ഓയോ ഹോട്ടൽസ് ഉടമ റിതേഷ് അഗർവാൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കോടീശ്വരൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓയോ ഹോട്ടൽസ് സ്ഥാപകൻ റിതേഷ് അഗർവാളിനെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി തിരഞ്ഞെടുത്തു. ഹുറൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് അനുസരിച്ച് 24-ാം വയസ്സിൽ, റിതേഷ് അഗർവാളിനറെ സമ്പത്ത് 1.1 ബില്യൺ ഡോളർ (7,800 കോടി രൂപ) ആണ്. സൗന്ദര്യവർദ്ധക രാജ്ഞി 22 വയസ്സുകാരി കൈലി ജെന്നറിനാണ് ഒന്നാം സ്ഥാനം.

 

ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖല

ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖല

2013 ൽ ആരംഭിച്ച സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഓയോ ഹോട്ടലുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി മാറി. ഓയോയുടെ മൂല്യം 10 ​​ബില്യൺ ഡോളറായി ഉയർന്നു. 2023 ന് ശേഷം യുഎസിലെയും യൂറോപ്പിലെയും രണ്ടാമത്തെ വലിയ ശൃംഖലയാകാനുള്ള ശ്രമത്തിലാണ് ഓയോ ഇപ്പോൾ.

മറ്റ് ഇന്ത്യക്കാർ

മറ്റ് ഇന്ത്യക്കാർ

40 വയസ്സിന് താഴെയുള്ള കോടീശ്വരന്മാരിൽ റിതേഷ് അഗർവാൾ മാത്രമല്ല, ഇന്ത്യക്കാരായ മറ്റ് നിരവധി പേരുമുണ്ട്. മുപ്പത് വയസ്സുകാരനായ സെറോഡ സ്ഥാപകരായ നിതിൻ കാമത്തും നിഖിൽ കാമത്തും പട്ടികയിലുണ്ട്. ഫ്ലിപ്പ്കാർട്ടിന്റെ സഹസ്ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ, ബൈജൂസ് ആപ്പ് ഉടമസ്ഥൻ ബൈജു രവീന്ദ്രൻ കുടുംബം എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

കോടീശ്വരന്മാർ

കോടീശ്വരന്മാർ

40 വയസോ അതിൽ താഴെയോ പ്രായമുള്ള ചെറുപ്പക്കാരായ സമ്പന്നരുമായവരുടെ പട്ടികയിൽ 90 കോടീശ്വരന്മാരുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 പേർ കൂടുതലാണ് ഇത്തവണ. 54 ശതകോടീശ്വരന്മാർ സ്വയം നിർമ്മിതരും 36 പേർ പാരമ്പര്യ സ്വത്തുള്ളവരുമാണ്. 25 യുവ ശതകോടീശ്വരന്മാർ വീതമുള്ള ചൈനയും യുഎസ്എയുമാണ് പട്ടികയിൽ മുൻ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ.

2020ലെ കോടീശ്വരന്മാർ

2020ലെ കോടീശ്വരന്മാർ

2020 ൽ ഇന്ത്യയിൽ 137 ശതകോടീശ്വരന്മാരുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 പേർ കൂടുതലാണ് ഇത്തവണ. 67 ബില്യൺ ഡോളർ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനും ലോകത്തിലെ ഒമ്പതാമത്തെ സമ്പന്നനുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ളത് മുംബൈയിലാണ് (50). ബെംഗളൂരുവിൽ 17, അഹമ്മദാബാദിൽ 12, ഹൈദരാബാദിൽ 7 എന്നിങ്ങനെയാണ് കോടീശ്വരന്മാരുടെ എണ്ണം.

English summary

ഓയോ ഹോട്ടൽസ് ഉടമ റിതേഷ് അഗർവാൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കോടീശ്വരൻ

Oyo Hotels founder Ritesh Agarwal has been named the second youngest billionaire in the world. Read in malayalam.
Story first published: Friday, February 28, 2020, 9:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X