വരുമാനം വര്‍ധിപ്പിക്കാന്‍ ഖത്തറിന്റെ പുതിയ പദ്ധതി; 1000 കോടി ഡോളറിന്റെ കടപത്രമിറക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഹ: ഖത്തര്‍ ഭരണകൂടം വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു. 1000 കോടി ഡോളറിന്റെ കടപത്രം വിപണിയിലിറക്കാനാണ് ഖത്തര്‍ പെട്രോളിയത്തിന്റെ തീരുമാനം. പ്രകൃതി വാതക പദ്ധതി വിപുലീകരിക്കുന്നതിന് ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം. ഡോളര്‍ അടിസ്ഥാനമാക്കി ഖത്തര്‍ ഇറക്കുന്ന ആദ്യ കടപത്രമായിരിക്കുമിത്. അടുത്താഴ്ച തന്നെ അന്തിമ നടപടികളിലേക്ക് കടന്നേക്കും. 700 കോടി ഡോളര്‍ മുതല്‍ 1000 കോടി ഡോളര്‍ വരെയാണ് ഖത്തര്‍ പെട്രോളിയത്തിന് ആവശ്യം. ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ കോര്‍പറേറ്റ് കരാറുകള്‍ക്കാണ് ഇതുവഴി അവസരം ഒരുങ്ങുന്നത്.

 
വരുമാനം വര്‍ധിപ്പിക്കാന്‍ ഖത്തറിന്റെ പുതിയ പദ്ധതി; 1000 കോടി ഡോളറിന്റെ കടപത്രമിറക്കുന്നു

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. 2020ല്‍ ലോകത്ത് 23 ശതമാനം വിതരണം ചെയ്തത് ഖത്തറായിരുന്നു. ഖത്തറിന്റെ വരുമാന ഉറവിടവും പ്രകൃതി വാതകമാണ്. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കമ്പനി ഖത്തറിന്റെ ഖത്തര്‍ ഗ്യാസ് ആണ്. വര്‍ഷത്തില്‍ 77 ദശലക്ഷം മെട്രിക് ടണ്‍ പ്രകൃതി വാതകമാണ് ഖത്തര്‍ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡിലാണ് പ്രകൃതി വാതക പാടങ്ങള്‍. ഖത്തറിന്റെയും ഇറാന്റെയും അതിര്‍ത്തി പ്രദേശമാണിത്. ഇവിടെയുള്ള ഖനനം വ്യാപിപ്പിക്കുന്നതിനാണ് കടപത്രങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ഫണ്ട് വിനിയോഗിക്കുക. പുതിയ 2900 കോടി ഡോളറിന്റെ വികസന പദ്ധതിയിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന ഖ്യാതി അരക്കെട്ടുറപ്പിക്കുകയാകും ഖത്തര്‍. 2027 ആകുമ്പോഴേക്കും നിലവിലുള്ളതിനേക്കാള്‍ 50 ശമതാനം ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ഖത്തര്‍ പെട്രോളിയത്തിന്റെ ലക്ഷ്യം.

Read more about: qatar
English summary

Qatar Petroleum Plans to Issue 10 Billion dollar Bond for Gas Expansion in Iran Border

Qatar Petroleum Plans to Issue 10 Billion dollar Bond for Gas Expansion in Iran Border
Story first published: Tuesday, April 27, 2021, 19:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X