കോപ്പിയടിക്കൊക്കെ ഒരു പരിധിയില്ലേ; മില്‍മയുടെ പാക്കറ്റ് ഡിസൈന്‍ സ്വകാര്യ കമ്പനികള്‍ അനുകരിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: തങ്ങളുടെ ഡിസൈന്‍ അനുകരിച്ച് മറ്റ് സ്വകാര്യ കമ്പനികള്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മില്‍മ രംഗത്ത്. പാല്‍ ഉത്പന്നങ്ങളുടെ പാക്കറ്റ് ഡിസൈന്‍ അനുകരിച്ച് വിപണിയില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനെതിരെയാണ് മില്‍മയുടെ മുന്നറിയിപ്പ്. ഡിസൈന്‍ അനുകരിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്താനാണ് ഇത്തരം കമ്പനികളുടെ ശ്രമം. വിപണിയില്‍ പാല്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്ന ചില സ്വകാര്യ കമ്പനികളുടെ പാക്കറ്റ് ഡിസൈന്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി മില്‍മ രംഗത്തെത്തിയത്.

കോപ്പിയടിക്കൊക്കെ ഒരു പരിധിയില്ലേ; മില്‍മയുടെ പാക്കറ്റ് ഡിസൈന്‍ സ്വകാര്യ കമ്പനികള്‍ അനുകരിക്കുന്നു

 

മില്‍മ്മയുടെ വിപണിയില്‍ കടന്നുകയറാനുള്ള കുറുക്കു വഴിയാണിത്. എത്ര അനുകരിച്ചാലും മില്‍മ കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ മറ്റ് കമ്പനികള്‍ക്ക് അനുകരിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. ഉപഭോക്താവ് ചെലവഴിക്കുന്ന ഒരു രൂപയുടെ 82 പൈസയും ക്ഷീര കര്‍ഷകനിലേക്കാണ് എത്തുന്നത്. മറ്റ് കമ്പനികള്‍ക്ക് ഈ പ്രതിബദ്ധത അനുകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് മില്‍മ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. 'മില്‍മക്കൊപ്പം എത്താനുള്ള മേന്മയും, മഹിമയും മറ്റൊന്നിനുമില്ല. അതുകൊണ്ട് ഇനി പാലും പാലുല്‍പ്പന്നങ്ങളും വാങ്ങുമ്പോള്‍ മില്‍മ തന്നെയാണെന്ന് രണ്ടുവട്ടം ഉറപ്പുവരുത്തുക, ഗുണമേന്മയില്ലാത്ത അനുകരണങ്ങള്‍ വാങ്ങി ആരോഗ്യം അപകടത്തിലാക്കാതിരിക്കുക'- ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മധ്യകേരളത്തില്‍ മാത്രം 35,000 ലിറ്റര്‍ പാലിന്റെ പ്രതിദിന അധിക വില്‍പ്പനയാണ് കഴിഞ്ഞ മാസങ്ങളിലായി മില്‍മ നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് പാല്‍ എത്താതെ വന്നതോടെ മില്‍മയ്ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചിരുന്നു. ഇതോടെ വിപണിയില്‍ മില്‍മ പാലിന് ആവശ്യക്കാരേറി. വരുമാനം കൂടിയതോടെ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പുതിയ പദ്ധതികളും മില്‍മ തയ്യാറാക്കുന്നുണ്ട്.

English summary

Private companies imitate packet design; Milma says to be careful when buying dairy products

Private companies imitate packet design; Milma says to be careful when buying dairy products
Story first published: Friday, November 20, 2020, 17:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X