ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്കു നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്ക് നാളെ പ്രാധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാരിക്കും നിർദ്ദിഷ്ട ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിയുടെ പ്രകാശനം നിർവഹിക്കും. ഡിജിറ്റല്‍ ഇന്ത്യയെന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതാണ് പുതിയ പദ്ധതി.

 

എന്‍ പി എസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാം

ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റൂപ്പി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ സേവന ദാതാവിൽ വൗച്ചർ റിഡീം ചെയ്യാൻ കഴിയും. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത് .

ഇ-റൂപ്പി സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കുന്നു. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്ക്കാൻ കഴിയൂ എന്നും ഇത് ഉറപ്പാക്കുന്നു. പ്രീ-പെയ്ഡ് ആയതിനാൽ, ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്ക്കുന്നത് ഇത് ഉറപ്പ് നൽകുന്നു.

ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്കു നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും

ക്ഷേമ സേവനങ്ങളുടെ ചോർച്ചയില്ലാത്ത വിതരണം ഉറപ്പാക്കുന്ന ദിശയിലുള്ള ഒരു വിപ്ലവകരമായ സംരംഭമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ തുടങ്ങിയ പദ്ധതികൾക്കു കീഴിൽ മരുന്നുകളും പോഷകാഹാര പിന്തുണയും നൽകുന്ന പദ്ധതികൾക്കു കീഴിൽ സേവനങ്ങൾ നൽകാനും ഇത് ഉപയോഗിക്കാം. അവരുടെ ജീവനക്കാരുടെ ക്ഷേമത്തിന്റെയും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും ഭാഗമായി ഈ ഡിജിറ്റൽ വൗച്ചറുകൾ പ്രയോജനപ്പെടുത്താം.

എ ടി എം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

ഭവന വായ്പകള്‍ക്ക് ധമാക്ക ഓഫറുമായി എസ്ബിഐ; പ്രോസസിംഗ് ഫീസില്‍ 100 ശതമാനം ഇളവ്

English summary

Prime Minister will launch e-Rupee, a digital payment solution, tomorrow

Prime Minister will launch e-Rupee, a digital payment solution, tomorrow
Story first published: Sunday, August 1, 2021, 18:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X