ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 83 രൂപ മറികടന്നു. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ഇന്ന് ലിറ്ററിന് 83.13 രൂപയിലെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അന്താരാഷ്ട്ര എണ്ണ വിലയിലെ വർദ്ധനവിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. ഇത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലെ 13-ാമത്തെ വില വർദ്ധനവാണ്.

ഏറ്റവും ഉയർന്ന നിരക്ക്
പെട്രോൾ വില ശനിയാഴ്ച ലിറ്ററിന് 27 പൈസയും ഡീസൽ വില ലിറ്ററിന് 25 പൈസയും ഉയർന്ന് ഡൽഹിയിൽ 73.32 രൂപയിലെത്തി. പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ വില 2018 സെപ്റ്റംബറിന് ശേഷം ഡൽഹി കണ്ട ഏറ്റവും ഉയർന്ന നിരക്കാണ്. എണ്ണക്കമ്പനികൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 20 ന് പ്രതിദിനം ഇന്ധന വില പരിഷ്കരണം പുനരാരംഭിച്ചിരുന്നു.
കത്തിക്കയറി പെട്രോള്‍ , ഡീസല്‍ വില... ഏഴ് ദിവസത്തിനുള്ളില്‍ കൂടിയത് ആറ് തവണ; ഇനി എങ്ങോട്ട്...

വില ഉയരാൻ കാരണം
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 2.07 രൂപയും ഡീസൽ നിരക്ക് കഴിഞ്ഞ 16 ദിവസത്തിനിടെ 2.86 രൂപയും ഉയർന്നു. വാക്സിൻ പ്രതീക്ഷകൾ എണ്ണ വില വർധിപ്പിക്കുന്നതായി ഐസിഐസിഐ സെക്യൂരിറ്റീസ് അറിയിച്ചു. കൊവിഡ് -19 വാക്സിനുകൾ ഡിമാൻഡ് വീണ്ടെടുക്കലിന് കാരണമാകുമെന്ന പ്രതീക്ഷയിൽ 2020 ഒക്ടോബർ അവസാനത്തോടെ ബ്രെൻറ് ക്രൂഡ് ഓയിൽ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 34 ശതമാനം ഉയർന്നു.
പാചക വാതക വിലയിൽ വർധനവ്; വീട്ടിലേയ്ക്കുള്ള ഗ്യാസിന് വില കൂടുമോ?

ബ്രെന്റ് ക്രൂഡ് വില
യൂറോപ്പിലെയും യുഎസിലെയും കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ലിബിയൻ എണ്ണ ഉൽപാദനം പ്രതിദിനം 0.1 ദശലക്ഷം ബാരലിൽ നിന്ന് (ബിപിഡി) 1.25 ദശലക്ഷം ബിപിഡി ആയി ഉയർന്നിട്ടും എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ഒക്ടോബർ 30ലെ ബാരലിന് 36.9 യുഎസ് ഡോളറിൽ നിന്ന് ഡിസംബർ 4 ന് 49.5 ഡോളറായി ഉയർന്നു.
സ്വർണ വില ഇന്ന് കുതിച്ചുയർന്നു, ഡിസംബറിൽ സ്വർണ വില മുകളിലേയ്ക്കോ?

പ്രതിദിന വില മാറ്റം
നവംബർ 20ന് ഇന്ത്യയിൽ നിരക്ക് വർദ്ധിക്കാൻ തുടങ്ങിയതിന് മുമ്പ് സെപ്റ്റംബർ 22 മുതൽ പെട്രോൾ വില നിശ്ചലമായിരുന്നു. ഒക്ടോബർ 2 മുതൽ ഡീസൽ നിരക്കിലും മാറ്റമുണ്ടായിരുന്നില്ല. പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര എണ്ണ വിലയും വിദേശനാണ്യ നിരക്കും അടിസ്ഥാനമാക്കിയാണ് പ്രതിദിനം പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്.