35 ലക്ഷം രൂപവരെ നല്‍കുന്ന 'ഉന്നതി' ഭവന വായ്പയുമായി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: യുവ സംരഭകര്‍, ചെറുപ്പക്കാരായ ശമ്പളക്കാര്‍, സ്വയം തൊഴിലുകാര്‍ തുടങ്ങിയവര്‍ക്കായി 35 ലക്ഷം രൂപവരെ അനുവദിക്കുന്ന ഉന്നതി ഭവന വായ്പയുമായി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്. ശമ്പളമുള്ള വ്യക്തികള്‍ക്ക് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മൂല്യത്തിന്റെ 90% വരെയും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മൂല്യത്തിന്റെ 80% വരെയുമാണിത്. ഒന്നാംനിര നഗരങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ഭവനവായ്പ 8 ലക്ഷം രൂപയും, രണ്ടാംനിര നഗരങ്ങള്‍ക്ക് 6 ലക്ഷം രൂപയുമാണ്.

 
35 ലക്ഷം രൂപവരെ നല്‍കുന്ന 'ഉന്നതി' ഭവന വായ്പയുമായി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്

എളുപ്പത്തില്‍, താങ്ങാനാവുന്ന ഭവന വായ്പ വളരെ ആകര്‍ഷകമായ പലിശനിരക്കില്‍, ഉദാരമായ നിബന്ധനകളിലാണ് ഈ ഉപഭോക്തൃ സൗഹൃദ വായ്പ ലഭ്യമാക്കിയിട്ടുള്ളതെന്ന് പിഎന്‍ബി ഹൗസിംഗ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹര്‍ദയാല്‍ പ്രസാദ് പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് തിരിച്ചടവിന് 30 വര്‍ഷക്കാലയളവ് അനുവദിക്കും ഇത് ഇഎംഐ കുറച്ചു നിര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ വസ്തുവിന്റെ 10 ശതമാനം കൈവശമുണ്ടെങ്കില്‍ വീടുവാങ്ങുന്നത് മുമ്പെങ്ങുമില്ലാത്ത വിധം വളരെ എളുപ്പമായിരിക്കും. ഉന്നതി ഭവന വായ്പയില്‍ അപേക്ഷകന് പ്രധാന്‍ മന്ത്രി ആവാസ് യോജന (പിഎംഐവൈ) പ്രകാരമുള്ള സബ്സിഡിക്ക് അര്‍ഹതയുമുണ്ട്. ഇതോടൊപ്പം പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് ഇടപാടുകാര്‍ക്ക് യോജിച്ച വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. കമ്പനിക്ക് രാജ്യത്തെ 65 നഗരങ്ങളിലായി 94 ശാഖകളുണ്ട്. സമയബന്ധിത വായ്പ വിതരണം ചെയ്യുന്നതിനായി നിരവധി ഭവനനിര്‍മ്മാതാക്കളുമായി കരാറുമുണ്ടാക്കിയിട്ടുണ്ട്.

നേരത്തെ, എസ്ബിഐയും കൊട്ടാക്ക് മഹീന്ദ്ര ബാങ്കും ഐസിഐസിഐ ബാങ്കും ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചിരുന്നു. കൊട്ടാക്ക് മഹീന്ദ്ര ബാങ്കിൽ 10 ബേസിസ് പോയിന്റാണ് പലിശ കുറഞ്ഞത്. ഇതോടെ 6.65 ശതമാനമായി കൊട്ടാക്ക് മഹീന്ദ്ര ബാങ്കിന്റെ ഭവന വായ്പാ നിരക്ക്. മാര്‍ച്ച് 1 മുതല്‍ 31 വരെ പുതിയ നിരക്ക് നിരക്ക് പ്രാബല്യത്തില്‍ തുടരും. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കാണ് കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. എല്ലാ വായ്പാ തുകയിലും 6.65 ശതമാനം പലിശ നിരക്ക് ലഭ്യമാണ്. ഇതേസമയം, അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതവും വിലയിരുത്തിയാകും പലിശ നിരക്കുകള്‍ നിശ്ചയിക്കപ്പെടുക.

മാര്‍ച്ച് 31 വരെ ഭവന വായ്പകള്‍ക്ക് 6.70 ശതമാനം പലിശ നിരക്കാണ് എസ്ബിഐയും ഐസിഐസിഐ ബാങ്കും ഈടാക്കുന്നത്. മാര്‍ച്ച് 31 വരെ വായ്പകളുടെ പ്രോസസിങ് ഫീയും എസ്ബിഐ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

Read more about: pnb home loan
English summary

PNB Housing Finance offers customer-friendly Unnati Home Loan of up to Rs. 35 lakh

PNB Housing Finance offers customer-friendly Unnati Home Loan of up to Rs. 35 lakh. Read in Malayalam.
Story first published: Wednesday, March 10, 2021, 10:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X