വാഹന രജിസ്ട്രേഷനിൽ അടിമുടി മാറ്റം: പുതിയ വാഹനങ്ങൾക്ക് ഷോറൂം രജിസ്ട്രേഷനും അതിസുരക്ഷാ നമ്പറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിർണ്ണായക പരിഷ്കാരങ്ങൾ പ്രാബല്യത്തിലേക്ക്. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന മോട്ടോർവാഹന വരുപ്പ് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് തന്നെ സ്ഥിരം രജിസ്ട്രേഷൻ നൽകും. കുടാതെ അതി സുരക്ഷാ നമ്പർ പ്ലേറ്റും ഇതിനൊപ്പം നൽകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മോട്ടോർ വാഹന വകുപ്പ് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ നിർദേശം ഇതോടെ പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. വ്യാഴാഴ്ച മുതൽ തന്നെ ഈ നിർദേശം പ്രാബല്യത്തിൽ വരികയും ചെയ്യും.

 

ഭവന വായ്പയുടെ ഇഎംഐ മുടങ്ങിയോ? പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

ഡീലർമാരിൽ നിന്ന് പിഴ

ഡീലർമാരിൽ നിന്ന് പിഴ

പുതിയ ഉത്തരവ് രാജ്യത്ത് പ്രാബല്യത്തിൽ വരുന്നതോടെ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ ഡീലർമാരിൽ നിന്ന് വലിയ തുക തന്നെ പിഴയായി ഈടാക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ പത്ത് വർഷത്തെ റോഡ് നികുതിയ്ക്ക് തുല്യമായ തുകയാണ് പിഴയിനത്തിൽ ഈടാക്കുക. ഓരോ ഷോറൂമുകളിൽ നിന്നും പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഓൺലൈനായിട്ടാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷ നൽകേണ്ടതെന്നും ചട്ടമുണ്ട്.

താൽപ്പര്യ പത്രം

താൽപ്പര്യ പത്രം

ഓരോ വാഹനത്തിന്റെയും റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ അടച്ച ശേഷമാണ് ഇൻഷുറൻസ് എടുക്കേണ്ടത്. ഇവയ്ക്ക് അനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഘടിപ്പിച്ച ശേഷം മാത്രമേ വാഹനം ഉമടകൾക്ക് കൈമാറാവൂ എന്നാണ് ചട്ടം. മറ്റുള്ള അപേക്ഷകളിൽ ഉടൻതന്നെ രജിസ്ട്രേഷൻ നമ്പറുകളും നൽകും. എന്നാൽ ഫാൻസി നമ്പർ ആവശ്യമുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് താൽപ്പര്യ പത്രവും ഇതോടൊപ്പം സമർപ്പിക്കണം. അതേ സമയം ഓരോ ദിവസവും വൈകിട്ട് നാല് മണിക്ക് മുമ്പ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അതാത് ദിവസം തന്നെ നമ്പർ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ചട്ടം ഇങ്ങനെ

ചട്ടം ഇങ്ങനെ

ഇതോടെ ഉടൻ തന്നെ ഡീലർമാർക്ക് രജിസ്ട്രേഷൻ നമ്പർ ലഭിക്കും ഈ നമ്പർ അനുസരിച്ച് അതി സുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പുതിയ വാഹനം വാങ്ങുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ വാഹനം ഉടമയ്ക്ക് കൈമാറാൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ ഫാൻസി നമ്പറാണ് ആവശ്യപ്പെടുന്നതെങ്കിൽ ആറ് മാസത്തിന് ശേഷമാണ് ലഭിക്കുക. അതുവരെ താൽക്കാലിക നമ്പർ അനുവദിച്ച് ഉപയോഗിക്കാൻ സാധിക്കും.

 തപാൽ മാർഗ്ഗം

തപാൽ മാർഗ്ഗം

ഓൺലൈൻ ലേലത്തിൽ നമ്പർ എടുക്കുന്നത് വരെ വാഹനം എടുക്കുന്നവർ ഈ സമയത്ത് ഷോറൂമിൽ തുടരും. അതേ സമയം ലേലത്തിൽ പരാജയപ്പെട്ട് നമ്പർ വേണ്ടെന്ന് വെച്ചാൽ ഇക്കാര്യം കൃത്യമായി മോട്ടോർ വാഹന വകുപ്പിനെ അറിയിക്കുകയും വേണം. ഇത്തരം സാഹചര്യത്തിൽ നിലവിലെ ശ്രേണിയിലുള്ള വാഹനത്തിന്റെ നമ്പറാണ് അനുവദിക്കുക. തുടർന്ന് തപാൽ മാർഗ്ഗം വാഹന ഉടമയ്ക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അയച്ച് നൽകും.

Read more about: vehicle
English summary

Permenant registration number for vehicles from April 15th

Permenant registration number for vehicles from April 15th
Story first published: Wednesday, April 14, 2021, 17:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X