ക്രെഡിറ്റ് കാർഡുകള്‍ പുറത്തിറക്കാൻ പേടിഎം;18 മാസത്തിനുള്ളിൽ 20 ലക്ഷം കാർഡുകൾ വിതരണം ചെയ്യും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കാൻ പേടിഎം,. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 12-18 മാസത്തിനുള്ളില്‍ 20 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും പേടിഎം അറിയിച്ചു.

 

നമ്മുടെ രാജ്യത്ത്, ക്രെഡിറ്റ് കാർഡുകൾ ഇപ്പോഴും സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്ന സംവിധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്, മാത്രമല്ല എല്ലാവർക്കും അതിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നുമില്ല. പേടിഎമ്മിൽ, രാജ്യത്തെ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഏറ്റവും പ്രയോജപ്പെടുന്ന രീതിയിൽ ക്രെഡിറ്റ് കാർഡുകൾ നൽകുകയെന്നാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്,കമ്പനി സിഇഒ ഭവേഷ് ഗുപ്ത പറഞ്ഞു.

ക്രെഡിറ്റ് കാർഡുകള്‍ പുറത്തിറക്കാൻ പേടിഎം;18 മാസത്തിനുള്ളിൽ 20 ലക്ഷം കാർഡുകൾ വിതരണം ചെയ്യും

ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും വിശകലനം ചെയ്യുന്നതിലൂടെയും ആരോഗ്യകരമായ സാമ്പത്തിക ജീവിതം നയിക്കാന്‍ സഹായിക്കുന്നതിനാണ് ഈ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനായി വ്യാജ ഇടപാടുകള്‍ക്കെതിരെ ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഷുറന്‍സ് പരിരക്ഷ നൽകുമെന്നും കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷനിലൂടെ തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ സാധിക്കും. പേടിഎം ക്രെഡിറ്റ് കാർഡുകൾക്ക് ഓരോ ഇടപാടിലും ഉറപ്പുള്ള ക്യാഷ്ബാക്കിനൊപ്പം സുതാര്യവും ആകർഷകവുമായ റിവാർഡ് പ്രോഗ്രാം ഉണ്ടായിരിക്കും.റിവാർഡ് പോയിന്റിന് കാലഹരണപ്പെടില്ലെന്ന് മാത്രമല്ല ഉപയോക്താക്കൾക്ക് പേടിഎം ഇക്കോസിസ്റ്റത്തിലെ വിവിധ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാനും കഴിയും. പേടിഎം ഗിഫ്റ്റ് വൗച്ചറുകളുടെ രൂപത്തിലാകും ഇവ ലഭിക്കുകയെന്നതിനാൽ യാത്ര, വിനോദം, ഭക്ഷണം, തുടങ്ങി പല വിഭാഗങ്ങളിലും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നേടാൻ ഉപഭോക്താക്കളെ സഹായിക്കും, കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തില്‍ നിന്ന് ഒരു സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക്... കിംസ് ഹെല്‍ത്ത്! ഐപിഒ അടുത്ത വര്‍ഷം

സ്വർണം വാങ്ങി സൂക്ഷിച്ചവർക്ക് ടെൻഷൻ, സ്വർണ വില വരും ദിവസങ്ങളിൽ കൂടുമോ കുറയുമോ?

എങ്ങനെ ആദായനികുതി റിട്ടേൺ സ്വയം ഫയൽ ചെയ്യാം?

തിരിച്ചുവരുമോ ജെറ്റ് എയർവേയ്സ്? സാധ്യത അതികഠിനമെന്ന് വിദഗ്ധർ

English summary

patym to introduce credit cards

patym to introduce credit cards
Story first published: Monday, October 19, 2020, 19:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X