ബാബാ രാംദേവ് കുടുങ്ങി, ലൈസൻസ് അപേക്ഷയിൽ പതഞ്ജലിയുടേത് കൊവിഡ് മരുന്നെന്ന് പരാമർശിച്ചില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈസൻസിനായി അപേക്ഷിക്കുന്നതിനിടെ കൊറോണ വൈറസ് രോഗത്തിനുള്ള (കോവിഡ് -19) മരുന്നാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ ലിമിറ്റഡ് പരാമർശിച്ചിരുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്.

 

പരസ്യം നിർത്തി

പരസ്യം നിർത്തി

രാംദേവ് മരുന്ന് വിപണിയിൽ പരിചയപ്പെടുത്തി മണിക്കൂറുകൾക്കകം തന്നെ കൊവിഡ് -19നായുള്ള മരുന്ന് വികസിപ്പിച്ചെടുത്തുവെന്ന അവകാശവാദത്തെക്കുറിച്ച് സർക്കാർ ചൊവ്വാഴ്ച പതഞ്ജലിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. അവകാശവാദങ്ങൾ പരിശോധിക്കുന്നതുവരെ ഉൽപ്പന്നത്തിന്റെ പരസ്യം നിർത്തി വയ്ക്കാനും ആവശ്യപ്പെട്ടു.

കൊറോണയ്ക്ക് മരുന്ന് കണ്ടെത്തി; അവകാശവാദവുമായി ബാബാ രാംദേവിന്റെ പതഞ്ജലി

വിശദീകരണം തേടി

വിശദീകരണം തേടി

പതഞ്ജലിയുടെ പുതിയ മരുന്നുകളായ കൊറോണിൽ സ്വസാരിൽ എന്നിവയുടെ വിശദാംശങ്ങൾ കേന്ദ്രം ഉത്തരാഖണ്ഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഹരിദ്വാർ ആസ്ഥാനമായുള്ള പതഞ്ജലിയുടെ സംസ്ഥാന ലൈസൻസിംഗ് അതോറിറ്റിയായ ഉത്തരാഖണ്ഡ് സർക്കാർ മരുന്നുകളുടെ നിർമ്മാണത്തിനും വിപണനത്തിനും അംഗീകാരം നൽകിയിരുന്നു.

ബില്യനെയര്‍ ബാബ! പതഞ്ജലി സ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍

അപേക്ഷയിൽ പരാമർശിച്ചില്ല.

അപേക്ഷയിൽ പരാമർശിച്ചില്ല.

പതഞ്ജലിയുടെ അപേക്ഷ പ്രകാരം ലൈസൻസ് നൽകി. എന്നാൽ കൊറോണ വൈറസിനെക്കുറിച്ച് അപേക്ഷയിൽ പരാമർശിച്ചില്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ചുമ, പനി എന്നിവയ്ക്കുമുള്ള മരുന്നാണെന്നാണ് ലൈസൻസ് അപേക്ഷയിൽ നൽകിയിരുന്നത്. ഇതിനു മാത്രമേ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടുള്ളൂവെന്ന് സംസ്ഥാനത്തെ ആയുർവേദ വകുപ്പിന്റെ ലൈസൻസിംഗ് ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. കൊവിഡ് -19 കിറ്റ് നിർമ്മിക്കാൻ അവർക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്ന് ചോദിച്ച് നോട്ടീസ് നൽകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

യോഗ ഗുരു ബാബാ രാംദേവ് ഫാഷന്‍ രംഗത്തേക്കും; പതഞ്ജലി പരിധാന്റെ ആദ്യ ഔട്ട്‌ലെറ്റ് ഡല്‍ഹിയില്‍

മരുന്ന് നിർമ്മാണം

മരുന്ന് നിർമ്മാണം

ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) മന്ത്രാലയം ചൊവ്വാഴ്ച മരുന്നുകളുടെ ലൈസൻസിന്റെ പകർപ്പുകളും ഉൽപ്പന്ന അംഗീകാര വിശദാംശങ്ങളും നൽകാൻ ഉത്തരാഖണ്ഡ് സർക്കാരിന്റെ ലൈസൻസിംഗ് അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ജയ്പൂരിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി (നിംസ്) സഹകരിച്ചാണ് മരുന്നുകൾ നിർമ്മിച്ചതെന്ന് പതഞ്ജലി അവകാശപ്പെട്ടിരുന്നു. ദില്ലി, അഹമ്മദാബാദ്, മീററ്റ് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ മരുന്നുകളുടെ ഒരു ക്ലിനിക്കൽ ട്രയൽ നടത്തിയതായും പതഞ്ജലി അവകാശപ്പെട്ടു. എന്നാൽ ക്ലിനിക്കൽ പരിശോധന വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ആയുഷ് മന്ത്രാലയം

ആയുഷ് മന്ത്രാലയം

കമ്പനി അയച്ച റിപ്പോർട്ട് സർക്കാർ പരിശോധിച്ചതിനുശേഷം മാത്രമേ പതഞ്ജലിയുടെ മരുന്നുകൾ വിപണിയിലെത്തുകയുള്ളൂവെന്ന് ആയുഷ് മന്ത്രി ശ്രീപാദ് നായിക് പറഞ്ഞു. ബാബാ രാംദേവ് രാജ്യത്തിന് ഒരു പുതിയ മരുന്ന് നൽകി എന്നത് ഒരു നല്ല കാര്യമാണ്, എന്നാൽ ചട്ടം അനുസരിച്ച് ഇത് ആദ്യം ആയുഷ് മന്ത്രാലയത്തിൽ എത്തണം. കമ്പനി അയച്ച റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് നായിക് കൂട്ടിച്ചേർത്തു.

Read more about: patanjali coronavirus
English summary

Patanjali does not mention covid drug in license application | ബാബാ രാംദേവ് കുടുങ്ങി, ലൈസൻസ് അപേക്ഷയിൽ പതഞ്ജലിയുടേത് കൊവിഡ് മരുന്നെന്ന് പരാമർശിച്ചില്ല

Yoga Guru Baba Ramdev's Patanjali Ayurveda Ltd did not mention that a drug for coronavirus was developed when applying for a license. Read in malayalam.
Story first published: Wednesday, June 24, 2020, 16:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X