രാജ്യത്ത് പാരസെറ്റമോൾ ഗുളികയുടെ വില ഉയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ചൈനയിൽ വ്യാപകമായി അടച്ചുപൂട്ടലിന്റെ അലയൊലികൾ നേരിടുന്നു. മൊബൈൽ വിപണിയെ മുതൽ മരുന്നുകളുടെ ഉത്പാദനത്തെ വരെ അടച്ചുപൂട്ടൽ ബാധിക്കുന്നതായാണ് വിവരം. അതേ സമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില 40% ഉയർന്നു. കൂടാതെ വിവിധതരം ബാക്ടീരിയ അണുബാധകൾ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില 70% ഉയർന്നുവെന്ന് സിഡസ് കാഡില ചെയർമാൻ പങ്കജ് ആർ. പട്ടേൽ പറഞ്ഞു.

 

ആയിരത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യ ഭീഷണിയ്ക്ക് മുന്നിൽ എത്തിക്കുകയും ചെയ്ത കൊറോണ വൈറസ്, ചൈനയിലെ ഉൽ‌പാദനം മന്ദഗതിയിലാക്കിയിരിക്കുകയാണ്. ചൈന ആസ്ഥാനമായുള്ള നിർമ്മാതാക്കൾ ഫാക്ടറികൾ അടച്ചു പൂട്ടുമ്പോൾ, ചില അസംസ്കൃത വസ്തുക്കളുടെയും ഇന്റർമീഡിയറ്റ് വസ്തുക്കളുടെയും ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളാണ് അനിശ്ചിതത്വം നേരിട്ടു കൊണ്ടിരിക്കുന്നത്.

രോഗികള്‍ക്ക് ആശ്വസിക്കാം; 390 കാന്‍സര്‍ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞു

രാജ്യത്ത് പാരസെറ്റമോൾ ഗുളികയുടെ വില ഉയർന്നു

മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില അടിസ്ഥാന പദാർത്ഥങ്ങളുടെ ലഭ്യതക്കുറവാണ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവിന് കാരണം. ലോകത്തിന് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്ന രാജ്യമായ ഇന്ത്യ എപിഐ ആവശ്യകതയുടെ 80% വരെ ചൈനയെയാണ് ആശ്രയിക്കുന്നത്.

മരുന്നുകൾ മാത്രമല്ല ചൈനയിലെ അടച്ചുപൂട്ടൽ കാരണം ചില ഇന്ത്യൻ മൊബൈൽ നിർമ്മാതാക്കളുടെ ഉൽ‌പാദനത്തിലും തടസ്സം നേരിടുന്നുണ്ട്.

കാൻസ‍റിനെ ചെറുക്കാൻ മരുന്നുമായി ഡിആ‍ർഎൽ

English summary

രാജ്യത്ത് പാരസെറ്റമോൾ ഗുളികയുടെ വില ഉയർന്നു

Paracetamol, the most commonly used pain killer in India, price has risen 40%. Read in malayalam.
Story first published: Tuesday, February 18, 2020, 13:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X