40 ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കും: 2022 ഓടെ പത്ത് വന്ദേഭാരത് ട്രെയിൻ സർവീസുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിൽ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി റെയിൽവേ. ആഗസ്റ്റ് 15 ഓടെ രാജ്യത്ത് 10 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്. ആഗസ്റ്റിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ ട്രെയിനുകൾ ഇന്ത്യയിലെ 40 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും . നിലവിൽ സർവീസ് നടത്തിവരുന്ന വന്ദേഭാരത് ട്രെയിനുകൾ ദില്ലിയിൽ നിന്ന് വരാണസിയിലേക്കും ദില്ലിയിൽ നിന്ന് കത്രയിലേക്കും സർവീസ് നടത്തും. പുതിയതായി നിയമിക്കപ്പെട്ട റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേഭാരതിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുകയും പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ റെയിൽവേ സർവീസുകളിൽ പദ്ധതി നവീകരിക്കണമെന്നും കൂടാതെ പദ്ധതികളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ പണം കൊണ്ടുപോകാതിരിക്കാന്‍ ഇവ ശ്രദ്ധിയ്ക്കാം; മുന്നറിയിപ്പുമായി എസ്ബിഐ

ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു എഞ്ചിനീയറിംഗ് സ്ഥാപനമായ മേധയുമായാണ് ട്രെയിൻ നിർമാണത്തിനുള്ള കരാർ ഒപ്പുവെച്ചിട്ടുള്ളത്. ജനുവരിയിൽ റെയിൽവേ 2,211 കോടിയുടെ കരാറാണ് കമ്പനിയുമായി ഒപ്പുവെച്ചിട്ടുള്ളത്. മറ്റ് ട്രെയിനുകളുടെ നിർമാണവുമായി മുന്നേറുന്നതിന് മുമ്പായി ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിനിന് യാത്രക്കാരുമായി ഒരു ലക്ഷം കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാൻ കഴിയണമെന്ന് മന്ത്രാലയം കരാറിൽ സൂചിപ്പിച്ചിട്ടുണ്ട്.

  40 ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കും: 2022 ഓടെ പത്ത്  വന്ദേഭാരത് ട്രെയിൻ സർവീസുകൾ

ട്രെയിനുകൾ വാണിജ്യപരമായി ട്രാക്കുകളിൽ എത്താൻ മാസങ്ങളെടുക്കും. നേരത്തെ, ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിനുകൾ 2022 ഡിസംബർ അല്ലെങ്കിൽ 2023 ന്റെ തുടക്കത്തിൽ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നവീകരിച്ച ട്രെയിനിൽ ഓട്ടോമാറ്റിക് വാതിലുകൾ, എയർലൈൻ പോലുള്ള ഇരിപ്പിടങ്ങൾ, യാത്രക്കാരുടെ സുരക്ഷതത്വത്തിനായി മറ്റ് സവിശേഷതകൾ എന്നിവ ഉണ്ടായിരിക്കും. നിലവിൽ ഇന്ത്യയിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ഒന്ന് ദില്ലിയിൽ നിന്ന് വാരണാസിയിലേക്കും മറ്റൊന്ന് ദില്ലിയിൽ നിന്ന് കത്രയിലേക്കും. 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read more about: prime minister narendra modi
English summary

Railways plans to roll out 10 new Vande Bharat trains by August 2022

Railways plans to roll out 10 new Vande Bharat trains by August 2022
Story first published: Tuesday, July 20, 2021, 21:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X