പിഎഫ് പെൻഷൻകാർക്ക് വർഷത്തിൽ ഏത് സമയത്തും ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) കീഴിലുള്ള പെൻഷൻകാർക്ക് വർഷത്തിൽ ഏത് സമയത്തും അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമൻ പത്ര ഓൺലൈനായി സമർപ്പിക്കാം. പെൻഷൻകാർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയുമെന്നും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് അത് സാധുവായി തുടരുമെന്നും ഇപിഎഫ്ഒ ട്വീറ്ററിൽ കുറിച്ചു.

 

നേരത്തെ ലൈഫ് സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കുന്നതിനും സമർപ്പിക്കുന്നതിനുമുള്ള സമയപരിധി നവംബർ 1 മുതൽ 30 വരെയായിരുന്നു. കൂടാതെ നവംബറിൽ ഇത് പൂർത്തിയാക്കാൻ കഴിയാത്തവരുടെ പെൻഷൻ വിതരണം ജനുവരി മുതൽ നിർത്തിവെക്കുമായിരുന്നു. എന്നാൽ പുതിയ പ്രഖ്യാപനത്തോടെ പെൻഷൻകാർക്ക് നവംബറുവരെ കാത്തിരിക്കാതെ വർഷത്തിൽ ഏത് സമയത്തും അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും. ഒരിക്കൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചുകഴിഞ്ഞാൽ അടുത്ത 12 മാസത്തേക്ക് ആ സർട്ടിഫിക്കറ്റിന് സാധുതയുണ്ടായിരിക്കും. പെൻഷനറുടെ ആധാർ നമ്പറും ബയോമെട്രിക് ഡാറ്റയും (ഐറിസ് അല്ലെങ്കിൽ ഫിംഗർപ്രിന്റ്) ഉപയോഗിച്ചുള്ള ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് 2014 മുതലാണ് സർക്കാർ പുറത്തിറക്കിയത്.

ഉത്തർപ്രദേശിൽ 12 ലക്ഷം കോടി രൂപയുടെ സ്വർണ്ണ ഖനി കണ്ടെത്തി

പിഎഫ് പെൻഷൻകാർക്ക് വർഷത്തിൽ ഏത് സമയത്തും ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി  സമർപ്പിക്കാം

പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി എങ്ങനെ നൽകാം?

നിങ്ങൾക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായും സമർപ്പിക്കാവുന്നതാണ്. ഏതെങ്കിലും ഇപി‌എഫ്‌ഒ ഓഫീസ്, പെൻഷൻ വിതരണം ചെയ്യുന്ന ബാങ്ക്, ഉമാംഗ് ആപ്പ് അല്ലെങ്കിൽ പൊതു സേവന കേന്ദ്രത്തിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഓൺലൈനായി ജീവൻ പ്രമൻ പത്ര സമർപ്പിച്ച ശേഷം, നിങ്ങൾ ഒരു രേഖയും ഇപിഎഫ്ഒ ഓഫീസിലേക്ക് അയയ്‌ക്കേണ്ടതില്ല. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിനായി ബയോമെട്രിക് പരിശോധന സമയത്ത് നിങ്ങളുടെ ആധാർ കാർഡ് നമ്പർ, പെൻഷൻ പേയ്‌മെന്റ് ഓർഡർ (പിപിഒ) നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. കുറഞ്ഞത് 10 വർഷം ഫണ്ടിലേക്ക് സംഭാവന നൽകിയ ഇപിഎഫ് വരിക്കാർക്കാണ് പെൻഷന് അർഹതയുള്ളത്.

English summary

പിഎഫ് പെൻഷൻകാർക്ക് വർഷത്തിൽ ഏത് സമയത്തും ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാം

pf pensioners can submit life certificate on online at anytime in a year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X