ദുബായിലെ വസ്തു വില 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പാൻഡെമിക്കിന് 10 വർഷം മുമ്പ് അവസാനമായി കണ്ട നിലവാരത്തിലേക്ക് ദുബായ് പ്രോപ്പർട്ടി വില കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് പറയുന്നു. റിയൽ എസ്റ്റേറ്റ് വിലകൾ 2010 ലെ അവസാന ഘട്ടത്തിലേയ്ക്ക് എത്തുമെന്ന് കരുതുന്നതായി എസ് ആൻഡ് പി വ്യക്തമാക്കി. പണപ്പെരുപ്പം ക്രമീകരിച്ച അടിസ്ഥാനത്തിൽ ഇതിലും വില കുറയാൻ സാധ്യതയുണ്ടെന്നും ഓഫ്-പ്ലാൻ പ്രോപ്പർട്ടിക്ക് വിൽപ്പന ഇൻസെന്റിവുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് ഒരു റിപ്പോർട്ടിൽ പറഞ്ഞു.

 

ടൂറിസം, റീട്ടെയിൽ തുടങ്ങിയ ചില പ്രധാന മേഖലകളിലും ഇടിവുണ്ടാകുമെന്നും ചില ചെറുകിട, ഇടത്തരം സംരംഭങ്ങളിലും തൊഴിൽ മേഖലകളിൽ ഇടിവ് പ്രതീക്ഷിക്കുന്നതായും ഏജൻസി വ്യക്തമാക്കി. ഡമാക് റിയൽ എസ്റ്റേറ്റ് B + ൽ നിന്ന് B ലേക്ക് താഴ്ത്തി. ദുബായിൽ ചില മേഖലകളിൽ ഇടിവ് വ്യാപകമാകുകയും താൽക്കാലികമായി അടയ്ക്കേണ്ടി വരികയും ചെയ്തേക്കാം. മറ്റ് പ്രദേശങ്ങളിലേതിന് സമാനമായി, അല്ലെങ്കിൽ നിർമ്മാണ സൈറ്റുകളിൽ ഉൾപ്പെടെയുള്ള ജോലി നിർത്തലാക്കുന്നത് ഭാവിയിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഡെലിവറികളിൽ കാലതാമസത്തിന് ഇടയാക്കുമെന്നും എസ് ആന്റ് പി അഭിപ്രായപ്പെടുന്നു.

ദുബായിലെ വസ്തു വില 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ഭവന നിർമ്മാണ യൂണിറ്റുകളുടെ അമിത വിതരണവും കാരണം നേരത്തെ തന്നെ ദുബായിൽ വില കുറയാൻ ഇടയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് കൊറോണ പ്രതിസന്ധി എത്തിയത്. വൈവിധ്യമാർന്ന വാണിജ്യ, ടൂറിസം സമ്പദ്‌വ്യവസ്ഥയും യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏഴ് പ്രദേശങ്ങളിൽ ഒന്നുമുള്ള ദുബായ്, മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ പ്രാഥമിക സംഭാവന നൽകുന്നുണ്ടെങ്കിലും ഭവന വിപണിയിൽ ഇടിവ് തുടരാനാണ് സാധ്യത.

ദുബായിലെ വീടുകളുടെ വില 2019ൽ 10 ശതമാനവും തുടർന്ന് 2020ൽ 5 ശതമാനവും കുറയുമെന്ന് മുമ്പ് ഒരു സർവ്വേ ഫലം റിപ്പോർട്ട് ചെയ്തിരുന്നു. 2021 ൽ 3.3% കുറയുമെന്നും പ്രവചിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലും ഇത്തരത്തിൽ വിലയിടിവിന് സാ​ധ്യതയുണ്ടെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. റിയൽ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യമാണ് വളർച്ചയെ ബാധിച്ച പ്രധാന ഘടകം. ടൂറിസം, അന്താരാഷ്ട്ര ബിസിനസ് സേവനങ്ങൾ എന്നിവയിലാണ് ദുബായ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലകളാണിത്.

English summary

Property prices in Dubai hit 10-year low | ദുബായിലെ വസ്തു വില 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

S&P Global Ratings says Dubai property prices will fall to their last level 10 years. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X