 2019, 10:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X