ഉരുളക്കിഴങ്ങ് വില കുത്തനെ ഉയർന്നു, ഉള്ളി വിലയിൽ 44% വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോതമ്പ് ഒഴികെയുള്ള എല്ലാ അവശ്യ ഭക്ഷ്യവസ്തുക്കളുടെയും ശരാശരി ചില്ലറ വിൽപ്പന വില കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഉയർന്നു. ഉരുളക്കിഴങ്ങ് വില 92% ഉയർന്നു. ഉയർന്ന ഭക്ഷ്യവിലക്കയറ്റം നയപരമായ ആശങ്കയായി ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഇത് താൽക്കാലികമാണെന്നും വിതരണം മെച്ചപ്പെടുമ്പോൾ അത് കുറയുമെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ശരാശരി മൊത്തവിലയിൽ, ഉരുളക്കിഴങ്ങ് വില കഴിഞ്ഞ ഒരു വർഷത്തിൽ 108 ശതമാനം ഉയർന്ന് ക്വിന്റലിന് 1,739 രൂപയിൽ നിന്ന് ക്വിന്റലിന് 3,633 രൂപയായി.

 

വില വർദ്ധനവ്

വില വർദ്ധനവ്

ഉള്ളി മൊത്ത വില ക്വിന്റലിന് 5,645 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇത് 1,739 രൂപയായിരുന്നു. 47 ശതമാനം വർധനവാണ് ഉള്ളിയ്ക്ക് ഉണ്ടായിരിക്കുന്നത്. ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും മാത്രമല്ല, പയറുവർഗ്ഗങ്ങളുടെ വിലയും ഗാർഹിക ബജറ്റിന്റെ പ്രധാന ആശങ്കയായി ഉയരുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ ചില്ലറ ഉരുളക്കിഴങ്ങ് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 158 ശതമാനം വർധനവ് ഉരുളക്കിഴങ്ങിനുണ്ടായിരിക്കുന്നത്.

ഉരുളക്കിഴങ്ങ് വില

ഉരുളക്കിഴങ്ങ് വില

കിലോഗ്രാമിന് 16.7 രൂപയിൽ നിന്നാണ് ഉരുളക്കിഴങ്ങ് വില 43 രൂപയായി ഉയർന്നിരിക്കുന്നത്. ഉരുളക്കിഴങ്ങിന് സംഭരണ പരിധി ഏർപ്പെടുത്താൻ സർക്കാരിന് കഴിയുമെങ്കിലും വില ഇനിയും വർദ്ധിക്കുകയാണെങ്കിൽ ഉരുളക്കിഴങ്ങ് ഇറക്കുമതി ഉൾപ്പെടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ ഉപഭോക്തൃ കാര്യ മന്ത്രാലയം ഉള്ളിക്ക് സംഭരണ പരിധി നിശ്ചയിച്ചിരുന്നു.

ഉത്പാദനം കുറഞ്ഞു

ഉത്പാദനം കുറഞ്ഞു

ഈ വർഷം ഉരുളക്കിഴങ്ങ് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞു. ഏറ്റവും വലിയ ഉൽപാദക സംസ്ഥാനമായ യുപിയിൽ മൊത്തം വിളവെടുപ്പ് 2019 ലെ 15.5 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 12.4 ദശലക്ഷം ടണ്ണായി കുറഞ്ഞു. അതുപോലെ, രണ്ടാമത്തെ വലിയ ഉത്പാദക സംസ്ഥാനമായ പശ്ചിമ ബംഗാളിൽ 11 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 8.5-9 ദശലക്ഷം ടണ്ണായി കുറഞ്ഞു.

വിപണി വില 100, ഹോര്‍ട്ടി കോര്‍പ്പില്‍ 45! സവാള വിലയ്ക്ക് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍

ഭൂട്ടാനിൽ നിന്ന് ഉരുളക്കിഴങ്ങ് ഇറക്കുമതി

ഭൂട്ടാനിൽ നിന്ന് ഉരുളക്കിഴങ്ങ് ഇറക്കുമതി

ലൈസൻസിന്റെ ആവശ്യകത നീക്കം ചെയ്തുകൊണ്ട് ഭൂട്ടാനിൽ നിന്ന് ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യുന്നതിൽ സർക്കാർ ഇളവ് വരുത്തി. താരിഫ് റേറ്റ് ക്വാട്ട പദ്ധതി പ്രകാരം 10 ലക്ഷം ടൺ കൂടി ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിച്ചു. ചരക്ക് അടുത്ത വർഷം ജനുവരി 31-നോ അതിനുമുമ്പോ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തും.

കേരളത്തിൽ സ്വർണ വില കുത്തനെ താഴേയ്ക്ക്, സ്വർണം വാങ്ങാൻ പറ്റിയ സമയം

ഉള്ളി ഇറക്കുമതി

ഉള്ളി ഇറക്കുമതി

7,000 ടൺ ഉള്ളി ഇന്ത്യയിൽ ഇതുവരെ ഇറക്കുമതി ചെയ്തു. നവംബർ 16 നകം ഇറക്കുമതി 25,000 ടണ്ണിലേക്ക് ഉയർന്നു. ശനിയാഴ്ച നവംബർ 20 നകം 15,000 ടൺ ചുവന്ന ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണ്ണ വില വീണ്ടും ഉയർന്നു, വെള്ളി വിലയിലും വർദ്ധനവ്

English summary

Potato Prices Rose Sharply, Onion Prices Rose 44% In India | ഉരുളക്കിഴങ്ങ് വില കുത്തനെ ഉയർന്നു, ഉള്ളി വിലയിൽ 44% വർദ്ധനവ്

The average retail price of all essential food items except wheat has risen over the past one year. Potato prices rose 92%. Read in malayalam.
Story first published: Monday, November 2, 2020, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X