ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ ധനനയ സമിതി യോഗം പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദവും പണപ്പെരുപ്പവും സമതുലിതാവസ്ഥയിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് റിസര്‍വ് ബാങ്ക് ഉള്ളത്.

 

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് 4 ശതമാനമയും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. ബാങ്കുകള്‍ക്ക് ആര്‍ബിഐ ഹ്രസ്വകാല വായ്പകള്‍ നല്‍കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

ആര്‍ബിഐയുടെ ധനനയ സമിതി ജിഡിപി പ്രവചനം പുതുക്കിയെന്നും റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെളിപ്പെടുത്തി. നടപ്പിലുള്ള സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനമായിരിക്കും ജിഡിപി പ്രവചനം. 10.5 ശതമാനയിരുന്നതില്‍ നിന്നും 1 ശതമാനത്തിന്റെ അഥവാ 100 ബേസിസ് പോയിന്റുകളുടെ കിഴിവാണ് ആര്‍ബിഐ ജിഡിപി പ്രവചനത്തില്‍ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണിത്.

കാലയളവ് പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച
ഏപ്രില്‍ - ജൂണ്‍ 18.5%
ജൂലൈ സെപ്തംബര്‍ 7.9%
ഒക്ടോബര്‍ ഡിസംബര്‍ 7.2%
ജനുവരി - മാര്‍ച്ച് 6.6%

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന പ്രവചനവും, കാര്‍ഷിക മേഖല പൂര്‍വസ്ഥിതിയിലാകുന്നതും, ബിസിനസുകള്‍ കോവിഡ് പ്രതിരോധം സാധ്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും, ആഗോളതലത്തില്‍ സാമ്പത്തിക മേഖല ഉണര്‍വിലേക്ക് വരുന്നതും രണ്ടാം കോവിഡ് വ്യാപനത്തിന് ശമനമായത് മുതല്‍ ആഭ്യന്തര സാമ്പത്തിക മേഖലയും ശക്തിപ്രാപിക്കുമെന്നുള്ള പ്രതീക്ഷയ്ക്ക് കാരണങ്ങളാകുന്നു.

2 ശതമനം മുതല്‍ 6 ശതമാനം വരെയുള്ള നിരക്കില്‍ പണപ്പെരുപ്പം നിലനിര്‍ത്തണമെന്നും ധനനയ സമിതി തീരുമാനിച്ചു. ഉപഭോക്തൃ വില സൂചിക ഏപ്രില്‍ മാസത്തില്‍ 4.2 ശതമാനമെന്ന നിരക്കിലേക്ക് കുറഞ്ഞിരുന്നു. മാര്‍ച്ച് മാസത്തില്‍ ഇത് 5.52 ശതമാനമായിരുന്നു.

കാലയളവ് പ്രതീക്ഷിക്കുന്ന ഉപഭോക്തൃ വില സൂചിക
ഏപ്രില്‍ - ജൂണ്‍ 5.2
ജൂലൈ സെപ്തംബര്‍ 5.4
ഒക്ടോബര്‍ ഡിസംബര്‍ 4.7
ജനുവരി - മാര്‍ച്ച് 5.3

Read more about: rbi
English summary

rbi monetary policy today: The RBI has reduce its GDP forecast to 9.5 percent|ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

rbi monetary policy today: The RBI has reduce its GDP forecast to 9.5 percent
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X