ഇന്ത്യയില്‍ 2,200 പേര്‍ ഒരുകോടിയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ — കണക്കുകള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ ആദായ നികുതി റിട്ടേണുള്ള എത്ര പ്രഫഷണലുകളുണ്ടെന്ന് അറിയാമോ? ഏകദേശം 2,200 പേര്‍. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ കണക്കുകള്‍ ആദായ നികുതി വകുപ്പ് തന്നെയാണ് പങ്കു വച്ചത്. ട്വിറ്ററിലൂടെയാണ് വകുപ്പ് ഈ വിവരങ്ങള്‍ പങ്കുവച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത വ്യക്തികളില്‍ 2,200 പേര്‍ ഡോക്ടര്‍മാരും വക്കീല്‍മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഉള്‍പ്പടെയുള്ള പ്രൊഫഷണലുകളാണെന്നാണ് ട്വീറ്റ്. രാജ്യത്തിന്റെ വികസനത്തിനായി എല്ലാവരും അവരവരുടെ നികുതി അടയ്‌ക്കേണ്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

 

ചില ആളുകള്‍ നികുതി ഒടുക്കാന്‍ വിമുഖത കാണിക്കുന്നണ്ടെന്നും ഇത് പിരിച്ചെടുക്കനുള്ള എല്ലാ പോംവഴികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. സത്യസന്ധമായി നികുതി അടയ്ക്കുന്നവരിലാണ് ഈ ബാധ്യതകള്‍ വന്നുചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഒരു കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനമുണ്ടെന്ന് 2,200 പേര്‍ പ്രഖ്യാപിച്ചത് അവശ്വസനീയവും എന്നാല്‍ സത്യവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 5.78 കോടി വ്യക്തികള്‍ തങ്ങളുടെ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണാണ് ഇവര്‍ ഫയല്‍ ചെയ്തത്. ഇതില്‍ 1.03 കോടി പേര്‍ 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാണ്. 3.29 കോടി വ്യക്തികള്‍ 2.5 മുതല്‍ 5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരും. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത 5.78 കോടി പേരില്‍ 4.32 കോടി ആളുകളും 5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരാണ്.

എന്തുകൊണ്ട് തുടക്കക്കാര്‍ക്ക് സ്വര്‍ണവായ്പ യോജിക്കുന്നു — ആറ് കാരണങ്ങള്‍

ഇന്ത്യയില്‍ 2,200 പേര്‍ ഒരുകോടിയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ — കണക്കുകള്‍ ഇങ്ങനെ

2019 സാമ്പത്തിക നിയമ പ്രകാരം 5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആയതിനാല്‍ ഇവരില്‍ 4.32 കോടി പേര്‍ക്കും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി അടയ്‌ക്കേണ്ടി വരില്ല. ബാക്കിയുള്ള 1.46 കോടി വ്യക്തികള്‍ക്ക് മാത്രമെ നികുതി ബാധ്യത ഉണ്ടാവൂ. ഒരു കോടി വ്യക്തികള്‍ 5 മുതല്‍ പത്ത് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ വെറും 46 ലക്ഷം പേര്‍ മാത്രമെ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുള്ളൂ. കൂടാതെ 3.16 ലക്ഷം വ്യക്തികളാണ് 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനുള്ളതായി വെളിപ്പെടുത്തിയത്. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളതായി വെളിപ്പെടുത്തിയതാവട്ടെ 8,600 പേരും.

English summary

ഇന്ത്യയില്‍ 2,200 പേര്‍ ഒരുകോടിയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ — കണക്കുകള്‍ ഇങ്ങനെ | professionals having income above one crore details revealed by income tax department

professionals having income above one crore details revealed by income tax department
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X