ലാഭം മൂന്നിലൊന്നായി കുറഞ്ഞു, 35,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എച്ച്എസ്ബിസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: job ജോലി

കഴിഞ്ഞ വർഷം ലാഭം മൂന്നിലൊന്നായി കുറഞ്ഞതിനെത്തുടർന്ന് അമേരിക്കയിലെയും യൂറോപ്പിലെയും 35,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എച്ച്എസ്ബിസി. യുഎസ് - ചൈന വ്യാപാര യുദ്ധം, ചൈനയിലെ മാരകമായ പുതിയ കൊറോണ വൈറസ് എന്നിവ മൂലമുണ്ടായ അനേകം അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്നതിനാൽ ഏഷ്യ കേന്ദ്രീകരിച്ചുള്ള എച്ച്എസ്ബിസി ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്.

 

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോള ജീവനക്കാരുടെ എണ്ണം 235,000 ൽ നിന്ന് 200,000 ആയി കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വിശാലമായ വിപണിയിലെ നഷ്ടത്തെ മറികടന്ന് എച്ച്എസ്ബിസിയുടെ ഓഹരികൾ ഹോങ്കോങ്ങിൽ ഇന്ന് 2.2 ശതമാനം ഇടിഞ്ഞു. 2022 ഓടെ 4.5 ബില്യൺ ഡോളർ ചെലവ് ചുരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും 6 ബില്യൺ ഡോളർ പുന സംഘടിപ്പിക്കുമെന്നും ബാങ്ക് അറിയിച്ചു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ ചൈനയുടെ വളർച്ചാ മാതൃക പിന്തുടരണമെന്ന് സാമ്പത്തിക സർവേ

ലാഭം മൂന്നിലൊന്നായി കുറഞ്ഞു, 35,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എച്ച്എസ്ബിസി

മെച്ചപ്പെട്ട വരുമാനവും വളർച്ചാ സാധ്യതയുമുള്ള ബിസിനസുകളിൽ തുടർച്ചയായുള്ള നിക്ഷേപം ഉറപ്പാക്കുന്നതിനും ഊർജ്ജസ്വലമായ ബിസിനസ്സുകളിലെ മൂലധനം വർദ്ധിപ്പിക്കുന്നതിന് ചെലവുകൾ കുറയ്ക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. യു‌എസിൽ, ബ്രാഞ്ച് ശൃംഖല 30 ശതമാനം കുറയ്ക്കാനും ബാക്ക്, മിഡിൽ ഓഫീസ് പ്രവർത്തനങ്ങൾ ഏകീകരിക്കാനും പ്രവർത്തന ചെലവ് 10 മുതൽ 15 ശതമാനം കുറയ്ക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.

യുകെ ഇതര യൂറോപ്പ് മേഖലയെ സംബന്ധിച്ചിടത്തോളം, യൂറോപ്പിലെ വിൽപ്പന, വ്യാപാരം, ഇക്വിറ്റി എന്നിവ കുറയ്ക്കുമെന്നും ഘടനാപരമായ ഉൽപ്പന്ന ശേഷികളെ യുകെയിൽ നിന്ന് ഏഷ്യയിലേക്ക് മാറ്റുമെന്നും ബാങ്ക് അറിയിച്ചു. റിസ്കിയർ ആസ്തികൾ യൂറോപ്പിൽ 35 ശതമാനവും യുഎസിൽ 45 ശതമാനവും കുറയ്ക്കും.

ജോലി രാജി വച്ചാൽ കിട്ടാനുള്ള മുഴുവൻ തുകയും രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമോ? ഉടൻ നടപടി

English summary

ലാഭം മൂന്നിലൊന്നായി കുറഞ്ഞു, 35,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എച്ച്എസ്ബിസി

HSBC is set to cut 35,000 jobs in the US and Europe after profits fell by a third last year. Read in malayalam.
Story first published: Tuesday, February 18, 2020, 18:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X