15 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറിന് മുകളില്‍, ഭോപ്പാലില്‍ 110ന് മുകളില്‍, ഇനിയും കൂടിയാല്‍....

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇന്ധന വിലയില്‍ യാതൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല. ഓഗസ്റ്റ് ഏഴിലെ നിരക്ക് പ്രകാരം വര്‍ധനവ് ഉണ്ടായിട്ടില്ല. തുടര്‍ച്ചയായ 21ാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുത്താതിരിക്കുന്നത്. ദില്ലിയില്‍ പെട്രോള്‍ 101 രൂപ 84 പൈസയാണ്. ഡീസലിന് ലിറ്ററിന് 89 രൂപയും 87 പൈസയും. മുംബൈയില്‍ ഇത് കുറച്ച് കൂടുതലാണ്. 107 രൂപ 83 പൈസയാണ് പെട്രോളിന് ലിറ്ററിന് ഈടാക്കുന്നത്. മെട്രൊപൊളിറ്റന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കും മുംബൈയിലാണ്.

 
15 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറിന് മുകളില്‍, ഭോപ്പാലില്‍ 110ന് മുകളില്‍, ഇനിയും കൂടിയാല്‍....

ചെന്നൈയില്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 102 രൂപ 49 പൈസയാണ്. ഡീസലിന് 94.39 പൈസയാണ്. കൊല്‍ക്കത്തയില്‍ 102 രൂപ എട്ട് പൈസയാണ് പെട്രോളിനുള്ളത്. ഡീസലിന് 93 രൂപ രണ്ട് പൈസയാണ്. മെയ് ഒന്ന് മുതല്‍ 41 തവണയാണ് ഇന്ധന വില വര്‍ധിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഇത്. ഈ കാലയളവില്‍ പെട്രോളിന് ലിറ്ററിന് 11 രൂപ 44 പൈസയും ഡീസലിന് 9 രൂപ 14 പൈസയുമാണ് കൂടിയത്. അതേസമയം ജനങ്ങളുടെ നിത്യജീവിത ചെലവും വന്‍തോതില്‍ ഇന്ധനത്തിനൊപ്പം വര്‍ധിക്കുന്നുണ്ട്.

ഇന്ത്യ കടുത്ത പണപ്പെരുപ്പത്തെയും ഇതോടൊപ്പം നേരിടുന്നുണ്ട്. കഴിഞ്ഞ 21 ദിവസമായി വിലയില്‍ മാറ്റമൊന്നുമില്ലെങ്കിലും ഇന്ധന വിലയില്‍ ആശങ്കപ്പെടേണ്ട പല കാര്യങ്ങളുമുണ്ട്. പട്‌ന, തിരുവനന്തപുരം, ഭുവനേശ്വര്‍, തുടങ്ങിയ നഗരങ്ങളില്‍ ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. അതേസമയം നിത്യേനയുള്ള ജനജീവിതം ഇന്ധന വിലയെ ആശ്രയിച്ചാണ് ഉള്ളത്. സാധനങ്ങളുടെ അന്തര്‍ സംസ്ഥാന യാത്രകള്‍ അടക്കം ഇന്ധന വില വര്‍ധിക്കുന്നതോടെ പ്രതിസന്ധിയിലാവും. പല ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിക്കേണ്ടി വരും. പാല്‍ ഉല്‍പ്പന്നങ്ങള്‍ അടക്കം നേരത്തെ വില വര്‍ധിപ്പിച്ചിരുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് പണപ്പെരുപ്പത്തിലേക്ക് നയിക്കുക. ജനങ്ങളില്‍ പണം മിച്ചമില്ലാതെ വരും. അതിലുപരി, സമ്പാദ്യങ്ങള്‍ കുറയും. കൂടുതല്‍ തുക ഒരു കാര്യത്തിന് മാത്രമായി വിപണിയില്‍ ചെലവിടേണ്ടി വരും. ജൂലായ് 15 മുതല്‍ ഡീസല്‍ നിരക്കില്‍ തല്‍ക്കാലം വര്‍ധനവുണ്ടായിട്ടില്ല. എന്നാല്‍ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. ദില്ലിയില്‍ പക്ഷേ അങ്ങനെയല്ല. രാജ്യത്ത് ഡീസലാണ് ഏറ്റവും ഉപയോഗിക്കപ്പെടുന്നത്. കര്‍ഷകരെ അടക്കം ഇത് വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ജനരോഷം ശക്തമാകുമെന്ന ഭയം കേന്ദ്ര സര്‍ക്കാരിലുണ്ട്.

15 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, തെലങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ പെട്രോളിന് 100 രൂപ കടന്നത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാല്‍ വലിയ നിരക്കാണ് ഈടാക്കുന്നത്. 110 രൂപ ഇരുപത് പൈസയാണ് പെട്രോളിന് ലിറ്ററിന് ഇവിടെ വില. ഡീസലിന് 98 രൂപ 67 പൈസയാണ്. ജയ്പൂരില്‍ 109 രൂപ 10 പൈസയാണ് ലിറ്ററിന് വില. ഡീസലിന് ഇത് 99.38 ആണ്. വാറ്റ് ഉള്‍പ്പെടുത്തുന്നതോടെ ഓരോ സംസ്ഥാനത്തും ഇന്ധന വില വ്യത്യസ്തമാണ്.

രാജ്യത്ത് ഏറ്റവുമധികം വാറ്റ് ചുമത്തുന്ന സംസ്ഥാനം രാജസ്ഥാനാണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും മധ്യപ്രദേശുമാണ്. ഈ നികുതി സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികള്‍ക്കും ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനുമാണ് ഉപയോഗിക്കുകയെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറയുന്നു. അതേസമയം സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടി വന്നാണ് ഇന്ധന വിലയില്‍ പ്രതിഷേധിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയെ നിയന്ത്രിക്കുന്ന കാര്യങ്ങളൊന്നും കൊണ്ടുവരാന്‍ തയ്യാറായിട്ടില്ല.

English summary

Petrol rates crossed rs 100 mark in 15 cities, rising prices a big threat to economy

petrol rates crossed rs 100 mark in 15 cities, rising prices a big threat to economy
Story first published: Sunday, August 8, 2021, 1:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X