മികച്ച 3 കമ്പനികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന വിലയില്‍; വാങ്ങിയാലോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണിന്റെയും പണപ്പെരുപ്പത്തിന്റെയും ആശങ്കകളെ തുടര്‍ന്ന് വിപണികളില്‍ തിരുത്തലിന്റെ പാതയിലാണ്. നിലവില്‍ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും 8 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. ഇതിനിടെ മിക്ക ഓഹരികളിലും 10 ശതമാനം മുതല്‍ 40 ശതമാനത്തോളം വിലയിടിവ് നേരിട്ടു. ചില മികച്ച ഓഹരികളാകട്ടെ കഴിഞ്ഞ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്കും എത്തിക്കഴിഞ്ഞു. അത്തരത്തില്‍ ഒരു വര്‍ഷ കാലയളവിലെ കുറഞ്ഞ വില നിലവാരത്തിലേക്കെത്തിയ മൂന്ന് ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ ഒരു ബാങ്ക് ഓഹരിയും രണ്ട് ഫാര്‍മ സ്റ്റോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

1) ലുപിന്‍ ലിമറ്റഡ്

1) ലുപിന്‍ ലിമറ്റഡ്

ജനറിക് വിഭാഗത്തിലുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ മുന്‍നിര കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂപിന്‍ ലിമിറ്റഡ്. കുട്ടികള്‍ക്കുള്ള മരുന്നുകളും ഹൃദ്രോഗങ്ങള്‍ക്ക്, അണുബാധ, പ്രമേഹം, ആസ്മ, ക്ഷയത്തിനും എതിരായ മരുന്നുകള്‍ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ വന്‍ തോതില്‍ മരുന്ന നിര്‍മാണത്തിന് വേണ്ട രാസ സംയുക്തങ്ങളും കമ്പനി ഉത്പാദിപ്പിക്കുന്നു. ലുപിന്‍ ലിമിറ്റഡിന് കീഴില്‍ പത്തിലേറെ ഉപകമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.

Also Read: നോക്കിയും കണ്ടും ജോലി മാറിയില്ലെങ്കില്‍ ജിഎസ്ടി കൊടുക്കേണ്ടിവരും; അറിഞ്ഞാരുന്നോ?

വില്‍പ്പന സമ്മര്‍ദം

വില്‍പ്പന സമ്മര്‍ദം

ഫാര്‍മ വിഭാഗത്തിലുള്ള ഓഹരികളിലൊക്കെ അടുത്തിടെയായി വില്‍പ്പന സമ്മര്‍ദം നേരിടുന്നുണ്ട്. നിലവില്‍ 858 രൂപ നിരക്കിലാണ് ലൂപിന്‍ ലിമിറ്റഡിന്റെ (BSE: 500257, NSE: LUPIN) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടെയുള്ള ഓഹരികളുടെ താഴ്ന്ന നിലവാരം ഇന്ന് രേഖപ്പെടുത്തിയ 856.05 രൂപയാണ്. ഇക്കാലയളവിലെ ഉയര്‍ന്ന വില ജൂണില്‍ രേഖപ്പെടുത്തിയ 1267.65 രൂപയായിരുന്നു. കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 38,976 കോടി രൂപയുമാണ്. കോവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനാല്‍ വീണ്ടും നിക്ഷേപകര്‍ ഡിഫന്‍സീവ് സെക്ടറിലോട്ട് തിരിയുകയാണെങ്കില്‍ അതിന്റെ ഗുണഫലം ലുപിന്‍ ലിമിറ്റഡിനു ഉണ്ടാകാം.

