ക്രിപ്‌റ്റോയ്ക്ക് ചുള്ളിക്കമ്പിന്റെ പോലും ഉറപ്പില്ല; നികുതി കൂട്ടിയിട്ടും 'കലിപ്പടങ്ങാതെ' ആർബിഐ ഗവർണർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ കറന്‍സികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും നിക്ഷേപകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയും റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തെത്തി. സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സമ്പദ്ഘടനയ്ക്കും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ധനകാര്യ ആസ്തികളുടെ പിന്‍ബലമില്ലാത്തതിനാല്‍ അന്തര്‍ലീനമായ വിലയില്ലെന്നും അദ്ദേഹം നിക്ഷേപകരെ ഓര്‍മിപ്പിച്ചു. കേന്ദ്ര ബജറ്റില്‍ 30 ശതമാനം നികുതി ചമുത്താനുള്ള പ്രഖ്യാപനത്തിന് ശേഷവുമാണ് റിസര്‍വ് ബാങ്ക് ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരേ രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം.

 

ബജറ്റില്‍

ബജറ്റില്‍ ഉയര്‍ന്ന തോതിലുള്ളതാണെങ്കിലും നികുതി ചുമത്തുന്നത്, ക്രിപ്‌റ്റോ കറന്‍സികളെ സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ ആദ്യ നടപടിയാണെന്ന വ്യാഖ്യാനത്തോടെ നേരത്തെ, ക്രിപ്‌റ്റോ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിക്കുന്നത് ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ആശങ്കയേറ്റുന്ന ഘടകമാണ്. പ്രത്യേകിച്ചും ക്രിപ്‌റ്റോ കറന്‍സിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം സര്‍ക്കാരിന്റെ പരിഗണനിയിലിരിക്കുന്ന സാഹചര്യത്തില്‍. ആര്‍ബിഐ ഗവര്‍ണറുടെ ഇന്നത്തെ പ്രതികരണത്തെ സര്‍ക്കാരിനുള്ള 'സന്ദേശം' എന്ന നിലയിലും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

 ക്രിപ്‌റ്റോ

''സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെന്നോ അല്ലെങ്കില്‍ മറ്റെന്തിങ്കിലും പേരിട്ട് വിളിച്ചാലും ശരി, ഇവ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും സുസ്ഥരിതയ്ക്കും ഭീഷണിയാണ്. ക്രിപ്‌റ്റോയുടെ ഉപജ്ഞാതക്കള്‍ സമ്പദ്ഘടനയെ കൈകാര്യം ചെയ്യുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ ശേഷിയെ കുറച്ചുകാണുകയാണ്'' ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. അതേപോലെ നിക്ഷേപകര്‍ക്ക് ജാഗ്രാത നിര്‍ദേശം കൊടുക്കേണ്ടത് റിസര്‍വ് ബാങ്കിന്റെ കടമയാണെന്നും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വൈമാസ ധനനയ അവലോകന യോഗത്തിന്റെ തീരുമാനം പങ്കുവയ്ക്കാനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ക്രിപ്‌റ്റോ കറന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തോട് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.

നിക്ഷേപം

ഇന്ത്യയില്‍ 1.5- 2 കോടിയോളം പേര്‍ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഈ മേഖലയുമായി ബ്ന്ധപ്പെട്ടവര്‍ സൂചിപ്പിച്ചത്. ഇതിലൂടെ 40,000 കോടി രൂപയുടേതിന് തുല്യമായ നിക്ഷേപം ഇന്ത്യക്കാര്‍ക്കുണ്ടെ്ന്നും വിലയിരുത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ ലഭ്യമല്ല. രാജ്യത്തെ ക്രിപ്‌റ്റോ വിപണി 2021-ല്‍ 641 ശതമാനം വളര്‍ച്ച നേടിയെന്നാണ് ക്രിപ്‌റ്റോ മേഖലയിലെ റിസര്‍ച്ച് സ്ഥാപനമായ ചെയിനാലിസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളെയും ക്രിപ്റ്റോ കറന്‍സികളെയും തുറന്നെതിര്‍ക്കുന്ന നിലപാടാണ് റിസര്‍വ് ബാങ്ക് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

പൊതുബജറ്റ്

ഈ വര്‍ഷത്തെ പൊതുബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനെ ആവേശത്തോടെയാണ് ക്രിപ്‌റ്റോ നിക്ഷേപകര്‍ വരവേറ്റത്. നികുതി ചുമത്താനുള്ള നീക്കം, ക്രിപ്‌റ്റോ കറന്‍സികളെ രാജ്യത്ത് നിരോധിക്കുകില്ല എന്നതിന്റെ സൂചനയാണെന്ന വ്യാഖ്യാനമായിരുന്നു കാരണം.

Also Read: 2022-ല്‍ ആശാന് ഗ്രഹപ്പിഴയോ! 2 മാസത്തിനിടെ നഷ്ടം 1,340 കോടി; ജുന്‍ജുന്‍വാലയ്ക്ക് എന്തുപറ്റി?

നികുതി

എന്നാല്‍ ബജറ്റ് കഴിഞ്ഞ് നികുതി സംബന്ധിച്ച പ്രഖ്യാപനം വിദഗ്ധര്‍ ഇഴകീറി പരിശോധിച്ചതോടെ നിര്‍ദേശങ്ങളെല്ലാം കുരുക്കിന് സമാനമാണെന്ന് വ്യക്തമായത്. 30 ശതമാനം നികുതി ചുമത്തുന്നതിന് ഇന്‍ഡക്സേഷന്‍ ആനുകൂല്യം നല്‍കാത്തതും എല്ലാ ഇടപാടുകള്‍ക്കും 1% ടിഡിഎസ് നല്‍കണമെന്നുള്ള നിര്‍ദേശവും ഡിഡക്ഷനുകള്‍ അനുവദിക്കാത്തതും അക്ഷരാര്‍ഥത്തില്‍ ക്രിപ്റ്റോ നിക്ഷേപകരെ വരിഞ്ഞു മുറുക്കുമെന്നാണ് വിലയിരുത്തല്‍.

നിര്‍ദേശം

ഇതോടെ രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപം വിദേശത്തെ സുരക്ഷിത ഇടങ്ങളിലേക്ക് പോകുമെന്നാണ് ക്രിപ്‌റ്റോ കറന്‍സികള്‍ക്കായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വന്‍ നികുതി ചുമത്തിയ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ സമര്‍പ്പിക്കാനായുളള ഒപ്പു ശേഖരണം മന്ദഗതിയിലാണെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഒന്നരക്കോടി ക്രിപ്റ്റോ കറന്‍സി നിക്ഷേപകരില്‍ നിന്നും ഇതുവരെ ഒരു ലക്ഷത്തില്‍ താഴെയുള്ള ആളുകള്‍ മാത്രമാണ് പെറ്റീഷനില്‍ ഒപ്പിട്ടത്.

English summary

RBI Governor Das Slams Crypto Currency As It No Underlying Asset And Warns Investors To Stay Away

RBI Governor Das Slams Crypto Currency As It No Underlying Asset And Warns Investors To Stay Away
Story first published: Thursday, February 10, 2022, 17:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X