പേയ്മെന്റ് ബാങ്കുകൾക്ക് ഇനി ചെറുകിട ധനകാര്യ ബാങ്കുകളായി മാറാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ അഞ്ച് വർഷത്തെ പ്രവർത്തനത്തിന് ശേഷം പേയ്‌മെന്റ് ബാങ്കുകൾക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി (എസ്എഫ്ബി) മാറാൻ അപേക്ഷിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നോൺ-ഓപ്പറേറ്റിംഗ് ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി (NOFHC) ഘടനയിൽ വരുന്നതാണെങ്കിൽ, ഒരു പേയ്‌മെന്റ് ബാങ്കിന്റെ പ്രമോട്ടർക്ക് ചെറുകിട ധനകാര്യ ബാങ്ക് സ്ഥാപിക്കാൻ അർഹതയുണ്ട്.

നിലവിലുള്ള നിയമങ്ങൾ
 

നിലവിലുള്ള നിയമങ്ങൾ

നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പേയ്‌മെന്റ് ബാങ്കുകളെ വായ്പ നൽകാൻ അനുവദിക്കുന്നില്ല. ഒപ്പം നിക്ഷേപം ഒരു ഉപഭോക്താവിന് ഒരു ലക്ഷം രൂപയാണ്. ഈ സ്ഥാപനങ്ങൾക്ക് ചെറുകിട ധനകാര്യ ബാങ്കുകളുടെ ലൈസൻസ് ലഭിക്കുകയാണെങ്കിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാനും ലാഭം വർദ്ധിപ്പിക്കാനും സാധിക്കും.

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്: നിക്ഷേകർക്ക് ലഭിക്കുന്ന വമ്പൻ ഓഫറുകൾ

ഓഹരികൾ

ഓഹരികൾ

ചെറുകിട ബാങ്കുകളുടെ മിനിമം പെയ്ഡ്-അപ്പ് മൂലധന ആവശ്യകത 100 കോടിയിൽ നിന്ന് ആർബിഐ 200 കോടി ആക്കി ഉയർത്തിയിരുന്നു. പെയ്‌ഡ്-അപ്പ് വോട്ടിംഗ് ഇക്വിറ്റി മൂലധനത്തിന്റെ കുറഞ്ഞത് 40% പ്രമോട്ടർ അഞ്ച് വർഷത്തേക്ക് കൈവശം വയ്ക്കണമെന്നാണ് നിയമം. തുടക്കത്തിൽ പ്രൊമോട്ടർമാർ കൈവശം വയ്ക്കുന്ന ഓഹരി 40 ശതമാനത്തിന് മുകളിലാണെങ്കിൽ, അത് അഞ്ച് വർഷത്തിനുള്ളിൽ 40 ശതമാനമായും 10 വർഷത്തിനുള്ളിൽ 30 ശതമാനമായും 15 വർഷത്തിൽ 15 ശതമാനമായും കുറയ്ക്കണം.

നിബന്ധനകൾ

നിബന്ധനകൾ

500 കോടി രൂപയുടെ ആസ്തിയിലെത്തി മൂന്ന് വർഷത്തിനുള്ളിൽ ബാങ്കുകൾ പട്ടികപ്പെടുത്തണമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പ്രവർത്തനം ആരംഭിച്ചയുടനെ ഷെഡ്യൂൾഡ് ബാങ്ക് പദവി നൽകും. കൂടാതെ ആരംഭിക്കുന്ന തീയതി മുതൽ ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ പൊതുവായ അനുമതിയും ഉണ്ടായിരിക്കും. ഓൺ-ടാപ്പ് ലൈസൻസിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ പ്രാഥമിക നഗര സഹകരണ ബാങ്കുകളെയും ചെറുകിട ധനകാര്യ ബാങ്കുകളാക്കി മാറ്റാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. അത്തരം ചെറുകിട ബാങ്കുകളുടെ ഏറ്റവും കുറഞ്ഞ ആസ്തി 100 കോടി രൂപയായിരിക്കും. ബിസിനസ്സ് ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ ഇത് 200 കോടി രൂപയായി ഉയർത്തണം.

സേവനങ്ങൾ

സേവനങ്ങൾ

ചെറുകിട ബിസിനസുകൾ, ചെറുകിട കർഷകർ, മൈക്രോ, ചെറുകിട വ്യവസായങ്ങൾ, അസംഘടിത മേഖല എന്നീ മേഖലകളിലെ നിക്ഷേപം സ്വീകരിക്കുക, വായ്പ നൽകുക തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളാണ് ചെറുകിട ധനകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. ചെറുകിട ബാങ്ക് സ്ഥാപിക്കുന്നതിന് 10 അപേക്ഷകർക്ക് 2015 സെപ്റ്റംബറിൽ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു.

പണം ഇനി ബാങ്കിൽ നിക്ഷേപിക്കണ്ട; ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

താത്പര്യം പ്രകടിപ്പിച്ചവർ

താത്പര്യം പ്രകടിപ്പിച്ചവർ

പേയ്‌മെന്റ് ബാങ്കുകളായ പേടിഎം, ഇന്ത്യാപോസ്റ്റ്, ഫിനോ എന്നിവ ചെറുകിട ബാങ്കുകളിലേയ്ക്ക് പരിവർത്തനം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മൈക്രോ ഫിനാൻസ് വായ്പക്കാരായ സാറ്റിൻ ക്രെഡിറ്റ്കെയർ നെറ്റ്‌വർക്ക് ലിമിറ്റഡും ചെറുകിട ധനകാര്യ ബാങ്ക് ലൈസൻസുകൾക്കായി അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേ​​യ് മുതൽ 650 ഇ​​ന്ത്യാ പോ​​സ്റ്റ് പേ​​മെ​​ന്‍റ്സ് ബാ​​ങ്കു​​ക​​ൾ കൂടി ആരംഭിക്കും

English summary

പേയ്മെന്റ് ബാങ്കുകൾക്ക് ഇനി ചെറുകിട ധനകാര്യ ബാങ്കുകളായി മാറാം

The Reserve Bank of India (RBI) has announced that after five years of operation, payment banks can apply to become small finance banks (SFBs) if they meet the eligibility criteria. Read in malayalam.
Story first published: Friday, December 6, 2019, 10:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X