യുഡിഐഡി പോർട്ടൽ വഴി ഭിന്നശേഷിയ്ക്കുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: യു ഡി ഐ ഡി പോർട്ടൽ വഴി ഭിന്നശേഷിക്കാര്‍ക്കുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ 2021 ജൂൺ ഒന്നുമുതൽ നിർബന്ധമാക്കി. വികലാംഗ ശാക്തീകരണ വകുപ്പ് (DEPwD), 05.05.2021 തീയതി പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം SO 1736 (E) പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ഓൺലൈൻ മാർഗം യുഡിഐഡി പോർട്ടൽ ഉപയോഗിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് നിർബന്ധമാക്കിയത്.

 

ഈ വര്‍ഷം അവസാനം വരെ കെവൈസി നയങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആര്‍ ബി ഐ; അക്കൗണ്ട് ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍

2021 ജൂൺ ഒന്നുമുതലാണ് ആണ് ഇത് നിർബന്ധമാക്കിയത് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. യു ഡി ഐ ഡി പദ്ധതി 2016 മുതൽ നടപ്പിലാക്കി വരുന്നു. യുഡിഐഡി പോർട്ടലിൽ (www.swavlambancard.gov.in) പ്രവർത്തിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ബന്ധപ്പെട്ട അധികാരികൾക്ക് DEPwD പരിശീലനം നൽകി.

 യുഡിഐഡി പോർട്ടൽ വഴി ഭിന്നശേഷിയ്ക്കുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി

ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന് സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും മതിയായ സമയം നൽകിയിട്ടുണ്ട്. 01.06.2021 മുതൽ ഭിന്നശേഷി സർട്ടിഫിക്കേഷന്റെ പൂർണ ഡിജിറ്റൈസേഷൻ ഇത് ഉറപ്പാക്കും.

പി പി എഫ്, എസ്‌ സി എസ്എ സ്, എസ് എസ് വൈ , പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍; ജൂലൈ വരയെുള്ള പലിശ നിരക്ക് അറിയാം

കൂടാതെ, പാൻ-ഇന്ത്യ സാധുത കൈവരിക്കുന്നതിന്, സർട്ടിഫിക്കറ്റിന്റെ വിശദമായുള്ള പരിശോധന നടത്തുന്നതിനും ഭിന്നശേഷിക്കാരുടെ പ്രയോജനത്തിനായി പ്രക്രിയ ലളിതമാക്കുന്നതിനും സംവിധാനം വഴി ഒരുക്കുന്നു.

English summary

Online certification of differential ability through UDID portal will be mandatory from June 1, 2021

Online certification of differential ability through UDID portal will be mandatory from June 1, 2021
Story first published: Thursday, May 6, 2021, 19:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X