പൊറോട്ടയ്ക്ക് ഇനി വില കൂടും, ജിഎസ്ടി 18%; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വൈറ്റ്ഫീൽഡ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഭക്ഷ്യ നിർമാണ കമ്പനി ഉടമയുടെ പരാതിയിൽ പൊറോട്ടയെ ചപ്പാത്തി, റൊട്ടി വിഭാഗത്തിൽ അല്ല ഉൾപ്പെടുത്തിയിരിക്കുന്നതെന്നും 5% നിരക്കിൽ വരുന്ന റോട്ടി വിഭാഗത്തിൽ ഉൾപ്പെടുത്താതെ പൊറോട്ടയെ 18 ശതമാനം നികുതിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിം​ഗ് വ്യക്തമാക്കി.

പരാതിയുമായി ഐഡി ഫ്രഷ്
 

പരാതിയുമായി ഐഡി ഫ്രഷ്

ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്നാണ് വാദിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉത്തരവുണ്ടായത്. ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡ്ലി, ദോശ ബാറ്റർ, പൊറോട്ട, തൈര്, പനീർ എന്നിവ തയ്യാറാക്കി വിതരണം ചെയ്യുന്ന കമ്പനിയാണ് ഐഡി ഫ്രെഷ്.

പൊറോട്ട റൊട്ടിയല്ല

പൊറോട്ട റൊട്ടിയല്ല

റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായും പാകം ചെയ്തതുമായ ഭക്ഷണമാണ്. അതേസമയം പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിന് മുമ്പ് വീണ്ടും ചൂടാക്കണം. അതിനാൽ റൊട്ടിയുടെ വകഭേദത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാവില്ലെന്നാണാ എആർആർ വ്യക്തമാക്കുന്നത്.

ആദായനികുതി സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയതുൾപ്പെടെ നിരവധി സാമ്പത്തിക നടപടികളുമായി സർക്കാർ

കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണം

കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണം

പൊറോട്ടയ്‌ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. കേരളത്തില്‍ നിന്നുള്ളവര്‍ 'ഫുഡ് ഫാസിസം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഹോട്ടൽ ആഹാരം കഴിക്കുന്ന ശരാശരി മലയാളിയുടെ പ്രിയപ്പെട്ട ആഹാരമാണ് കേരള പൊറോട്ട. പൊറോട്ടയെ 18% ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതിന് എതിരെ #HandsOffPorotta എന്ന ഹാഷ് ടാഗിൽ ഇപ്പോൾ ട്വിറ്ററിൽ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്.

തുടര്‍ച്ചയായ നാലാം മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ

കേരള പൊറോട്ട

കേരള പൊറോട്ട

ഗോതമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്‌ പൊറോട്ട. മൈദാ മാവും മുട്ട, ഡാൽഡാ (അല്ലെങ്കിൽ എണ്ണ), യീസ്റ്റ് (പുളിപ്പിക്കുന്നതിന്) എന്നിവയും ചേർത്തുണ്ടാക്കുന്ന ആഹാരമാണ് കേരള പൊറോട്ട (പറോട്ട). മാവ് അല്പം പതഞ്ഞതിനുശേഷം കുഴച്ചു പരത്തി വായുവിൽ വീശി എണ്ണ പുരട്ടിയ ഒരു മേശയിൽ അടിച്ച് കീറി ചുരുട്ടി കൈകൊണ്ട് പരത്തി കല്ലിലിട്ട് (തവ) ചുട്ടാണ് കേരള പൊറോട്ട ഉണ്ടാക്കുന്നത്. കേരളത്തിലെ മിക്കവാറും എല്ലാ ഭക്ഷണശാലകളിലും കേരള പൊറോട്ട ലഭ്യമാണ്. എന്നാൽ പൊറോട്ടയിൽ കൊഴുപ്പിന്റെ അംശം കൂടുതലാണെന്നും പോഷകാഹാരങ്ങൾ കുറവാണെന്നും പറയപ്പെടുന്നു.

ഇന്ത്യയുടെ ജിഎസ്ടി ശേഖരണം സാധ്യതകളേക്കാൾ താഴെ: അന്താരാഷ്ട്ര നാണയ നിധി

English summary

Porotta GST Raised To 18%, Hands Off Porotta Started Trending In Twitter | പൊറോട്ടയ്ക്ക് ഇനി വില കൂടും, ജിഎസ്ടി 18%; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

Protest against the Karnataka Authority for Advance Ruling, which allows Porota to charge 18 per cent GST. Read in malayalam.
Story first published: Friday, June 12, 2020, 16:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X