ആഗസ്റ്റ് 1 മുതൽ ബാങ്കിംഗ് സേവനങ്ങൾക്കുള്ള നിരക്ക് വർധിച്ചേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ബാങ്ക് ഇടപാടുകൾക്കുള്ള നിരക്ക് വർധന ഉടൻ. ആഗസ്റ്റ് ഒന്നുമുതലാണ് വർധന നിലവിൽ വരിക. എടിഎം ഇടപാടുകളിൽ ബാങ്കുകൾക്ക് ഈടാക്കാൻ കഴിയുന്ന ഇന്റർചേഞ്ച് ഫീസ് റിസർവ് ബാങ്ക് അടുത്തിടെ ഉയർത്തിയിരുന്നു.സാമ്പത്തിക ഇടപാടുകൾക്ക് 15 രൂപയിൽ നിന്ന് 17 രൂപയായും മിനി സ്റ്റേറ്റ്മെൻറ് എടുക്കൽ, ബാലൻസ് പരിശോധിക്കൽ തുടങ്ങി സാമ്പത്തികേതര ഇടപാടുകൾക്ക് 5 രൂപയിൽ നിന്ന് 6 രൂപയായുമാണ് ഉയർത്തിയത്.

 
ആഗസ്റ്റ് 1 മുതൽ ബാങ്കിംഗ് സേവനങ്ങൾക്കുള്ള നിരക്ക് വർധിച്ചേക്കും

ഓരോ മാസവും സ്വന്തം ബാങ്ക് ശാഖാ എടിഎമ്മുകളിൽ നിന്ന് സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെ അഞ്ച് സൗജന്യ ഇടപാടുകൾക്ക് ഉപഭോക്താക്കൾക്ക് അർഹതയുണ്ട്.മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്നുള്ള സൗജന്യ ഇടപാടുകൾക്കും അവർ അർഹരായിരിക്കും.ഇതിൽ മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളും മറ്റിടങ്ങളിൽ അഞ്ച് ഇടപാടുകളും സൗജന്യമായി നടത്താം.അതോടൊപ്പം അടുത്ത വർഷം ജനവരി ഒന്ന് മുതൽ മറ്റ് ഇടപാടുകൾക്ക് ഉള്ള ചാർജ് 20 ൽ നിന്ന് 21 രൂപയായും ആർബിഐ വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം ഏഴ് വർഷത്തിന് ശേഷമാണ് എടിഎം ഇടപാടുകളുടെ നിരക്കുകൾ ഇത്തരത്തിൽ ഉയർത്തുന്നത്. എടിഎം ഇടപാടുകൾക്കുള്ള ഇന്റർചേഞ്ച് ഫീസ് ഘടനയിൽ അവസാനമായി മാറ്റം വരുത്തിയത് 2012 ഓഗസ്റ്റിലായിരുന്നു. അതേസമയം മറ്റ് ഇടപാടുകൾക്കുള്ളത് അവസാനമായി പരിഷ്കരിച്ചത് 2014 ആഗസ്റ്റിലുമാണ്. എടിഎം സ്ഥാപിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾക്കും ഈടാക്കുന്ന ചർജ്ജുകളുടെ വർധനവ് കണക്കിലെടുത്താണ് എടിഎം ഇടപാട് നിരക്കുകൾ വർദ്ധിപ്പിക്കാൻ ആർബിഐ തിരുമാനിച്ചത്. ഇതിനായി ആർബിഐ 2019 ജൂണിൽ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിരുന്നു.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

749 രൂപയുടെ ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാന്‍ അവസാനിപ്പിച്ച് എയര്‍ടെല്‍; പക്ഷേ, പുത്തന്‍ പ്ലാനുകള്‍ വേറെയുണ്ട്

എസ്ബിഐ ഉപയോക്താവാണോ? ഈ കോണ്‍ടാക്ട്‌ലെസ് സേവനങ്ങളെക്കുറിച്ച് അറിയാമോ?

English summary

Rates for banking services may increase from August 1

Rates for banking services may increase from August 1
Story first published: Thursday, July 22, 2021, 20:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X