ഭക്ഷ്യ സംസ്കരണം പ്രോത്സാഹിപ്പിക്കല്‍: 10900 കോടി രൂപയുടെ പി‌എൽ‌ഐ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഭക്ഷ്യ സംസ്‌ക്കരണ വ്യവസായത്തിനുള്ള 10,900 കോടി രൂപയുടെ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ യോഗം. ഭക്ഷ്യോത്പാദന രംഗത്ത് ആഗോള ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ബ്രാൻഡ് ഭക്ഷ്യോത്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതി മുതല്‍ക്കൂട്ടാവും.

 

സംസ്‌ക്കരണശേഷി, ബ്രാൻഡിംഗ് എന്നിവ വികസിപ്പിക്കുന്നതിന് നിശ്ചിത-നാമമാത്ര നിക്ഷേപം നടത്താൻ ശേഷിയുള്ളതും, നിശ്ചിത-നാമമാത്ര വിൽപ്പനയുള്ളതുമായ ഭക്ഷ്യോത്പാദന സംരംഭങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ഈ കേന്ദ്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുത്. കാർഷികോത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും കർഷകർക്ക് ഉയർന്ന വരുമാനവും പദ്ധതി ഉറപ്പാക്കും.

2021-22 മുതൽ 2026-27 വരെയുള്ള ആറ് വർഷ കാലയളവിലാണ് പദ്ധതി നടപ്പാക്കുക. 33,494 കോടി രൂപയുടെ സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം സാധ്യമാക്കുന്നതിനും, 2026-27 ആകുമ്പോഴേക്കും രണ്ടര ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്നതിനും, സംസ്‌ക്കരണ ശേഷി വിപുലീകരിക്കാനും പദ്ധതി സഹായകമാകും.

അഖിലേന്ത്യാ അടിസ്ഥാനത്തിൽ പദ്ധതി ആവിഷ്കരിക്കുകയും, നിർവ്വഹണ ഏജൻസി (പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസി-പിഎംഎ) വഴി ഇത് നടപ്പാക്കുകയും ചെയ്യും. അപേക്ഷകളുടെ / നിർദേശങ്ങളുടെ വിലയിരുത്തൽ, യോഗ്യത പരിശോധിച്ചുറപ്പിക്കൽ, പ്രോത്സാഹന വിതരണത്തിന് അർഹമായ ക്ലെയിമുകളുടെ സൂക്ഷ്മപരിശോധന എന്നിവ പി‌എം‌എ നിർവ്വഹിക്കും.

പദ്ധതിക്കുള്ള ചെലവ്, അംഗീകൃത പദ്ധതി വിഹിതത്തിനനുസൃതമായി പരിമിതപ്പെടുത്തും. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിയുള്ള സെക്രട്ടറിമാർ അടങ്ങിയ എംപവേർഡ് ഗ്രൂപ്പ് ഈ പദ്ധതി നിരീക്ഷിക്കുകയും പദ്ധതി പ്രകാരമുള്ള അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനും ഫണ്ടുകൾ അനുവദിക്കുന്നതിനും വേണ്ട അംഗീകാരം ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയം നൽകുകയും ചെയ്യു.

ഭക്ഷ്യ സംസ്കരണം പ്രോത്സാഹിപ്പിക്കല്‍: 10900 കോടി രൂപയുടെ പി‌എൽ‌ഐ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

പദ്ധതി നടപ്പാക്കുന്നതിനുള്ള വാർഷിക പ്രവർത്തന രൂപരേഖയും മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. ഒരു മൂന്നാം കക്ഷി മൂല്യനിർണ്ണയവും മദ്ധ്യകാല അവലോകന സംവിധാനവും പദ്ധതിയ്ക്ക് ഉണ്ടാകും. അപേക്ഷകരായ സംരംഭങ്ങൾക്ക് പദ്ധതിയുടെ ഭാഗമാകാൻ ഒരു ദേശീയ പോർട്ടൽ സജ്ജീകരിക്കുകയും നിർദ്ദിഷ്ട പദ്ധതിക്ക് കീഴിലുള്ള അപേക്ഷകർക്ക് മറ്റ് പദ്ധതികൾക്ക് കീഴിലും സാധ്യമായ സേവനങ്ങൾ തടസമില്ലാതെ അനുവദിക്കുകയും ചെയ്യും.

Read more about: narendra modi
English summary

Promoting food processing: Cabinet approves PLI scheme of 10900 crore

Promoting food processing: Cabinet approves PLI scheme of 10900 crore
Story first published: Thursday, April 1, 2021, 20:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X