പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി കേന്ദ്ര ആദായ നികുതി വകുപ്പ് നീട്ടി. 2021 മാർച്ച് 31 -നകം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ 2021 ജൂൺ 30 വരെ സമയപരിധി നീട്ടിയതായി കേന്ദ്രം ബുധനാഴ്ച്ച വൈകി അറിയിച്ചു.

 

നേരത്തെ, സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനായി രാജ്യത്തെമ്പാടുമുള്ള നിരവധി പേര്‍ ഒന്നിച്ച് കയറിയത് ആദായ നികുതി വകുപ്പ് വെബ്‌സൈറ്റ് പണി മുടക്കാന്‍ കാരണമായിരുന്നു. അതോടെ പലര്‍ക്കും പാന്‍ ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.

നിയമപ്രകാരം 2021 ജൂൺ 30 -ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ തുടര്‍ന്ന് നിങ്ങളുടെ പാന്‍ പ്രവര്‍ത്തന യോഗ്യമല്ലാതാകും. ഒപ്പം 1,000 രൂപ പിഴയും നല്‍കേണ്ടി വരും.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി

2020 ജൂണ്‍ 30 ആയിരുന്നു നേരത്തെ ആധാര്‍ പാന്‍ ലിങ്കിംഗിനായി നല്‍കിയിരുന്ന സമയപരിധി. പിന്നീട് അത് 2021 മാര്‍ച്ച് 31 വരെ നീട്ടി നല്‍കുകയായിരുന്നു.

ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ പാന്‍ കാര്‍ഡുകള്‍ ജൂലായ് 1 മുതല്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍ ഉപയോഗിച്ച് സാധാരണ ഗതിയില്‍ നടത്തിവരുന്ന സാമ്പത്തിക ഇടപാടുകളൊന്നും പ്രവര്‍ത്തന രഹിതമായ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ചെയ്യുവാന്‍ സാധിക്കില്ല. മാത്രവുമല്ല ഇത്തരം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ക്ക് മുതിരുമ്പോള്‍ ഒപ്പം കനത്ത പിഴയും നല്‍കേണ്ടതായി വരും. അതിലുപരി പാന്‍ നിര്‍ബന്ധമായ വിവിധ പണമിടപാടുകള്‍ നിങ്ങള്‍ക്ക് നടത്തുവാന്‍ സാധിക്കാതെയുമാകും.

നിലവില്‍ പുതിയൊരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മ്യൂച്വല്‍ ഫണ്ടുകളോ ഷെയറുകളോ വാങ്ങുന്നതിനും 50,000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ നടത്തുന്നതിനും അങ്ങനെ നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

എന്തായാലും ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിയത് പലർക്കും ആശ്വാസമാവുകയാണ്. ആദായനികുതി വെബ്സൈറ്റ് പണിമുടക്കിയെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ സ്ക്രീൻഷോട്ട് സഹിതം പ്രശ്നം ഉന്നയിച്ചിരുന്നു. ഇതുവരേക്കും ആധാര്‍ പാന്‍ ലിങ്കിംഗ് നടത്താത്തവര്‍ സമയ പരിധി അവസാനിക്കും മുമ്പ് ഉടന്‍ തന്നെ ലിങ്ക് ചെയ്യുന്നതാണ് ഉത്തമം. കാരണം പാൻ കാർഡ് അസാധുവായാൽ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതൊന്നും മുന്‍പത്തേ പോലെ എളുപ്പമാകില്ല.

 

Read more about: pan card
English summary

PAN - Aadhar Linking - Centre Extends Last Date To 2021 June 30

PAN - Aadhar linking - income tax department website became down due to heavy traffic
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X