ആരോഗ്യ വിദ്യാഭ്യാസ സെസ്സില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ആരോഗ്യം, വിദ്യാഭ്യാസ സെസ് എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ആരോഗ്യത്തിന്റെ വിഹിതം ഉപയോഗിച്ച് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി (പിഎംഎസ്എസ്എന്‍) രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.പി‌എം‌എസ്‌എസ്എന്റെ ഭരണവും പരിപാലനവും ആരോഗ്യ മന്ത്രാലയത്തിനാണ്.

 
ആരോഗ്യ വിദ്യാഭ്യാസ സെസ്സില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി

ആയുഷ്മാന്‍ ഭാരത് - പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ പദ്ധതി (എബി-പിഎംജെഎവൈ),ആയുഷ്മാന്‍ ഭാരത് - ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എബിഎച്ച്ഡബ്ല്യുസി കള്‍) ദേശീയ ആരോഗ്യ ദൗത്യം,പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്‌വൈ) കൂടാതെ ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിനും ആരോഗ്യ അടിയന്തര ഘട്ടങ്ങളിലും സുസ്ഥിര വികസന ല പുരോഗതി കൈവരിക്കാൻ ലക്ഷ്യമിടുന്ന ഭാവിയിലെ ഏത് പദ്ധതികൾക്കും പി‌എം‌എസ്‌എസ്എന്നിലുള്ള വരുമാനം ഉപയോഗപ്പെടുത്തും.

വിഭവങ്ങളുടെ ലഭ്യതയിലൂടെ സാര്‍വത്രികവും താങ്ങാനാവുന്നതുമായ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, അതേസമയം സാമ്പത്തിക വര്‍ഷാവസാനം തുക കുറയുന്നില്ലെന്ന് ഉറപ്പാക്കുന്നു എന്നതാണ് പ്രധാന നേട്ടമെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ
2018 ലെ ബജറ്റ് പ്രസംഗത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി മൂന്ന് ശതമാനം വിദ്യാഭ്യാസ സെസ്സിന് പകരം നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് പ്രഖ്യാപിച്ചിരുന്നു.

ഓൺലൈൻ വ്യാപാരം ഇരട്ടിയാക്കണം: പഞ്ചവത്സര പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഡിഡാസ്

എണ്ണവില വര്‍ധന; ഗള്‍ഫിനെ കൈവിടാന്‍ ഇന്ത്യ ആലോചിക്കുന്നു, ബദല്‍ മാര്‍ഗങ്ങള്‍ തേടി, ഇറാനിലേക്കോ

വരുമാന കമ്മി നികത്തല്‍: 14 സംസ്ഥാനങ്ങൾക്ക് 6,194.09 കോടി കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പുതുതലമുറാ പെയ്മെന്റ് സംവിധാനമായ 'വിയര്‍ എന്‍ പേ' പുറത്തിറക്കി ആക്സിസ് ബാങ്ക്

English summary

Prime Minister's Health Security Fund with Proceeds from Health Education Cess; Cabinet Approves

Prime Minister's Health Security Fund with Proceeds from Health Education Cess; Cabinet Approves
Story first published: Wednesday, March 10, 2021, 21:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X