പി‌എം‌വിവി‌വൈ; മുതിർന്ന പൗരന്മാർ ആധാർ കാർഡ് സമർപ്പിക്കണമെന്ന് ധനമന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി വയാ വന്ദന യോജനയിൽ (പി‌എം‌വിവി‌വൈ) നിക്ഷേപം നടത്തിയ മുതിർന്ന പൗരന്മാർ ആധാർ നമ്പറിന്റെ തെളിവ് സമർപ്പിക്കണമെന്ന് ധനമന്ത്രാലയം അറിയിച്ചു. മുതിർന്ന പൗരന്മാരുടെ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി വയാ വന്ദന യോജന.

 

ധനമന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പനുസരിച്ച്, പി‌എം‌വിവി‌വൈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ കാർഡ് ആവശ്യമാണ്. ആധാർ നമ്പർ ഇല്ലാത്ത വ്യക്തികൾ ഉടൻ ആധാർ കാർഡ് എടുക്കേണ്ടതുണ്ട്. ആധാർ നമ്പറിനായുള്ള എൻറോൾമെന്റ് പൂർത്തിയാക്കി കഴിഞ്ഞാൽ, തുടർച്ചയായ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ എൻറോൾമെന്റ് ഐഡന്റിഫിക്കേഷൻ സ്ലിപ്പിനൊപ്പം മറ്റേതെങ്കിലും രേഖകൾ ഹാജരാക്കിയാൽ മതി.

ജനുവരി 1 മുതൽ‌ എ‌ടി‌എമ്മിൽ നിന്ന് കാശ് പിൻ‌വലിക്കാൻ പുതിയ രീതി

പി‌എം‌വിവി‌വൈ; മുതിർന്ന പൗരന്മാർ ആധാർ കാർഡ് സമർപ്പിക്കണമെന്ന് ധനമന്ത്രാലയം

അതായത് ഫോട്ടോയുള്ള ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌ബുക്ക്, വോട്ടർ ഐഡന്റിറ്റി കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, കിസാൻ ഫോട്ടോ പാസ്‌ബുക്ക്, ഔദ്യോഗിക ലെറ്റർ‌ഹെഡിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന ഏതെങ്കിലും ഐഡന്റിറ്റി സർട്ടിഫിക്കറ്റ് (വ്യക്തിയുടെ ഫോട്ടോ ഉണ്ടായിരിക്കണം) തുടങ്ങിയവയിൽ ഏതെങ്കിലും രേഖകൾ.

പുതിയ കാർ വാങ്ങാൻ, കാർ ലോൺ ആണോ പേഴ്സണൽ ലോൺ ആണോ ലാഭകരം?

2016-ലെ ആധാർ ചട്ടങ്ങൾ പ്രകാരം, ഇതുവരെ ആധാർ കാർഡ് എടുക്കാത്ത മുതിർന്ന പൗരന്മാർക്ക് ആധാർ എൻറോൾമെന്റ് സൗകര്യങ്ങൾ നൽകേണ്ടത് ധനമന്ത്രാലയത്തിന്റെ കടമയാണ്. പി‌എം‌വിവി‌വൈ പദ്ധതിയുടെ കാലാവധി 10 വർഷവും മിനിമം പെൻഷൻ തുക പ്രതിമാസം 1,000 രൂപയും പരമാവധി പെൻഷൻ തുക പ്രതിമാസം 10,000 രൂപയുമാണ്. ബജറ്റ് പ്രസംഗത്തിൽ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് പി‌എം‌വിവി‌വൈ നിക്ഷേപ പരിധി ഏഴരലക്ഷത്തില്‍ നിന്ന് പതിനഞ്ചു ലക്ഷമായി ഉയര്‍ത്തിരുന്നു. പദ്ധതിയുടെ കാലാവധി 2020 മാര്‍ച്ച് 31 വരെയാണ്. അറുപതോ അതിനുമുകളിലോ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കൂടാതെ നിക്ഷേപ തുകയ്‌ക്ക് 10 വര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ടു ശതമാനം പലിശയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.

English summary

പി‌എം‌വിവി‌വൈ; മുതിർന്ന പൗരന്മാർ ആധാർ കാർഡ് സമർപ്പിക്കണമെന്ന് ധനമന്ത്രാലയം | PMVVY; Finance Ministry wants senior citizens to submit Aadhaar card

PMVVY; Finance Ministry wants senior citizens to submit Aadhaar card
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X