ഓട്ടോകാസ്റ്റുമായി കൈകോർത്ത് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷൻസ്; ലഭിച്ചത് 27 കോടിയുടെ ഓര്‍ഡര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡുമായി കൈകോര്‍ത്ത് മൂല്യവര്‍ധിത കാസ്റ്റിങ് കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാപനം ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ്. 27 കോടി രൂപയുടെ വാര്‍ഷിക ഓര്‍ഡര്‍ കൈമാറി.വ്യവസായ മന്ത്രി ഇപി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ഓഡർ കൈമാറ്റം.

 

ഓട്ടോകാസ്റ്റുമായി കൈകോർത്ത് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷൻസ്; ലഭിച്ചത് 27 കോടിയുടെ ഓര്‍ഡര്‍

യുകെയിലേയും ഇറ്റലിയിലേയും വിവിധ പദ്ധതികള്‍ക്കായാണ് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് ഓട്ടോകാസ്റ്റില്‍ നിന്ന് കാസ്റ്റിങ്ങുകള്‍ വാങ്ങുന്നത്. ജെസിബി വാഹനങ്ങള്‍ക്കായുള്ള ഫ്ളാഞ്ച് ഹബ്ബ്, വ്യവസായ ഹൗസിങ് കാസ്റ്റിങ്, വിവിധ ബിയറിങ് ബ്രാക്കറ്റ്, ഗിയര്‍ബോക്സ് സപ്പോര്‍ട്ട് എന്നിങ്ങനെ 12 കാസ്റ്റിങ്ങുകള്‍ക്കായാണ് ഓര്‍ഡര്‍. പ്രതിമാസം രണ്ടേകാല്‍ കോടി രൂപയുടെതാണ് ഓര്‍ഡര്‍. പ്രതിമാസം 265 മെട്രിക് ടണിന്റെയും വര്‍ഷത്തില്‍ 3200 മെട്രിക് ടണിന്റെയും കാസ്റ്റിങ് ഓട്ടോകാസ്റ്റ് നിര്‍മ്മിച്ച് നല്‍കും.

മാരുതിയ്ക്കും ഇന്ത്യന്‍ റെയില്‍വേയ്ക്കും പിന്നാലെ കൂടുതല്‍ ഓര്‍ഡറുകളെത്തുന്നത് ഓട്ടോകാസ്റ്റ് ലിമിറ്റഡിന് മുതല്‍ക്കൂട്ടാണ്. പ്രതിമാസം 500 മെട്രിക് ടണ്‍ ഉത്പാദനം എന്ന പ്രഖ്യാപിത ലക്ഷ്യത്തോട് അടുക്കുകയാണ് സ്ഥാപനം.ഡിസംബറില്‍ 402 മെട്രിക് ടണിന്റെ റെക്കോര്‍ഡ് ഉത്പാദനം നടത്താന്‍ സ്ഥാപനത്തിനായി.റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ന്റെ ക്ലാസ് - എ ഫൗണ്ടറി അംഗീകാരം ലഭിച്ചതോടെയാണ് ഓട്ടോകാസ്റ്റിന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭ്യമായി തുടങ്ങിയത്.ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് സിഇഒ എസ് ജ്ഞാനശേഖര്‍, ബിസിനസ് മാനേജര്‍ അര്‍ഷാദ് മുഹമ്മദ് തന്‍വീര്‍, ഓട്ടോകാസ്റ്റ് എംഡി അനില്‍കുമാര്‍, ചെയര്‍മാന്‍ കെഎസ് പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റീട്ടെയില്‍ മേഖലയില്‍ നിന്നുള്ള പരസ്യങ്ങളില്‍ വന്‍ ഇടിവ്... ടിവിയേക്കാള്‍ ദുരന്തം പ്രിന്റില്‍; താരതമ്യം

പിഎഫ് വരിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി മുതല്‍ അക്കൗണ്ടില്‍ ഈ മാറ്റം സ്വയം വരുത്താം

ഫോണ്‍പേയ്ക്ക് മുന്നില്‍ മുട്ടുമടക്കി ഗൂഗിള്‍ പേ; 42 ശതമാനം മാര്‍ക്കറ്റ് വിഹിതം

Read more about: ബിസിനസ് business
English summary

Q & Q Solutions joins hands with Autocast; Received an order of Rs 27 crore

Q & Q Solutions joins hands with Autocast; Received an order of Rs 27 crore
Story first published: Monday, February 8, 2021, 18:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X