Also Read: ഇഷ്യൂ വിലയില്‍ കിട്ടും; മികച്ച ആല്‍ഫയും; ഇനി 50% കുതിപ്പ്

2) സ്‌ട്രൈഡ്‌സ് ഫാര്‍മ

2) സ്‌ട്രൈഡ്‌സ് ഫാര്‍മ

ബ്രാന്‍ഡഡ് ഇനത്തിലും ജനറിക് വിഭാഗങ്ങളിലും മരുന്ന് നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രൈഡ്‌സ് അക്രോലാബ് ലിമിറ്റഡ്. ഗുളികകള്‍, ക്യാപ്‌സൂളുകള്‍, സോഫ്റ്റ് ജലാറ്റിന്‍ ക്യാപ്‌സ്യൂള്‍, ത്വക്കിനടിയില്‍ കുത്തിവയ്ക്കുന്നത് ഉള്‍പ്പെടെ അര്‍ദ്ധ ദ്രവാവസ്ഥയിലുള്ള മരുന്നുകളാണ് കമ്പനി പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത്. രോഗ ശമനത്തിനു വേണ്ടിയുള്ള ബീറ്റലാക്ടംസ്, സെഫാലോസ്‌പോരിന്‍സ് എന്നിവയും നിര്‍മിക്കുന്നു. നിലവില്‍ കമ്പനിയുടെ ഓഹരി- കട അനുപാതം 0.46 മാത്രമാണ്. ലോകോത്തര നിലവാരത്തിലുള്ള 8 മരുന്ന് നിര്‍മാണ ശാലകളുമുണ്ട്. 130-തോളം പുതിയ മരുന്നുകളുടെ നിര്‍മാണത്തിനുള്ള അനുമതിക്കായി കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 30 എണ്ണത്തിന് അനുമതി ഉടന്‍ ലഭിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്.

Also Read: ലോകം ക്രിപ്‌റ്റോയിലേക്കെത്തും; ബിറ്റ്‌കോയിന്‍ 5 ലക്ഷം ഡോളറുമാകും; സംശയമുണ്ടോ?

കൂടുതല്‍ വിലയിടിവ്

കൂടുതല്‍ വിലയിടിവ്

ലൂപിന്‍ ലിമിറ്റഡുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ട്രൈഡ്‌സ് ഫാര്‍മയുടെ (BSE: 532531, NSE: STAR) ഓഹരികള്‍ക്ക് കൂടുതല്‍ വിലയിടിവ് നേരിട്ടിട്ടുണ്ട്. നിലവില്‍ 473 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വില കഴിഞ്ഞ ജനുവരിയില്‍ രേഖപ്പെടുത്തിയ 999 രൂപയാണ്. ഇക്കാലയളവിലെ കുറഞ്ഞ വില നിലവാരം ഇന്ന് രേഖപ്പെടുത്തിയ 469.65 രൂപയാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ഒമിക്രോണ്‍ ഭീഷണിയുടെ ഫലമായി വിപണിയില്‍ തിരിച്ചടി തുടരുന്നതിനാല്‍, നിക്ഷേപകര്‍ ഡിഫന്‍സീവ് സെക്ടറിലെ ഓഹരികളിലേക്ക് തിരിയുകയാണെങ്കില്‍ അതിന്റെ ഗുണഫലം സ്‌ട്രൈഡ്‌സ് ഫാര്‍മയ്ക്കും ലഭിച്ചേക്കാം. കൂടാതെ, പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായും സ്‌ട്രൈഡ്‌സ് ഫാര്‍മയെ പരിഗണിക്കാമെന്നും വിപണി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: വിദേശ സ്ഥാപനങ്ങള്‍ക്ക്‌ വന്‍ നിക്ഷേപമുള്ള ഫിനാന്‍സ് സ്റ്റോക്ക് വാങ്ങാം; 21% ലാഭം നേടാം

3) സിറ്റി യൂണിയന്‍ ബാങ്ക്

3) സിറ്റി യൂണിയന്‍ ബാങ്ക്

തമിഴ്‌നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍ നിര ബാങ്ക് കളില്‍ ഒന്നാണ് സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡ്. 1904-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ബാങ്കിന്റെ ആദ്യ നാമം കുംഭകോണം ബാങ്ക് ലിമിറ്റഡ് എന്നായിരുന്നു. എല്ലാവിധ ധനകാര്യ സേവനങ്ങളും നല്‍കുന്ന ബാങ്കിംഗ് സ്ഥാപനമാണിത്. നിലവില്‍ 10,547 കോടി രൂപയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ ഉണ്ട്.

Also Read: ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകൾ ഇതാ

താഴ്ന്ന വില

താഴ്ന്ന വില

സമ്പദ് വ്യവസ്ഥയുടെ അതിവേഗത്തിലുള്ള തിരിച്ചു വരവ് കാരണം വില വളരെയധികം ഉയര്‍ന്നു പോയിരുന്ന ഓഹരികളാണ് ബാങ്കിംഗ് മേഖലയിലുള്ളത്. ഇതിനോടകം സിറ്റി യൂണിയന്‍ ബാങ്ക് (BSE: 532210, NSE: CUB) ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 25 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് കഴിഞ്ഞിട്ടുണ്ട്. 142.65 രൂപയിലാണ് ഇപ്പോള്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്ന് രേഖപ്പെടുത്തിയ 142.15 രൂപയാണ് ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന വില നിലവാരം.

Also Read: 30% വിലക്കുറവില്‍ 4 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍; വാങ്ങുന്നോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Quality Stocks CUB Strides Pharma Lupin Are At 52 Week Low Should Investors Buy

Quality Stocks CUB Strides Pharma Lupin Are At 52 Week Low Should Investors Buy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X