വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സഹായം; 1,625 കോടിയുടെ മൂലധനസഹായം വിതരണം ചെയ്ത് പ്രധാനമന്ത്രി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; നാല് ലക്ഷത്തിലേറെ സ്വയംസഹായ സംഘങ്ങള്‍ക്കായി 1625 കോടി രൂപയുടെ മൂലധന സഹായനിധിയുടെ വിതരണം നിർവഹിച്ച് പ്രധാനമന്ത്രി.കൂടാതെ പിഎംഎഫ്എംഇക്കു (പിഎം ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ്) കീഴില്‍ 7500 സ്വയം സഹായ സംഘാംഗങ്ങള്‍ക്ക് 25 കോടി രൂപ അടിസ്ഥാന തുകയും 75 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്ക് (എഫ്പിഒ) 4.13 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്തു. 'ആത്മനിര്‍ഭരത് നാരിശക്തി സംവാദ'ത്തിലാണ് ദീനദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ്സ് മിഷന് (ഡി എ വൈ -എന്‍ ആര്‍ എല്‍ എം) കീഴിലുള്ള വനിതാ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള സഹായ വിതരണം പ്രധാനമന്ത്രി നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.പരിപാടിയിൽ രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

 
വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സഹായം; 1,625 കോടിയുടെ മൂലധനസഹായം വിതരണം ചെയ്ത് പ്രധാനമന്ത്രി

കൊറോണക്കാലത്ത് സ്ത്രീ സ്വയംസഹായ സംഘങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ സേവനങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു. മാസ്‌കുകളും സാനിറ്റൈസറുകളും നിര്‍മിക്കുന്നതിലും ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും ബോധവല്‍ക്കരണം നടത്തുന്നതിലും അവര്‍ നടത്തിയത് സമാനതകളില്ലാത്ത സംഭാവനയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയം സഹായ സംഘവും ദീന്‍ ദയാല്‍ അന്ത്യോദയ യോജനയും ഗ്രാമീണ ഇന്ത്യയില്‍ പുത്തന്‍ വിപ്ലവത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറേഴു വര്‍ഷമായി വനിതാ സ്വയംസഹായ സംഘങ്ങളുടെ പ്രസ്ഥാനം ശക്തിപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാജ്യത്തുടനീളം 70 ലക്ഷം സ്വയംസഹായ സംഘങ്ങളുണ്ടെന്നും ഇത് ആറേഴുവര്‍ഷത്തിനിടെ മുമ്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയിലധികമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ കോടിക്കണക്കിന് സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണഅടായിരുന്നില്ല.അവര്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് മൈലുകളോളും അകലെയായിരുന്നു. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള വലിയ പ്രചാരണം ആരംഭിച്ചു. ഇന്ന് 42 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകളുണ്ടെന്നും അതില്‍ 55 ശതമാനവും സ്ത്രീകളുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് സുഗമമാക്കാനാണ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നും പ്രധാനമന്ത്രി

ഏകദേശം 4 ലക്ഷം കോടി രൂപയുടെ വായ്പയും സ്വയംസഹായ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ 7 വര്‍ഷങ്ങളായി ബാങ്കുകളില്‍ പണം തിരിച്ചടയ്ക്കുന്നതില്‍ സ്വയംസഹായ സംഘങ്ങള്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനരഹിത ആസ്തിയുടെ കാര്യത്തില്‍ ബാങ്ക് വായ്പകള്‍ 9 ശതമാനത്തോടടുത്ത സമയമുണ്ടായിരുന്നു. ഇപ്പോള്‍ അത് 2-3 ശതമാനമായി കുറഞ്ഞു.

ഈടില്ലാതെ സ്വയം സഹായ സംഘങ്ങള്‍ക്ക് ലഭ്യമാക്കുന്ന വായ്പയുടെ പരിധി ഇരട്ടിയാക്കി ഇപ്പോള്‍ 20 ലക്ഷത്തിലെത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സേവിംഗ്‌സ് അക്കൗണ്ടുകള്‍ വായ്പ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള വ്യവസ്ഥ ഇല്ലാതാക്കി.അത്തരത്തില്‍ നിരവധി പ്രയത്‌നങ്ങളിലൂടെ, സ്വയം പര്യാപ്തതയില്‍ ഇപ്പോള്‍ കൂടുതല്‍ ഉത്സാഹത്തോടെ സ്ത്രീകൾ മുന്നോട്ട് പോകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക അധിഷ്ഠിത വ്യവസായത്തില്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് അനന്തമായ സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക നിധിക്കു രൂപംനല്‍കിയതായും ഈ നിധിയില്‍ നിന്ന് സഹായം സ്വീകരിച്ച് സ്വയംസഹായ സംഘങ്ങള്‍ക്ക് കാര്‍ഷിക അധിഷ്ഠിത സൗകര്യങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അംഗങ്ങള്‍ക്കും ന്യായമായ നിരക്കു നിശ്ചയിച്ച് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കാനും കഴിയും.പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ പ്രയോജനം നമ്മുടെ കര്‍ഷകര്‍ക്ക് മാത്രമല്ല, സ്വയം സഹായ സംഘങ്ങള്‍ക്കും പരിധിയില്ലാത്ത സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പയര്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ സ്വയംസഹായ സംഘങ്ങള്‍ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാനും വീടുകളില്‍ വിതരണം ചെയ്യാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍വിപണി കുതിക്കുന്നു; ജൂലായില്‍ സൃഷ്ടിച്ചത് റെക്കോര്‍ഡ് നേട്ടം... പക്ഷേ, ഇരുചക്ര വാഹനങ്ങള്‍ പ്രതിസന്ധിയില്‍

സ്വര്‍ണ വില സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ വിലയിലും താഴെ! നിക്ഷേപകര്‍ എന്ത് ചെയ്യണം?

Read more about: narendra modi fund
English summary

Prime Minister released capitalization support funds to the tune of Rs. 1625 Crore to over 4 lakh SHGs

Prime Minister released capitalization support funds to the tune of Rs. 1625 Crore to over 4 lakh SHGs
Story first published: Thursday, August 12, 2021, 21:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X