കൊറോണ പ്രതിസന്ധി: റിസർവ് ബാങ്ക് 30000 കോടി രൂപയുടെ പണ ലഭ്യത ഉറപ്പാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് ആഗോള വ്യാപകമായി പടര്‍ന്നു പിടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും സാമ്പത്തിക മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഊര്‍ജിത നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അടുത്തയാഴ്ച 30,000 കോടി രൂപയുടെ പണലഭ്യത പൊതു വിപണി ഇടപെടലുകളിലൂടെ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി പ്രവർത്തനങ്ങൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മാര്‍ച്ചില്‍ 15,000 കോടി രൂപ വീതമുള്ള രണ്ട് ട്രാഞ്ചുകളിലായി 30,000 കോടി രൂപയ്ക്ക് പൊതു വിപണി ഇടപെടല്‍ (ഒഎംഒ) പ്രകാരം സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതായി സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 24 നും മാര്‍ച്ച് 30 നും ലേലം നടത്തുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. 'കോവിഡ്-19 അനുബന്ധ പ്രതിസന്ധികളില്‍, ചില ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് സെഗ്മെന്റുകളിലെ സമ്മര്‍ദ്ദം ഇപ്പോഴും വളരെ കൂടുതലാണ്. എല്ലാ മാര്‍ക്കറ്റ് സെഗ്മെന്റുകളും മതിയായ ദ്രവ്യതയോടും വിറ്റുവരവോടും കൂടി സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.'

കൊറോണ പ്രതിസന്ധി: റിസർവ് ബാങ്ക് 30000 കോടി രൂപയുടെ പണ ലഭ്യത ഉറപ്പാക്കും

 

ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളിലൂടെ സെന്‍ട്രല്‍ ബാങ്ക് 10,000 കോടി രൂപ വെള്ളിയാഴ്ച നല്‍കി. ആറ് ആഴ്ച മുമ്പ് നടന്ന പണനയ കമ്മിറ്റിയ്ക്ക് ശേഷം റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ബാങ്കിംഗ് സമ്പ്രദായത്തിൽ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ പണലഭ്യത വരുത്തിയിട്ടുണ്ട്. ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒ‌എം‌ഒ) വഴി 30,000 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങാൻ റിസർവ് ബാങ്ക് വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്.

കൊറോണ ആശങ്കകൾക്കിടയിലും അടിയന്തര പലിശ നിരക്ക് കുറയ്ക്കൽ ഇല്ലെന്നും വായ്പാനയ കമ്മിറ്റിയ്ക്ക് മാത്രമേ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും കഴിഞ്ഞയാഴ്ച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു ലക്ഷം കോടി രൂപയുടെ എൽ‌ടി‌ആർ‌ഒകൾ ഉൾപ്പെടെയുള്ള നടപടികൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്കിന്റെ അടുത്ത ധനനയം 2020 ഏപ്രിൽ 3 നാണ് നടത്താനിരിക്കുന്നത്. പലിശ നിരക്ക് വർദ്ധനയും വെട്ടിക്കുറവും തീരുമാനിക്കാനാണ് ആർ‌ബി‌ഐയുടെ ധനനയ സമിതി (എം‌പി‌സി) സാധാരണയായി യോഗം ചേരുന്നത്.

കൊറോണ ആശങ്ക: പ്രതീക്ഷകൾ തെറ്റി, റിസർവ് ബാങ്ക് അടിയന്തരമായി പലിശ നിരക്ക് കുറച്ചില്ല

Read more about: rbi ആർബിഐ
English summary

RBI to inject Rs 30k cr to boost liquidity | കൊറോണ പ്രതിസന്ധി: റിസർവ് ബാങ്ക് 30000 കോടി രൂപയുടെ പണ ലഭ്യത ഉറപ്പാക്കും

The RBI announced next week that it will ensure a cash flow of Rs 30,000 crore through public market intervention to ensure financial stability in the event of the outbreak of coronavirus. Read in malayalam.
Story first published: Saturday, March 21, 2020, 16:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X