നിങ്ങളുടെ പാൻ കാർഡ് റദ്ദായോ? 17 കോടി പാൻ കാർഡുകൾ ഉടൻ ഉപയോഗശൂന്യമാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായനികുതി വകുപ്പ് എട്ട് തവണ നീട്ടിയിട്ടും 17 കോടിയിലധികം പാൻ കാർഡ് ഉടമകൾ ഇതുവരെ രണ്ട് രേഖകളും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. 2019 ലെ ധനകാര്യ ബില്ലിലെ ഭേദഗതിക്ക് ശേഷം, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാക്കാൻ ആദായനികുതി വകുപ്പിന് അധികാരമുണ്ട്.

പാൻ പ്രവർത്തനരഹിതമാക്കും
 

പാൻ പ്രവർത്തനരഹിതമാക്കും

ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എഎയിലെ വകുപ്പ് 41 പ്രകാരം ഒരു വ്യക്തി ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാതിരുന്നാൽ നിയമപ്രകാരം നൽകിയിട്ടുള്ള രീതിയിൽ അറിയിച്ച തീയതിക്ക് ശേഷം വ്യക്തിക്ക് അനുവദിച്ചിട്ടുള്ള പാൻ പ്രവർത്തനരഹിതമാക്കും. ജനുവരി വരെ 30.75 കോടി പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും 17.58 കോടി പാൻ കാർഡ് ഉടമകൾ ഇതുവരെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്സഭയിൽ പറഞ്ഞു.

എന്തുകൊണ്ടാണ് നികുതി വകുപ്പ് പാൻകാർഡ് നൽകുന്നത്?

അവസാന തീയതി

അവസാന തീയതി

ആദായനികുതി വകുപ്പ് നൽകിയ 10 അക്ക ആൽഫാന്യൂമെറിക് നമ്പറിനെ യുഐ‌ഡി‌എഐയുടെ 12 അക്ക ഐഡന്റിഫിക്കേഷൻ നമ്പറായ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ഡിസംബർ 31 മുതൽ 2020 മാർച്ച് 31 വരെ നീട്ടിയിരുന്നു. ഇന്ത്യയിൽ 48 കോടിയിലധികം പാൻ കാർഡ് ഉടമകളാണുള്ളത്. 120 കോടിയിലധികം ഇന്ത്യക്കാർക്ക് ആധാർ കാർഡുകളും ഉണ്ട്. രണ്ട് തിരിച്ചറിയൽ കാർഡുകളും ഇപ്പോൾ ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും പരസ്പരം മാറ്റി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇവ രണ്ടും ബന്ധിപ്പിക്കുന്നത് നിർബന്ധമാണ്.

ആധാറും പാനും ലിങ്കുചെയ്തിട്ടില്ലെങ്കിൽ

ആധാറും പാനും ലിങ്കുചെയ്തിട്ടില്ലെങ്കിൽ

ആധാറും പാനും ലിങ്കുചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ പാനിന് പകരമായി ആധാർ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ആദായനികുതി വകുപ്പ് നിങ്ങൾക്ക് ഒരു പുതിയ പാൻ കാർഡ് നൽകും. പാനുമായി ആധാർ നിർബന്ധിതമായി ബന്ധിപ്പിക്കുന്നത് വഴി നികുതി തട്ടിപ്പുകളും അനധികൃത പണമിടപാട് തടയാനും സാധിക്കും.

അപേക്ഷാ ഫോമിൽ പാൻ നമ്പ‍ർ നൽകുമ്പോൾ സൂക്ഷിക്കുക, തെറ്റിയാൽ കനത്ത പിഴ

പാൻ ആധാറുമായി ബന്ധിപ്പിച്ചോ എന്ന് പരിശോധിക്കുന്നത് എങ്ങനെ?

പാൻ ആധാറുമായി ബന്ധിപ്പിച്ചോ എന്ന് പരിശോധിക്കുന്നത് എങ്ങനെ?

നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങൾക്ക് ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിച്ച് ഇടതുവശത്തുള്ള ലിങ്ക് ആധാറിൽ ക്ലിക്കുചെയ്യുക. ഇവിടെ നിങ്ങൾ പാൻ നമ്പർ, ആധാർ നമ്പർ, പേര് എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. ഐ-ടി വകുപ്പ് നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗം എന്നിവ സാധൂകരിക്കും, അതിനുശേഷം ലിങ്കിംഗ് നടത്തും. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് ഇവിടെ സ്റ്റാറ്റസ് പരിശോധിക്കാം.

15 ദിവസം കാത്തിരിക്കേണ്ട, അപേക്ഷിക്കുന്ന ഉടൻ തന്നെ പാൻ കാർഡ് റെഡി; നിങ്ങൾ ചെയ്യേണ്ടത് എന്ത്?

English summary

17 crore PAN cards will soon be useless | നിങ്ങളുടെ പാൻ കാർഡ് റദ്ദായോ? 17 കോടി പാൻ കാർഡുകൾ ഉടൻ ഉപയോഗശൂന്യമാകും

Though the Income Tax Department has extended the time limit for linking PAN (Permanent Account Number) card to Aadhaar card eight times, more than 17 crore PAN card holders have not yet connected the two documents. Read in malayalam.
Story first published: Monday, February 10, 2020, 9:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X