മൊബൈൽ ആപ്പ് വഴി വായ്പാ തട്ടിപ്പ്, ഇരയായത് വീട്ടമ്മമാർ, സ്വകാര്യ വിവരങ്ങൾ ചോർത്തി തട്ടിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് നിരവധി വീട്ടമ്മമാര്‍ വായ്പാ തട്ടിപ്പിന് ഇരയായതായി പരാതി. മൊബൈല്‍ വായ്പാ തട്ടിപ്പിനാണ് നിരവധി വീട്ടമ്മമാര്‍ ഇരയായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് ഈ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

ഫേസ്ബുക്കും വാട്‌സ്ആപ്പും പോലുളള സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിട്ടുളള വീട്ടമ്മമാരേയും വിദ്യാര്‍ത്ഥിനികളേയും മറ്റുമാണ് വ്യാപകമായി തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. പണം എളുപ്പത്തില്‍ വായ്പയായി ലഭിക്കുന്നതിനായി ആദ്യം മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഇവര്‍ ആവശ്യപ്പെടുക. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് ഉടനെ തന്നെ പണം അക്കൗണ്ടിലേക്ക് എത്തും.

മൊബൈൽ ആപ്പ് വഴി വായ്പാ തട്ടിപ്പ്, ഇരയായത് വീട്ടമ്മമാർ, സ്വകാര്യ വിവരങ്ങൾ ചോർത്തി തട്ടിപ്പ്

മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് ചില നിബന്ധനകള്‍ വരും. ഇത് കൃത്യമായി വായിക്കാത്തവരാണ് തട്ടിപ്പ് കെണിയില്‍ കുടുങ്ങുന്നത്. ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കും. മാത്രമല്ല വായ്പ തിരിച്ചടവ് വൈകുകയാണെങ്കില്‍ തട്ടിപ്പ് സംഘം അടവുകള്‍ ഓരോന്നായി പുറത്തെടുക്കുകയും ചെയ്യും. വായ്പയായി എടുത്ത പണത്തിന്റെ ഇരട്ടിയാണ് തട്ടിപ്പ് സംഘം തിരിച്ച് അടക്കാന്‍ ആവശ്യപ്പെടുക.

പണം നല്‍കിയില്ലെങ്കില്‍ തട്ടിപ്പുകാര്‍ വിളിച്ച് ഭീഷണിപ്പെടുത്തും. എന്നിട്ടും പണം നല്‍കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഫോട്ടോകള്‍ ഉപയോഗിച്ചുളള ഭീഷണികള്‍ ആരംഭിക്കും. നിരവധി സ്ത്രീകളാണ് ഇതിനകം തന്നെ പരാതികളുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. പരാതികളില്‍ സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary

Online fraud using Mobile App, Police started investigation

Online fraud using Mobile App, Police started investigation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X