5 വർഷം കൊണ്ട് 1,000 എൽഎൻജി സ്‌റ്റേഷനുകൾ... പെട്രോനെറ്റിന് 187,000 കോടിയുടെ പദ്ധതികൾ; കൊച്ചിക്കും നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്ത് ഒരു എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പെട്രോനെറ്റ് എല്‍എന്‍ജി. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്.

 

റീടെയില്‍ വിപണി പിടിക്കാന്‍ റിലയന്‍സും ആമസോണും ടാറ്റയും — ആര് ജയിക്കും?

ആദ്യമായി 600 ബില്യൺ ഡോളർ കടന്ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം

187 ബില്യണ്‍ രൂപയുടെ പദ്ധതികളാണ് പെട്രോനെറ്റിന് മുന്നിലുള്ളത്. അടിസ്ഥാന സൗകര്യ വികസനവും ബിസിനസ് വികാസവും ആണ് ഇതുകൊണ്ട് ലക്ഷ്യം വക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഇറക്കുമതി കമ്പനിയാണ് പെട്രോനെറ്റ്. വിശദാംശങ്ങള്‍ നോക്കാം...

ദഹേജ് ടെര്‍മിനലില്‍

ദഹേജ് ടെര്‍മിനലില്‍

പെട്രോനെറ്റിന്റെ ദഹേജ് ടെര്‍മിനല്‍ വികസിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിനായി 4,450 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 17.5 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയില്‍ നിന്ന് 22.5 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയിലേക്കാണ് ഉയര്‍ത്തുന്നത്.

കൊച്ചിയിലും ഈ സ്റ്റ് കോസ്റ്റിലും

കൊച്ചിയിലും ഈ സ്റ്റ് കോസ്റ്റിലും

കൊച്ചി ടെര്‍മിനലില്‍ പുതിയ ജെട്ടി നിര്‍മിക്കാനും എല്‍എന്‍ജി ടാങ്കുകള്‍ നിര്‍മിക്കാനും 700 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അതിന് വേണ്ടി 1,540 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

1000 സ്റ്റേഷനുകള്‍

1000 സ്റ്റേഷനുകള്‍

അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കാനും പദ്ധതിയുണ്ട്. ഇതിന് മാത്രമായി 8,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 100 കംപ്രെസ്സ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കാന്‍ 4,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വിദേശ നിക്ഷേപത്തിനില്ല

വിദേശ നിക്ഷേപത്തിനില്ല

ആദ്യ ഒന്നുമുതല്‍ രണ്ട് വരെയുള്ള വര്‍ഷങ്ങളില്‍ 20 മുതല്‍ 25 വരെ എല്‍എന്‍ജി സ്റ്റേഷനുകളാണ് സ്ഥാപിക്കുക. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ബാക്കിയുള്ളവ സ്ഥാപിക്കുക. എന്തായാലും വിദേശ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ തത്കാലം പെട്രോനെറ്റ് ലക്ഷ്യമിടുന്നില്ല. ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിക്ഷേപം നടത്താന്‍ നേരത്തേ പദ്ധതിയുണ്ടായിരുന്നു.

ഇന്ധന ഉപഭോഗം

ഇന്ധന ഉപഭോഗം

രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വലിയ മാറ്റങ്ങള്‍ അടുത്ത ഒരു ദശാബ്ദത്തിനുള്ള ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഇന്ധന ഉപഭോഗത്തിന്റെ വെറും 6.2 ശതമാനം മാത്രമാണ് എല്‍എന്‍ജി ഉള്‍പ്പെടെയുള്ള വാതകങ്ങള്‍. ഇത് 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

പെട്രോനെറ്റ് എല്‍എന്‍ജി

പെട്രോനെറ്റ് എല്‍എന്‍ജി

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എണ്ണ, പ്രകൃതിനവാതക കമ്പനിയാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്. രാജ്യത്തേക്ക് എല്‍എന്‍ജി ഇറക്കുമതി ചെയ്യുകയും എല്‍എന്‍ജി ടെര്‍മിനലുകള്‍ സ്ഥാപിക്കുകയും ആണ് കമ്പനിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് പെട്രോനെറ്റ് എല്‍എന്‍ജി.

ഒരാഴ്ചകൊണ്ട് 16% നേട്ടം; അറിയാം ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ ഈ ഫാര്‍മ ഓഹരി

നഷ്ടത്തില്‍ കൂപ്പുകുത്തി ക്രിപ്‌റ്റോ വിപണി; ബിറ്റ്‌കോയിന്‍, എഥര്‍, ഡോജ്‌കോയിന്‍ വില താഴേക്ക്

Read more about: fuel ഇന്ധനം
English summary

Petronet LNG will invest ₹187 billion over five years to expand infrastructure as well as business

Petronet LNG will invest ₹187 billion over five years to expand infrastructure as well as business. It includes building a new jetty and Liquefied Natural Gas (LNG) tanks at Kochi terminal.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X