നിങ്ങളുടെ പാൻ നമ്പർ ആധാർ കാർഡുമായി ലിങ്കുചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ പാൻ കാർഡ് അടുത്ത മാസം മുതൽ ഉപയോഗശൂന്യമാകും. ഇന്ത്യയിലെ എല്ലാ പാൻ കാർഡുകളും ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി ജൂൺ 30 വരെയാണ് ആദായനികുതി വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാൻ കാർഡുകളെല്ലാം സമയപരിധി അവസാനിച്ചതിനുശേഷം ഉപയോഗശൂന്യമാകുമെന്നാണ് മുന്നറിയിപ്പ്.
ഇനി വെറും മിനിട്ടുകൾക്കുള്ളിൽ പാൻ കാർഡ് സ്വന്തമാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

പിഴ
പ്രവർത്തനരഹിതമായ പാൻ കാർഡുകൾ കൈവശമുള്ളവർക്ക് പാൻ നൽകാത്തതിന് ആദായനികുതി നിയമപ്രകാരം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. മാത്രമല്ല, ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴയും ഈടാക്കാം.
നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? എങ്ങനെ പരിശോധിക്കാം? ഇല്ലെങ്കിൽ കനത്ത പിഴ

ആധാർ - പാൻ ലിങ്കിംഗ്
ഉദാഹരണത്തിന്, നിങ്ങൾ ഒരു ബാങ്കിൽ പോയി ഒരു അക്കൗണ്ട് തുറക്കാൻ ശ്രമിക്കുകയോ 50,000 രൂപയ്ക്ക് മുകളിലുള്ള പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു പാൻ കാർഡ് നൽകേണ്ടതുണ്ട്. ഈ സമയം നിങ്ങൾ തെറ്റായ അല്ലെങ്കിൽ പ്രവർത്തനരഹിതമായ പാൻ നൽകിയാൽ നിങ്ങളിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കും. പ്രവർത്തനരഹിതമായ പാൻ കാർഡുകൾ ലിങ്കിംഗ് നടപടികൾ പൂർത്തിയാകുമ്പോൾ തന്നെ പ്രവർത്തനക്ഷമമാകും.

ആവശ്യം എപ്പോൾ?
ബാങ്ക് അക്കൗണ്ട് തുറക്കുക, മ്യൂച്വൽ ഫണ്ടുകളോ ഓഹരികളോ വാങ്ങുക, 50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് പാൻ കാർഡ് നിർബന്ധമായും ആവശ്യം.
നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലേ? അവസാന തീയതി എന്ന്?

എങ്ങനെ ബന്ധിപ്പിക്കാം?
നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങൾക്ക് ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ തുറന്ന് ഇടതുവശത്തുള്ള ലിങ്ക് ആധാർ വിഭാഗത്തിൽ ക്ലിക്കുചെയ്യുക. നിങ്ങൾ പാൻ നമ്പർ, ആധാർ നമ്പർ, പേര് എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. ഐ-ടി വകുപ്പ് നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവ ആധാർ വിശദാംശങ്ങൾക്കെതിരെ സാധൂകരിക്കും അതിനുശേഷം ലിങ്കിംഗ് നടത്തും. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് ഇവിടെ സ്റ്റാറ്റസ് പരിശോധിക്കാം.