അടൽ പെൻഷൻ യോജന: നിക്ഷേപം താത്ക്കാലികമായി നിർത്തി വച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: കൊറോണ വൈറസ് പശ്ചാത്തലത്തിൽ അടൽ പെൻഷൻ യോജനയുടെ (എപിവൈ) ഓട്ടോ ഡെബിറ്റ് സൗകര്യം താൽക്കാലികമായി നിർത്തിവെയ്‌ക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) തീരുമാനിച്ചു. ഇത് പ്രകാരം 2020 ജൂൺ 30 വരെ നിക്ഷേപകരുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്നും ഓട്ടോ ഡെബിറ്റായി പ്രീമിയം തുക സ്വീകരിക്കുന്നതല്ല.

 

കോവിഡ്-19

"കോവിഡ്-19 മഹാമാരി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ, ഈ രോഗത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് പിന്നാക്കക്കാരും ദരിദ്രരുമാണ്. അതിനാൽ 2020 ജൂൺ 30 വരെ നിക്ഷേപകരുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്നും ഓട്ടോ ഡെബിറ്റായി പ്രീമിയം തുക സ്വീകരിക്കുന്നതല്ല" എപിവൈയ്‌ക്ക് കീഴിലുള്ള എല്ലാ പങ്കാളികളെയും വരിക്കാരെയും അഭിസംബോധന ചെയ്ത സര്‍ക്കുലറില്‍ പിഎഫ്ആര്‍ഡിഎ വ്യക്തമാക്കി.

പിഎഫ്ആര്‍ഡിഎ

ഭൂരിപക്ഷം എപിവൈ വരിക്കാരും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരാണ്, ലോക്ക്‌‌ഡൗൺ, പോസ്റ്റ്-ലോക്ക്‌ഡൗൺ എന്നീ കാലയളവുകളിൽ ഏറ്റവും കൂടുതൽ കഷ്‌ടത അനുഭവിക്കുന്നതും ഇത്തരക്കാരായിരിക്കും. അത്തരം കാലയളവിൽ പതിവായി സ്കീമിലേക്ക് സംഭാവന ചെയ്യുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാരമാണ്. അതിനാൽ തന്നെ പിഎഫ്ആര്‍ഡിഎ ഈ തീരുമാനം സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണ്.

കോവിഡ്-19 ചികിത്സയ്‌ക്ക് എൻപിഎസ് നിക്ഷേപം ഭാഗികമായി പിൻവലിക്കാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

അടൽ പെൻഷൻ യോജന

അടൽ പെൻഷൻ യോജന

സാമൂഹ്യ സുരക്ഷ പദ്ധതിയായ അടൽ പെൻഷൻ യോജന 2015 മെയ് 9-ന് കൊൽക്കത്തയിൽ വച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 60 വയസ്സ് പൂർത്തിയായ വരിക്കാർക്ക് നിശ്ചിത തുക പ്രതിമാസം പെൻഷൻ അനുവദിക്കുന്നതിന് വിഭാവനം ചെയ്‌ത പദ്ധതിയാണിത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

ലോക്ക്ഡൌൺ രണ്ടാം ഘട്ടം: എന്തൊക്കെ തുറക്കും, ഏതെല്ലാം ജോലികൾ ചെയ്യാം?

'ഓട്ടോ ഡെബിറ്റ്' സൗകര്യം

'ഓട്ടോ ഡെബിറ്റ്' സൗകര്യം

അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നും ബാങ്ക് മുഖേനയുള്ള 'ഓട്ടോ ഡെബിറ്റ്' സൗകര്യം ഉപയോഗപ്പെടുത്തിയാണ് പ്രീമിയം അല്ലെങ്കിൽ നിക്ഷേപ തുക സ്വീകരിക്കുക. 60 വയസ്സെത്താന്‍ ബാക്കിയുളള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണു മാസം തോറും അടയ്‌ക്കേണ്ട നിക്ഷേപ തുക തീരുമാനിക്കുന്നത്. ഏറ്റവും ചുരുങ്ങിയ പ്രതിമാസത്തവണ 42 രൂപയും ഏറ്റവും ഉയര്‍ന്നത് 1454 രൂപയുമാണ്. ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയും ഉയര്‍ന്ന പ്രതിമാസ പെന്‍ഷന്‍ 5000 രൂപയുമാണ്.

എന്താണ് ഹെലികോപ്ടർ മണി? ഇന്ത്യയിൽ ഹെലികോപ്ടർ വഴി പണം വിതരണം ചെയ്യുമോ?

ആർക്കൊക്കെ പദ്ധതിയിൽ അംഗമാവാം?

ആർക്കൊക്കെ പദ്ധതിയിൽ അംഗമാവാം?

ഏതൊരു വ്യക്തിക്കും ഒരു സേവിംഗ് അക്കൗണ്ട് മുഖേന ഈ പദ്ധതിയിൽ ചേരാവുന്നതാണ്. സര്‍ക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്ക് പെന്‍ഷന്‍ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. വീട്ടമ്മമാര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏതു ബാങ്കിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്.


English summary

അടൽ പെൻഷൻ യോജന: നിക്ഷേപം താത്ക്കാലികമായി നിർത്തി വച്ചു | PFRDA announced auto debit facility of Atal Pension Yojana has suspended

PFRDA announced auto debit facility of Atal Pension Yojana has suspended
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X