ടാറ്റാ പവറിന്റെ ഇന്‍വിറ്റ് ഓഹരിയില്‍ കണ്ണുവെച്ച് പെട്രോനാസ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റാ പവറിന്റെ ആസൂത്രിത പുനരുപയോഗ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റില്‍ (ഇന്‍വിറ്റ്) ഒരു പ്രധാന നിക്ഷേപകനാവാന്‍ മലേഷ്യന്‍ സേറ്റ് ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ പെട്രോളിയം നാഷണല്‍ ബിഎച്ച്ഡി (പെട്രോനാസ്), ടാറ്റ ഗ്രൂപ്പുമായി സജീവ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ടാറ്റ പവര്‍ കോ.ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് (ടിപിആര്‍ഇഎല്‍). ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത യൂട്ടിലിറ്റി കമ്പനി കൂടിയാണിത്.

 

ടാറ്റ പവര്‍ തങ്ങളുടെ ശുദ്ധ ഊര്‍ജ്ജ പ്ലാറ്റ്‌ഫോമിനായി 500-750 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്, കൂടാതെ നിരവധി നിക്ഷേപകരുമായി ചര്‍ച്ചകള്‍ക്കും തുടക്കമിട്ടതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെകെആര്‍, ബ്രൂക്ക്ഫീല്‍ഡ്, മുബദാല, ഒമേഴ്‌സ്, ജര്‍മ്മന്‍ ധനകാര്യ ഭീമന്‍ അലയന്‍സ് തുടങ്ങി നിരവധി പേരെ സമീപിച്ചതായും പറയപ്പെടുന്നു. ഇന്‍വിറ്റിനായുള്ള പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഫ്‌ളോട്ട് ചെയ്തിരുന്നു. ഇന്‍വിറ്റിന്റെ 51 ശതമാനം ഓഹരികള്‍, നിക്ഷേപകര്‍ക്ക് വില്‍ക്കാന്‍ കമ്പനി തയ്യാറാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം 550 ആളുകളെ വരെ നിയമിക്കാനൊരുങ്ങി ഫോണ്‍പേ

ടാറ്റാ പവറിന്റെ ഇന്‍വിറ്റ് ഓഹരിയില്‍ കണ്ണുവെച്ച് പെട്രോനാസ്‌

ചര്‍ച്ചകള്‍ വിജയകരമാണെങ്കില്‍, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്‌റ്റെര്‍ലൈറ്റ്, പിരമല്‍ എന്റര്‍പ്രൈസസ് എന്നിവയുമായി ചേര്‍ന്ന് ടാറ്റ പവര്‍, പ്രവര്‍ത്തന ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ക്കായി നിക്ഷേപ ട്രസ്റ്റുകള്‍ സൃഷ്ടിക്കും. പെട്രോനാസുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചെന്നും, മലേഷ്യക്കാര്‍ നിലവില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

ഇന്‍സ്റ്റഗ്രാം വരുമാനത്തിലും കോഹ്‌ലി സൂപ്പര്‍താരം, ആദ്യ പത്തില്‍ ഇടംനേടിയ ഏക ക്രിക്കറ്റര്‍

ഇന്‍വിറ്റില്‍ മൂന്നോ നാലോ നിക്ഷേപകരുണ്ടാകുമെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു. ടാറ്റ ഗ്രൂപ്പ് 3.8 ജിഗാവാട്ട് സോളാര്‍, വിന്‍ഡ് പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടി 2.2-2.5 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയം നടത്തുന്നു. 2016 ജൂണില്‍ വെല്‍സ്പണ്‍ എനര്‍ജിയുടെ സ്വത്തുക്കള്‍ 1.4 ബില്യണ്‍ ഡോളര്‍ ഏറ്റെടുത്തതിനാല്‍ ഇത് പ്രധാനമായും ഒരു സോളാര്‍ പോര്‍ട്ട്‌ഫോളിയോ ആണ്.

കോസ്റ്റ് മാനേജ്‌മെന്റില്‍ ടിസിഎസുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ്: കോഗ്‌നിസെന്റ് സിഎഫ്ഒ

കമ്പനിയുടെ അവതരണമനുസരിച്ച് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ 700 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 3,000 കോടി രൂപയോളം വരും ഇതിന്റെ മൂലധനച്ചെലവ്. 2020 മാര്‍ച്ച് അവസാനത്തെ കണക്കുപ്രകാരം, 5,672 കോടി രൂപയാണ് ടിപിആര്‍ഇഎല്ലിന്റെ കടം. പോയവര്‍ഷമിത് 4,210 കോടി രൂപയായിരുന്നു.

Read more about: tata oil ടാറ്റ
English summary

petronas eyes stake in tata powers invit | ടാറ്റാ പവറിന്റെ ഇന്‍വിറ്റ് ഓഹരിയില്‍ കണ്ണുവെച്ച് പെട്രോനാസ്‌

petronas eyes stake in tata powers invit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X