ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തകരാറിന് ശേഷം ഡിജിറ്റൽ സേവനങ്ങൾ പുന:.സ്ഥാപിച്ചതായി അറിയിച്ചു. തകരാർ ബാധിച്ച സേവനങ്ങൾ പുന: സ്ഥാപിച്ചതായി ബാങ്ക് ട്വീറ്റിൽ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് നേരിട്ട അസൌകര്യത്തിന് ബാങ്ക് ക്ഷമാപണം നടത്തുകയും ചെയ്തു.
എച്ച്ഡിഎഫ്സി ബാങ്കിൽ കാശിട്ടിട്ട് കാര്യമുണ്ടോ? എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്കുകൾ
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങളായ ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ സേവനങ്ങൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സേവനങ്ങൾ എന്നിവയാണ് ഇന്നലെ മുതൽ തകരാറിലായത്. ഇതിനെ തുടർന്ന് നിരവധി ഉപഭോക്താക്കൾ ശനിയാഴ്ച ട്വിറ്ററിൽ പരാതിയുമായി എത്തിയിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങളെ ഡാറ്റാ സെന്ററുകളിലൊന്നിലെ സാങ്കേതിക തകരാറുമൂലം 12 മണിക്കൂറിലധികം ബാധിച്ചുവെന്ന് ബാങ്ക് വ്യക്തമാക്കി.
നേരത്തെ, 2019 ഡിസംബറിൽ, ബാങ്കിന്റെ ഓൺലൈൻ സേവനങ്ങളിലെ തകരാർ ഡിസംബർ 02 മുതൽ ഡിസംബർ 05 വരെ മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ ബാധിച്ചിരുന്നു. നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ച് ചില ഉപഭോക്താക്കൾക്ക് ഇടപാട് നടത്താൻ കഴിഞ്ഞുവെങ്കിലും കുറച്ച് പേർക്ക് ഇടയ്ക്കിടെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ബാങ്കിന്റെ ടെക് ടീം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാർക്ക് പേടി വേണ്ട; ജോലി, ശമ്പള വർദ്ധനവ്, ബോണസ് എല്ലാം സുരക്ഷിതം
മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് ആപ്പിൽ 2018ലും സമാനമായ സാങ്കേതിക തകരാറുകൾ നേരിട്ടിരുന്നു.