രാജ്യത്ത് ഇ-റുപ്പി പേയ്മെന്റ് സംവിധാനത്തിന് തുടക്കം ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം 'ഇ-റുപ്പി' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സുതാര്യവും പാളിച്ചകളില്ലാത്തതുമായ സേവനം ഉറപ്പാക്കാൻ സംവിധാനം സഹായിക്കുമെന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച് പറഞ്ഞു.രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കുന്നതിന്റെ ആദ്യപടിയായണ് ഇ- റുപ്പി സംവിധാനത്തിന് തുടക്കം കുറിച്ചത്.

 
രാജ്യത്ത് ഇ-റുപ്പി പേയ്മെന്റ് സംവിധാനത്തിന് തുടക്കം ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ന് രാജ്യം ഡിജിറ്റൽ സംവിധാനത്ത് ഒരു പുതിയ മാനം നൽകുകയാണ്.ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിലും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി (ഡിബിടി) കൂടുതൽ ഫലപ്രദമാക്കുന്നതിലും ഇ-റുപ്പി വൗച്ചർ വലിയ പങ്ക് വഹിക്കാൻ പോകുകയാണ്.എല്ലാവർക്കും സുതാര്യവും പാളിച്ചകളില്ലാത്തതുമായ സേവനം ഉറപ്പാക്കാൻ ഇ-റുപ്പി സഹായിക്കും, പ്രധാനമന്ത്രി പറഞ്ഞു.

സർക്കാരിന് മാത്രമല്ല, പൊതുസംഘടനകൾക്ക് ചികിത്സാ സഹായങ്ങൾ നൽകാനോ വിദ്യാഭ്യാസത്തിനോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ മറ്റുള്ളവരെ സഹായിക്കാനും ഇ റുപ്പി സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ സംവിധാനമാണ് ഇ-റുപി. ഇത് ക്യൂആർ കോഡ് രൂപത്തിലോ അല്ലേങ്കിൽ എസ്എംസ് മുഖേനയോ പ്രീപെയ്ഡ് ഗിഫ്റ്റ് വൗച്ചർ രൂപത്തിലാകും ഗുണഭോക്താക്കളുടെ മൊബൈലിൽ ലഭിക്കുക. ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളോ ഇൻറർനെറ്റ് ബാങ്കിംഗോ ഇല്ലാതെ തന്നെ സ്വീകരണ കേന്ദ്രങ്ങളിൽ വൗച്ചർ റെഡീം ചെയ്യാൻ കഴിയും.സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ.നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

Read more about: narendra modi digital payment
English summary

PM Narendra Modi Launched e-Rupee payment system

PM Narendra Modi Launched e-Rupee payment system
Story first published: Monday, August 2, 2021, 19:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X