കോർപ്പറേറ്റ് നികുതി കുറയ്ക്കുകയല്ല, ദരിദ്രരുടെ കൈകളിൽ പണമെത്തിക്കുകയാണ് വേണ്ടതെന്ന് അഭിജിത് ബാനർജി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നതിനുപകരം ദരിദ്രരുടെ കൈകളിലേക്ക് കൂടുതൽ പണം നിക്ഷേപിക്കുന്നത് പോലുള്ള ആവശ്യങ്ങൾക്കായി സർക്കാർ അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്തണമെന്ന് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. കാർഷിക വായ്പ എഴുതിത്തള്ളുന്നത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടിയല്ലെന്നും വായ്പയെടുത്ത മുഴുവൻ ആളുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ ബാധിതരുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കോർപ്പറേറ്റുകളുടെ കൈവശം ഇതിനകം തന്നെ ധാരാളം പണമുണ്ടെന്നും ഡിമാൻഡ് കുറഞ്ഞതാണ് നിക്ഷേപം കുറയാൻ കാരണമെന്നും ബാനർജിയുടെ അഭിപ്രായപ്പെട്ടു. നിങ്ങൾ ആളുകൾക്ക് പണം നൽകിയാൽ അവർ അത് ചെലവഴിക്കുമെന്ന് ഞങ്ങളുടെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും ബാനർജി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ബിസിനസ് സൌഹൃദ പരിഷ്കാരങ്ങൾ പാതിവഴിയിൽ, നിക്ഷേപകർ ഇന്ത്യയെ ഒഴിവാക്കുന്നു

കോർപ്പറേറ്റ് നികുതി കുറയ്ക്കുകയല്ല, ദരിദ്രരുടെ കൈകളിൽ പണമെത്തിക്കുകയാണ് വേണ്ടതെന്ന് അഭിജിത് ബാനർജി

കാർഷിക വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയ ബാനർജി അത്തരം പദ്ധതികൾ അന്യായവും കാര്യക്ഷമമല്ലെന്നും പറഞ്ഞു. തീരുമാനങ്ങൾ ചുരുക്കം ചിലരുടെ കൈകളിൽ പരിമിതപ്പെടുത്തിയാൽ അധികാര ദുർവിനിയോഗം ഉണ്ടാകാമെന്നും പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ചും ബാനർജി പറഞ്ഞു.

ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനർജിയും ഫ്രഞ്ച്-അമേരിക്കൻ വംശജയായ ഭാര്യ എസ്ഥർ ഡുഫ്‌ലോയും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കൽ ക്രെമറും ചേർന്നാണ് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയത്.

ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ, ഉടൻ അടിയന്തര നടപടികൾ വേണമെന്ന് അന്താരാഷ്ട്ര നാണയനിധി

English summary

കോർപ്പറേറ്റ് നികുതി കുറയ്ക്കുകയല്ല, ദരിദ്രരുടെ കൈകളിൽ പണമെത്തിക്കുകയാണ് വേണ്ടതെന്ന് അഭിജിത് ബാനർജി

Nobel laureate Abhijit Banerjee says the government should allocate funds in the next budget for such purposes as putting more money into the hands of the poor rather than lowering the corporate tax rate. Read in malayalam.
Story first published: Saturday, January 4, 2020, 14:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X